ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, July 29, 2024

ഞാൻ ഒരു വിജയിച്ച വ്യക്തി അല്ല

 ഞാൻ ഒരു വിജയിച്ച വ്യക്തി അല്ല, പക്ഷെ ഞാൻ ഒരുപാട് പേരെ വിജയിപ്പിച്ച വ്യക്തി ആണ്. 


ചിലരെ സാമ്പത്തികമായി താങ്ങി നിർത്തി, ചിലരുടെ പഠന ചിലവുകൾ ഏറ്റെടുത്തു, തകർന്ന് പോയ ചിലരെ താങ്ങി നിർത്തി, ചിലർക്ക് മാനസിക പിന്തുണ കൊടുത്തു, ചിലർക്ക് കരിയർ ഗൈഡൻസ് കൊടുത്തു, ചിലരെ കരിയറിൽ ഉയർത്തി, ചിലരെ ആത്മഹത്യയിൽ നിന്ന് വരെ രക്ഷിച്ചു 


ഇതൊക്കെക്കൊണ്ട് എനിക്ക് എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല. പക്ഷെ ഒരുപാട് പേർ എന്നെ ആക്രമിച്ചു, മാനസികമായി തളർത്തി. ഞാൻ തകർന്ന് പോയപ്പോൾ കുറച്ച് പേർ എന്നെ താങ്ങി നിർത്താൻ വന്നു, കുറച്ചു പേർ എന്നോട് സംസാരിച്ചു, എന്റെ പ്രശ്നങ്ങൾ കേൾക്കാൻ കുറച്ചു പേർ തയ്യാറായി.


തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് അച്ചീവ്മെന്റുകൾ എന്ന് പറയാൻ ഒന്നും ഇല്ല, അതിൽ വളരെ വേദന ഉണ്ട്..പക്ഷെ ഒരുപാട് പേരുടെ അച്ചീവ്മെന്റിന്റെ പിന്നിൽ ഞാൻ ഉണ്ട്.


ഉപകാരം കിട്ടിയവർ തന്നെ ചെളിവാരി എറിയുന്നത് കാണുമ്പോൾ ഒരുപാട് ഹൃദയവേദനയും 


ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, എന്നാലും ഞാൻ എഴുതും. കാരണം എനിക്ക് ഇപ്പോൾ കഴിയുന്ന ഏക കാര്യം എഴുതുക എന്നത് മാത്രം ആണ്. ❤️‍🩹

No comments: