ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, August 11, 2024

അതേ ആളുകൾ അവസാനം നിങ്ങളെ കുരിശിൽ തറച്ച് കൊല്ലുമെന്ന്

 ലോകത്ത് ഒരു മനുഷ്യനെപ്പോലും വാക്കുകൊണ്ടോ നോട്ടം കൊണ്ട് പോലും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനായിരുന്നു ഞാൻ.


ആ എന്നെ ഇത്രമേൽ ദുരന്തങ്ങളും തീരാ ദുരിതങ്ങളും നൽകി ഇത്ര അധികം അധഃപതിപ്പിച്ചു എങ്കിൽ എന്നെപ്പോലെ ആളുകളെ സ്നേഹിക്കാനും സഹായിക്കാനും നടന്ന് ഇതേ പാത പിന്തുടരുന്ന നിങ്ങൾക്ക് വരാനിരിക്കുന്നത് ഇതിലും എത്രയോ വലിയ ദുരന്തമാണ്


യേശുക്രിസ്തുവിനെപ്പോലെ ആളുകളെ നിഷ്കളങ്കമായി സ്നേഹിക്കാൻ നടക്കുമ്പോൾ ഒന്ന് ഓർക്കുക അതേ ആളുകൾ അവസാനം നിങ്ങളെ കുരിശിൽ തറച്ച് കൊല്ലുമെന്ന്.


ഒരുപക്ഷേ ഇങ്ങനെ ജീവിക്കുന്നവർക്ക് മതങ്ങൾ സ്വർഗ്ഗം വാഗ്ദാനം ചെയ്തേക്കാം. പക്ഷെ സ്വർഗ്ഗം എന്നത് ഒരു മനുഷ്യരും ഇന്നേവരെ കാണാത്ത ഒരു സങ്കല്പം ആണ്. ഒരുപക്ഷെ സയൻസാണ് ശരി എങ്കിലോ ?!


എനിക്ക് ചോദിക്കാനുള്ളത് നിങ്ങൾക്ക് 100% ഉറപ്പില്ലാത്ത ഒന്നിന് വേണ്ടി ലഭിച്ച ജീവിതം അറിഞ്ഞുകൊണ്ട് താറുമാറാക്കി കളയണോ എന്നാണ്


എന്നെപ്പോലെ അബദ്ധം പറ്റിയ നിരവധി പേരുടെ അനുഭവങ്ങൾ എനിക്ക് നേരിട്ട് അറിയാം. അവർ ഒക്കെ ഇപ്പോൾ വീണ് പോയ കയത്തിൽ നിന്ന് രക്ഷപെടാനുള്ള നെട്ടോട്ടത്തിൽ ആണ്.


നിങ്ങളുടെ ജീവിതവും അതുപോലെ ആയി തീരാതിരിക്കട്ടെ !

No comments: