ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, July 29, 2024

നമ്മൾ ബഹുമാനിക്കാൻ പഠിക്കണം

 നമ്മൾ ബഹുമാനിക്കാൻ പഠിക്കണം, നമ്മെക്കാൾ പ്രായം കൂടിയവരെയും, നമ്മെക്കാൾ ഉയർന്ന പദവിയിൽ ഇരിക്കുന്നക്കരെ മാത്രമല്ല, എല്ലാ മനുഷ്യരെയും. 

പാവപ്പെട്ടവരെയും, സ്ത്രീകളെയും, കുട്ടികളെയും വരെയും നമ്മൾ ബഹുമാനിക്കാൻ പഠിക്കണം. കാരണം ദൈവം എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് തുല്യരായാണ്, ഈ ഭൂമിയിൽ എല്ലാവര്ക്കും തുല്യ അവകാശമാണ്. ഒരു കുട്ടി ആണെങ്കിൽ പോലും ആ കുട്ടി ജനിച്ചു പിച്ചവെക്കുന്നത് തുടങ്ങി എത്രയോ സ്ട്രഗ്ഗിൽ ചെയ്താണ് ജീവിക്കാൻ പഠിക്കുന്നത് ? അവന്റെ സ്ട്രഗ്ഗിൽ ശരിക്കും മനസ്സിലാക്കാൻ ശ്രമിച്ചാൽ നാം അറിയാതെ അവനെ ബഹുമാനിച്ചു പോകും. അതുപോലെ തന്നെയാണ് ഓരോ മനുഷ്യരും. പക്ഷെ എന്ന് വച്ച് നാം ആരുടെയും മുൻപിൽ താഴേണ്ടത് ഇല്ല. ഭർത്താവോ, പിതാവോ, നിങ്ങളുടെ ബോസ്സോ, ഭരനാധികാരിയൊ ആരും ആവട്ടെ അവർ നിങ്ങളെക്കാൾ മുകളിൽ അല്ല, അവർക്ക് നല്കപ്പെട്ടിരിക്കുന്നത് കുറച്ച് ഉത്തരവാദിത്തങ്ങൾ മാത്രമാണ്, അല്ലാതെ അവർക്ക് ആരെയും കാൽച്ചുവട്ടിൽ ആക്കാൻ അധികാരം ഇല്ല. അതിന് നിന്ന് കൊടുക്കുകയും ചെയ്യരുത്, കാരണം ഒരാളുടെ മുൻപിൽ താഴുംതോറും അയാൾക്ക് നിങ്ങളുടെ മേൽ കുതിര കയറാനുള്ള പ്രവണത കൂടും. ഓർക്കുക ഭാര്യ ഇല്ലെങ്കിൽ ഭർത്താവ് ഇല്ല, പ്രജകൾ ഇല്ലെങ്കിൽ രാജാവ് ഇല്ല, വിശ്വാസികൾ ഇല്ലെങ്കിൽ മത മേലധ്യക്ഷന്മാരും ഇല്ല. ഈ ലോകത്ത് എല്ലാവരും എന്തിന് എല്ലാ ജീവജാലങ്ങൾ വരെ പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്.ഒന്നില്ലെങ്കിൽ മറ്റൊന്നിന് ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ആർക്കും ഞാൻ മറ്റുള്ളവരെക്കാൾ മുകളിൽ ആണെന്ന് അഹങ്കരിക്കാനോ മറ്റുള്ളവരെ കളിയാക്കാനോ  അവകാശം ഇല്ല.  ആരുടെ മുൻപിലും താഴാതെ  എല്ലാവരെയും ബഹുമാനിച്ച് എല്ലാവരെയും തുല്യരായി കണ്ട് നോക്കൂ, ജീവിതം പുതിയ തലങ്ങളിലേക്ക് ഉയരും 

No comments: