ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, August 20, 2024

കല്യാണം കഴിഞ്ഞവർ ഒക്കെ വെറും ഷോ ആണ് !

 കല്യാണം കഴിഞ്ഞവർ ഒക്കെ വെറും ഷോ ആണ് ! ബഹുഭൂരിഭാഗം ഭാര്യാ ഭർത്താക്കന്മാരും തമ്മിൽ യാതൊരു പൊരുത്തവും ഇല്ല എന്ന് മാത്രമല്ല മിക്കരുടെയും ജീവിതത്തിൽ എന്നും ആസ്വാരസ്യങ്ങളും കല്ലുകടിയും മാത്രമാണ് ഉള്ളത്. 


എന്നിട്ട് ചിരിച്ചു കളിച്ച് സന്തോഷമായി നിൽക്കുന്നത് അഭിനയിച്ചു സോഷ്യൽ മീഡിയകളിൽ ഫോട്ടോകൾ ഇടും. ഈ നാടകം സത്യമാണെന്ന് വിശ്വസിച്ചു തങ്ങൾക്ക് ഇത് ഒന്നും ഇല്ലല്ലോ എന്ന് ചിന്ദിച്ച് സിംഗിൾസ് വളരെ വിഷമിച്ചു നടക്കുകയും ചെയ്യും.


ഈ ഫോട്ടോഷൂട്ട് കണ്ട് ആഗ്രഹം തോന്നിയാണ് മിക്കവരും കല്യാണം കഴിക്കുന്നത് തന്നെ. പക്ഷെ കല്യാണം കഴിയുമ്പോൾ ആണ് യദാർത്ഥ ചിത്രം മനസ്സിലാകുന്നത്.


വെറും കപടമായ ലോകം !

No comments: