ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Saturday, May 11, 2013

ദുബായിലെ നിശാസുന്ദരികള്‍

ദുബായിലും നിശാജീവിതം ഉണ്ടെന്ന് കേട്ടിട്ടുണ്ടാവുമല്ലോ. വളരെ അധികം കേട്ടിട്ടുണ്ടെങ്കിലും, ഇത് നേരില്‍കണ്ട് മനസിലാക്കണമെന്ന് കുറെ നാളായി ആലോചിക്കുന്നു. ഇന്നാണ് അതിനൊരവസരം കൈവന്നത്. ഇന്ന്, വെള്ളീയാഴ്ച രാത്രി വേശ്യകള്‍ തെരുവിലിറങ്ങുന്ന ദിവസമാണ്. ഞാന്‍ താമസിക്കുന്നതിന് അടുത്തുള്ള "അസ്റ്റോറിയ" ഹോട്ടലാണ് ഇതിന് ഏറ്റവും പേരു കേട്ടത്. രാത്രി 9 മണിക്ക് ശേഷമാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നതെന്ന് മുന്പേ തന്നെ കേട്ടിരുന്നു. ഞാന്‍ ഏകദേശം ആ സമയത്ത് ആ പരിസരത്തെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു, നിരവധി പെണ്‍കുട്ടികള്‍, (ഫിലിപ്പിനോകളാണ് അധികവും പിന്നെ കുറെ അറബി സംസാരിക്കുന്നവരുമുണ്ട്) കുളിച്ചൊരുങ്ങി വെട്ടിതിളങ്ങുന്ന കുട്ടി ഡ്രസ്സും ഹൈ ഹീല്‍സുള്ള ചെരിപ്പുമിട്ട് കൂട്ടമായി നില്‍ക്കുകയാണ്. ഞാന്‍ ആദ്യമായാണ് ഇക്കൂട്ടരെ നേരില്‍ കാണുന്നത്. ഞാന്‍ ഇവരുടെ അടുത്തു തന്നെ ചുറ്റിപറ്റി നിന്നു, എന്താണ് സംഭവിക്കുന്നതെന്ന് കൂടുതല്‍ മനസിലാക്കുകയാണ് ഉദ്ദേശം. ചിലര്‍ കുറെ പേരുടെ അടുത്തുചെന്ന് സംസാരിക്കുന്നുണ്ട്, മറ്റുചിലര്‍ വെറുതേ ഒരു വണ്ടിയില്‍ ചാരി നില്‍ക്കുന്നു. നേരില്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി, ജീവിക്കാന്‍ വേണ്ടി സ്വജീവിതം തകര്‍ത്തുകളഞ്ഞ ഈ പേക്കോലങ്ങളെ കണ്ടാല്‍ അനുകമ്പയല്ലാതെ വേറൊന്നും തോന്നുക പോലുമില്ല. ഇത്ര തിരക്കേറിയ വീധിയില്‍ കോമാളി വസ്ത്രവും ധരിച്ച് ജീവിക്കാന്‍ വക കണ്ടെത്തുന്നതിന് വേണ്ടി അവര്‍ വില പേശുകയാണ് പച്ചയായി. 50 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെയാണ് അവര്‍ ചോദിക്കുന്നത്. പലരേയും സമീപിച്ചിട്ട് നിരാശയായി നീങ്ങുന്ന ഒരു പാവം ഫിലിപ്പിനോ യുവതിയെ കണ്ടു. എനിക്ക് സത്യത്തില്‍ വളരെ നിരാശ തോന്നി, കരളലിയിപ്പിക്കുന്ന കാഴ്ചയാണിതെന്ന് ഞാന്‍ സ്വയം മനസില്‍ കുറിച്ചിട്ടു. അപ്പോഴാണ് മറ്റോരു സംഭവം അരങ്ങേറിയത്. ഒരാള്‍ അറബിയില്‍ ഇക്കൂട്ടത്തില്‍ പെട്ട കുറെ അറബ് യുവതികളെ ഉച്ചത്തില്‍ ചീത്ത പറയുകയാണ്. ആദ്യം എനിക്ക് കാര്യം മനസിലായില്ല, അയാളുടെ കാറില്‍ ചാരി നിന്നതിന് ചീത്ത പറയുകയാണെന്നാണ് ആദ്യം വിചാരിച്ചത്. വഴിയിലൂടെ പോകുന്ന എല്ലാവരും ഇത് ശ്രദ്ധിക്കുന്നുണ്ട്, കുറെ പേര്‍ വട്ടം കൂടി. ഞാനും അടുത്ത് ചെന്ന് നോക്കി. അപ്പോഴാണ് കാര്യം മനസിലാകുന്നത്. കക്ഷി മലയാളിയാണ്. ഞാന്‍ ആദ്യമാണ് ഒരു മലയാളി ദുബായില്‍ പ്രശ്നമുണ്ടാക്കുന്നത് കാണുന്നത്. കാര്യം ഇതാണ്, ഒരു യുവതി അയാളുടെ കൈയ്യില്‍ കയറി പിടിച്ചു 200 ദിര്‍ഹം തന്നാല്‍ വരാമെന്ന് പറഞ്ഞു, അയാള്‍ വേണ്ടെന്ന് പറഞ്ഞു. ആ യുവതി അയാളെ തന്തയില്ലാത്തവനെന്ന് വിളിച്ചു. പുള്ളി പറയുന്നതിതാണ്, "ഞാന്‍ അബുദാബിയില്‍ നിന്ന് വരുകയാണ് അറബിയുടെ കൂടെയാണ് 10 വര്‍ഷമായി ജോലി ചെയ്യുന്നത്, അതുകോണ്ട് അറബിയില്‍ തെറി പറഞ്ഞാല്‍ മനസിലാകും". കക്ഷി ഭയങ്കര ചൂടിലാണ്. ഈ കൂട്ടരെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവരെ പോലെയാണ് കക്ഷിയുടെ സംസാരം. പോലീസിന്‍ വിളിപ്പിച്ച് ഇവരെ പിടിപ്പിക്കാനുള്ള ശ്രമമാണ്. എനിക്ക് തോന്നിയതിതാണ്, ഇവര്‍ ജീവിക്കാന്‍ വേണ്ടി മാത്രമാണ് ഈ പണി ചെയ്യുന്നത്, ഇനി ഇവരെ പോലീസ് പിടിച്ചാലും എന്താണ് കൂടുതലായി നഷ്ടപ്പെടാനുള്ളത്? ഇവരാണെങ്കില്‍  വെറുതെ ചിരിക്കുകയാണ്, ഒരു തരം നിരാശയിലമര്‍ന്ന ചിരിയാണെന്ന് കേട്ടാലറിയാം. ഞാന്‍ കുറേ സ്മയം കൂടീ അവടെ കഴിച്ചു കൂട്ടി ഒരു മലയാളിയെ പരിചയപ്പെട്ടു അയാള്‍ ഇതിനെല്ലാം പൊയിട്ടുള്ള കക്ഷിയാണ്, ഹോട്ടലില്‍ ഇവര്‍ മുറിയെടുക്കും എന്നിട്ട് കസ്റ്റമേഴ്സിനെ മുറിയിലേക്ക് വിളിക്കും പക്ഷേ ഹോട്ടലുകാര്‍ക്ക് ഇവരുമായി ബന്ധമൊന്നുമില്ലത്രേ. എന്തായാലും ഈ ദിവസത്തോടെ എനിക്ക് ഇവരോടുള്ള സ്വതേയുള്ള അനുകമ്പ നൂറ് മടങ്ങായി വര്‍ദ്ധിച്ചു. നിര്‍ഭാഗ്യരായ ജന്‍മ്മങ്ങള്‍! ഒരു പക്ഷെ ഇവരുടെ ദയനീയത മനസിലാക്കിയിട്ടാകണം ദുബായ് പോലീസ് ഇവരെ വെറുതെ വിടുന്നത്. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ എത്ര ഭാഗ്യരാണ് നമ്മള്‍. ഒരു പക്ഷെ ലോകത്ത് സ്തീകള്‍ രണ്ട് വിധമാണുള്ളത് ഭാഗ്യമുള്ളവരും ഇവരെ പോലെ നിര്‍ഭാഗ്യവതികളും. കുറെ വര്‍ഷങ്ങളായി ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യം ഉണ്ട് ഇവരെ പോലെയും, അധവാ കൂട്ട ബലാല്‍സംഗത്തിനിരയായും ജീവിതം തകര്‍ന്ന ആരെയെങ്കിലും ജീവിത സഖിയായി സ്വീകരിക്കുക, എന്നിട്ട് ഈ നിര്‍ഭാഗ്യവതികള്‍ക്കായി ഒരു പുനരുദ്ധാരണ കേന്ത്രം തുടങ്ങുക. എന്റെ ഒരു സ്വപ്നമാണത്. കാരണം ജീവിതം തകര്‍ന്ന എനിക്ക് മറ്റാരേക്കാളും കൂടുതലായി ഇവരെ മനസിലാക്കാന്‍ കഴിയും.

No comments: