ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, August 11, 2024

കേരളത്തിൽ ഓരോ ദിവസവും പുറത്തേക്ക് ഇറങ്ങുന്നത് യുദ്ധത്തിന് ഇറങ്ങുന്നത് പോലെയാണ് !

 കേരളത്തിൽ ഓരോ ദിവസവും പുറത്തേക്ക് ഇറങ്ങുന്നത് യുദ്ധത്തിന് ഇറങ്ങുന്നത് പോലെയാണ് ! വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും നാട്ടുകാരുടെ വക ബോംബേറ് പോലെയുള്ള കണ്ണേറ് ! പ്രൈവറ്റ് ബസിൽ കയറിയാൽ അന്യരാജ്യത്തിന്റെ അതിർത്തി ഭേദിച്ച് കടന്നത് പോലെയാണ്, കണ്ടക്ടറുടെ ദയാദാക്ഷിണ്യനു കാക്കണം. ഇതിനിടക്ക് ഇടിച്ചുകയറി മുന്നേറാനുള്ള കണ്ടക്ടറുടെ ആഹ്വാനം ! പൊങ്ങിയും താണും കുതിച്ച് പായുന്ന യുദ്ധ ടാങ്ക് പോലെയാണ് ബസിന്റെ പോക്ക്. ഇടക്കിടക്ക് അപായ സൈറൺ ഹോണും മുഴക്കുന്നത് കാണാം. 

ഇനി കാറിലാണ് പോകുന്നതെങ്കിൽ നിരന്തരം ഫൈറ്റർ ജെറ്റുകൾ മുട്ടിയുരുമ്മി ഓവർടേക്ക് ചെയ്തു കടന്ന് പോകുന്നത് കാണാം, ഇതിന് പുറമെയാണ് ടൂ വീലറിൽ വന്നുള്ള കാലാൾ പടയുടെ ആക്രമണം.

മഴക്കാലമായാൽ പിന്നെ വെള്ളത്തിലൂടെയും ഇടക്ക് റോഡിലും തൊടുന്ന വിമാനവാഹിനിയിലാണ് കാലാൾ പടകളെ കൊണ്ട് പോകുന്നത് ! ഇടക്കിടക്ക് പരിക്കേറ്റ പട്ടാളക്കാരെ ഹോസ്പിറ്റലിലേക്ക് സൈറൺ മുഴക്കി പിടിവിട്ട് പായുന്ന ആംബുലൻസുകളും കാണാം !

ഇനി ഓഫീസിൽ എത്തി ഒരു സ്റ്റെപ്പ് മുന്നോട്ട് വച്ചാൽ തലങ്ങും വിലങ്ങും വെട്ടുകൾ വരും. അത് പരിചകൊണ്ട് തടുത്ത് വലത്തോട്ട് ഒഴിഞ്ഞ് മാറ്റി, ഇടത്തോട്ട് ഒഴിഞ്ഞ് മാറി ദിവസം മുഴുവനും പൊരിഞ്ഞ യുദ്ധം.

ഇതിനെല്ലാം പുറമെയാണ് അഭയാർഥികളായെത്തുന്ന അന്യസംസ്ഥാനക്കാരുടെ വഴിനീളെയുള്ള തിരക്ക് 


എല്ലാ ആക്രമണങ്ങളും സഹിച്ചു ഒന്നും മിണ്ടാതെ പോകുന്ന കുറെ പാവങ്ങളെയും വഴിയിൽ കാണാം


എന്തിനേറെ പറയുന്നു സംഭവ ബഹുലമാണ് ഓരോ ദിവസവും 


No comments: