ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, July 29, 2024

എന്റെ പ്രശ്‍നം

 എന്റെ പ്രശ്‍നം ആളുകളോട് ഉള്ള ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. ഒരിക്കലെങ്കിലും എന്നെ കണ്ട് ചിരിച്ചിട്ടുള്ളവരോട് പോലും എനിക്ക് ഭയങ്കര ആത്മബന്ധം ആണ്. ഭഗവദ് ഗീതയിൽ പറയുന്നത് പോലെ എന്റെ ആത്മാവിന്റെ ഭാഗം ആണ് അവർ എന്നപോലെ ഉള്ള തോന്നൽ ! അവരുടെ ചെറിയ വിഷമങ്ങൾ പോലും എന്നെ ഡിസ്റ്റർബ്ഡ് ആക്കുമായിരുന്നു. ഞാൻ അവരെയെങ്ങും ഹർട്ട്‌ ചെയ്യുമോ എന്ന പേടി ഭയങ്കരമായി എന്നെ വേട്ടയാടിയിരുന്നു. ഇതുകൊണ്ട് ഒക്കെത്തന്നെ ഒരുപാട് പേർക്ക് എന്നോട് വലിയ അടുപ്പം ഉണ്ടെങ്കിലും മാനസികമായി എനിക്ക് ഭീതി മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.


പക്ഷെ ഇപ്പോൾ മെഡിറ്റേഷൻ ഒക്കെ ചെയ്ത്‌ ഞാൻ ആളുകളിൽ നിന്ന് ഡിറ്റാച്ഡ് ആവാൻ പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. ഒരു പരിധി വരെ അതിൽ വിജയിച്ചു കഴിഞ്ഞു.


എനിക്ക് മാത്രമാണോ ഇങ്ങനെ അതോ മറ്റുള്ളവർക്കും ഇങ്ങനെ ഉണ്ടോ എന്ന് അറിയില്ല.

No comments: