ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, October 1, 2012

കാര്‍ഷിക വിലത്തകര്‍ച്ചക്കൊരു പരിഹാരം

ഒരേ സമയം കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ നട്ടം തിരിയുകയും വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും അമിതമായ ലാഭമെടുപ്പാണ് ഇതിനെല്ലാം കാരണം. കേന്ദ്ര സംസ്താന സര്‍ക്കാരുകള്‍ക്ക് നോക്കുകുത്തികളുടെ സ്ഥാനം മാത്രമാണ് ഇതിലുള്ളത്. സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പ് വരുത്തുകയും വിലക്കയറ്റത്തെ തടയുകയും ചെയ്യുക എന്നതാണ് ഇതിനൊരു പരിഹാരം. ഇതെങ്ങനെ പ്രായോഗികമാകുമെന്ന് നോക്കാം. ആദ്യമായി കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് ഏറ്റെടുക്കുന്നതിനായി ഒരു ഏജന്‍സി രൂപവല്‍ക്കരിക്കണം, ഈ ഏജന്‍സി എല്ലാ ജില്ലകളിലേയും പ്രധാന പട്ടണങ്ങളില്‍ ഓഫീസ് തുറക്കണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഈ ഏജന്‍സിക്ക് വില്‍ക്കാം. അതാത് സംസ്ഥാനങ്ങളില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങലള്‍ മറ്റ് സംസ്ഥാന ഏജന്‍സികളില്‍ നിന്ന് വാങ്ങിക്കാം. ഇവ കച്ചവടക്കാര്‍ക്ക് വില്‍ക്കാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കാനായി 'സപ്ളൈക്കോ' പോലെ സംസ്ഥാനത്തുടനീളം മാര്‍ക്കറ്റുകള്‍ ആരംഭിക്കണം. ഇടനിലക്കാരില്ലാതെ നെരിട്ട് വിപണനം നടത്തുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് നല്ല വില നല്‍കാനും വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കഴിയും. ഉദാഹരണത്തിന് തമിഴ്നാട്ടില്‍നിന്നും 2രൂപക്ക് വാങ്ങുന്ന തക്കാളി കേരളത്തില്‍ 28 രൂപക്കാണ് ഇന്ന് വില്‍ക്കുന്നത്. സര്‍ക്കാരേജന്‍സിയുടെ വരവോടെ ഇത് 10 രൂപക്ക് കര്‍ഷകരില്‍നിന്നും വാങ്ങി 15രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കഴിയും. പച്ചക്കറി മുതല്‍ അരി, ഗോതമ്പ് എന്നിവ വരെ ഇത്തരത്തില്‍ വിപണനം ചെയ്യാവുന്നതാണ്. ഇതിന്റെ മറ്റൊരു പ്രയോജനം പൂഴ്ത്തിവെപ്പ് കരിഞ്ചന്ത തുടങ്ങിയ കച്ചവട തന്ത്രങ്ങളില്‍ നിന്ന് രാജ്യത്തെ പൂര്‍ണ്ണമായും മുക്തമാക്കാന്‍ ഇതു കൊണ്ട് കഴിയും എന്നതാണ്. ഈ സംവിധാനം വരുന്നതോടെ മറ്റ് കച്ചവടക്കാര്‍ ഉത്പന്നങ്ങളുടെ വിലക്കുറക്കാന്‍ നിര്‍ബദ്ധിതരാകുകയും അങ്ങനെ ഇന്‍ഫ്ളേഷന്‍ എന്ന ഭൂതത്തെ എന്നന്നേക്കുമായി കുടത്തിലടക്കുകയും ചെയ്യാം.

No comments: