ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, August 11, 2024

പെണ്ണുങ്ങളെപ്പറ്റി ആണുങ്ങൾക്ക് ഉള്ളത് 90% ഉം വെറും തെറ്റിദ്ധാരണകളാണ്.

 സൈക്കോളജിയിൽ ഡിപ്ലോമ കോർസ് ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ആണിനെപ്പറ്റിയും പെണ്ണിനെപറ്റിയും ആഴത്തിൽ പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.


എനിക്ക് മനസ്സിലായിട്ടത്തോളും പെണ്ണുങ്ങളെപ്പറ്റി ആണുങ്ങൾക്ക് ഉള്ളത് 90% ഉം വെറും തെറ്റിദ്ധാരണകളാണ്. കാരണം മറ്റൊന്നുമല്ല ആണ് ആണിന്റെ കണ്ണിലൂടെയാണ് എപ്പോഴും പെണ്ണിനെ നോക്കിക്കാണാൻ ശ്രമിക്കുന്നത്, അവളുടെ ഭാഗത്ത് നിന്ന് ചിന്ദിക്കാൻ ശ്രമിക്കാറില്ല. 


യദാർഥത്തിൽ ഭൂരിഭാഗം പെണ്ണിന്റെയും ജീവിതം വളരെ അധികം ദുരിതങ്ങൾ നിറഞ്ഞഞ്ഞതാണ്. നിങ്ങൾക്കറിയാമോ ഒരു കുഞ്ഞിന് വേണ്ടി കൗമാരം മുതൽ അവൾ മാസമുറ എന്ന വേദന എല്ലാ മാസവും സഹിക്കുന്നു എന്ന്, അതും അവളുടെ വാർദ്ധക്യം വരെ. ഒരു കുട്ടി ഉണ്ടാവാൻ പക്ഷെ ആണിനു ഒരു വേദനയും സഹിക്കേണ്ടി വരുന്നില്ല.


മിക്ക ഭർത്താക്കന്മാരും പറയാറുള്ള പരാതി, അവൾ സ്ഥിരം പരാതി പറയുന്നു, കുറ്റം പറയുന്നു എന്നതൊക്കെയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പൊതുവെ പെണ്ണുങ്ങൾ ചെറുപ്പം മുതൽ വളരെ അടുക്കും ചിട്ടയോടെയും വൃത്തിയോടെയും ജീവിച്ചു വരുന്നവർ ആണ്. ഉത്തരവാദിത്യങ്ങൾ വളരെ ആത്മാർഥതയോടെ നിവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരും ആണ്.


പക്ഷെ കല്യാണം കഴിയുന്നതോടെ അടുക്കോ, ചിട്ടയോ, വൃത്തിയോ ഇല്ലാത്ത മടിയന്മാരായ ഒരാണിനെയാണ് മിക്കവർക്കും പങ്കാളി ആയി കിട്ടുന്നത്. അതോടെ അവൾ മാനസികമായി അസ്വസ്ഥ ആവാൻ തുടങ്ങുന്നു. ഇതാണ് പരാതി പറയുകളിലേക്കും, കുറ്റം പറയലുകളിലേക്കും നയിക്കുന്നത്. കൂടാതെ അവളെ അടിച്ചിരുത്താനും കളിയാക്കുവാനും തുടങ്ങുന്നതോടെ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു പോകുന്നു. അത് കുടുംബത്തിലെ സന്തോഷം ആകെ തകർക്കുന്നു. ഇത് പക്ഷെ മിക്ക ഭർത്താക്കന്മാരും മനസ്സിലാക്കാറില്ല. 


ഇതിനെല്ലാം പുറമെയാണ് ആണുങ്ങളുടെ പെണ്ണ് തന്നെക്കാൾ കഴിവ് കുറഞ്ഞവൾ ആണ്, അവൾ തന്റെ കീഴിൽ നിൽക്കേണ്ടവൾ ആണ്. അവളെ കൺട്രോൾ ചെയ്യണം എന്നൊക്കെയുള്ള തെറ്റായ ചിന്തകൾ. സമൂഹത്തിന്റെ അടിച്ചിരുത്തലുകൾ വേറെയും.


ആണ് പലപ്പോഴും അവന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു കളിപ്പാട്ടം ആയിട്ടാണ് പെണ്ണിനെ കാണുന്നത്. കാരണം ആണിന്റെ തന്നതായ സ്വഭാവം സെൽഫിഷ് ആണ്. അവന്റെ സന്തോഷം, അവന്റെ വിഷങ്ങൾ ഇതിനെക്കുറിച്ചൊക്കെ അവൻ എപ്പോഴും വ്യാകുലൻ ആണ്, പക്ഷെ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ അവൻ സമയം ചിലവിടാറില്ല. അതുകൊണ്ടാണ് അവൾക്ക് ഇത്ര ഒക്കെ മതി എന്ന് അവൻ ചിന്ദിക്കുന്നത്. 


ഇതിനൊക്കെയുള്ള ഏക പോംവഴി ആണിനെ പെണ്ണിനെ പറ്റി കൂടുതൽ മനസ്സിലാക്കുവാൻ പഠിപ്പിക്കുക എന്നതാണ്. പെണ്ണിനെ പെണ്ണായി കാണാൻ ശ്രമിക്കുന്നതിന് പകരം തനിക്ക് എല്ലാ കാര്യത്തിലും തുല്യരായ ഒരു മനുഷ്യൻ ആയി കാണാൻ പഠിക്കുക എന്നതാണ്. അതിലേക്കുള്ള ഒരു ഉദ്യമം എന്ന നിലക്കാണ് ഇത് എഴുതുന്നത്. 

No comments: