ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, July 29, 2024

പെണ്ണുങ്ങളെപ്പറ്റി ചിലത് പറയട്ടെ ...

 പെണ്ണുങ്ങളെപ്പറ്റി ചിലത് പറയട്ടെ ...

ആണുങ്ങളേക്കാൾ പെണ്ണുങ്ങൾക്ക് ഹൃദയവും, മനസ്സാക്ഷിയും, കരുണയും, സ്വഭാവഗുണവും കൂടുതൽ ഉണ്ട്

പക്ഷെ ഒരു പ്രധാന പ്രശ്‍നം, പെണ്ണുങ്ങൾ പൊതുവെ ആളുകളെ കൂടുതലായി ഡിപെൻഡ് ചെയ്യുന്നവർ ആണെന്നതാണ്.  എന്തുകൊണ്ടാണ് പല ഭർത്താക്കന്മാരും ഭാര്യമാരെ ചവുട്ടി അരക്കുന്നതും കൺട്രോൾ ചെയ്യുന്നതും എന്ന് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ ?! കാരണം മറ്റൊന്നുമല്ല അവൾ അയാളെ ഡിപ്പെൻഡ് ചെയ്താണ് കഴിയുന്നത്, അയാൾ ഇല്ലാതെ അവൾക്ക് ജീവിക്കാൻ പോലും കഴിയില്ല എന്ന തോന്നലിനാൽ ആണ്. ഇതുപോലെ തന്നെയാണ് ജോലി സ്ഥലത്തും. എത്ര അധികം ആളുകളെ ഡിപെൻഡ് ചെയ്യാൻ നോക്കുന്നോ അത്ര അധികം നിങ്ങൾ അവരുടെ കാൽക്കീഴിൽ ആയിപ്പോകും.

ഇതുകൊണ്ടോക്കെ തന്നെ മിക്ക ആണുങ്ങൾക്കും പെണ്ണുങ്ങളോട് ഉള്ളത് വെറും ഒരു സഹതാപം മാത്രമാണ്. ഇതിനുള്ള ഏക പൊംവഴി എന്തും ആളുകളോട് ചോദിച്ചു അറിയാനും ചെയ്യാനും ശ്രമിക്കാതെ സ്വയം പഠിച്ച് ചെയ്തു ഇൻഡിപെൻഡന്റ് ആകുക എന്നതാണ്. അല്ലെങ്കിൽ സാവകാശം സഹതാപം പോലും മെല്ലെ പുച്ഛമായി മാറും. നിങ്ങൾ ആരെയും ഡിപ്പെൻഡ് ചെയ്യുന്നില്ല നിങ്ങൾക്ക് എന്തും സ്വന്തം ചെയ്യാൻ അറിയാം, ആരുടെയും സഹായമില്ലാതെ ജീവിക്കാം എന്നൊക്കെ വന്നാൽ ആളുകൾ നിങ്ങളെ ബഹുമാനിച്ചും ആദരിച്ചും തുടങ്ങും.

യദാർത്ഥത്തിൽ ഒരുപെണ്ണിനും ജീവിക്കാൻ ഒരു ആണിന്റെയും ആവശ്യമില്ല, നേരെ മറിച്ച് ആണിനാണ് പെണ്ണിനെക്കൊണ്ട് ആവശ്യം. 

ഒരു കാര്യം കൂടി പറയട്ടെ. ആണുങ്ങൾക്ക് പെണ്ണുങ്ങളേക്കാൾ ഒരു തരിമ്പ് പോലും ബുദ്ധിയോ കഴിവോ കൂടുതൽ ഇല്ല. പക്ഷെ ആണിന് ചെറുപ്പം മുതൽ അവന്റെ അച്ഛനിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിരന്തരം തിരിച്ചടികൾ നേരിടേണ്ടി വരുന്നു. ഇത് അവരുടെ ഈഗോയെ വളരെ ആഴത്തിൽ ഹർട്ട്‌ ചെയ്യുന്നു. അതോടെ മറ്റുള്ളവരെ ഡിപെൻഡ് ചെയ്യാതെ സ്വയം എന്തും ചെയ്ത്‌ സ്വന്തം കാലിൽ നിൽക്കാൻ അവൻ പഠിക്കുന്നു ഇത്ര മാത്രം. അതാണ് നിങ്ങൾക്കും വേണ്ടത് 

സ്വതന്ത്രമാകുമ്പോൾ തന്നെ നിങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും പരിഹാസംഗളും കുറഞ്ഞ് വരും നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തും. 




No comments: