ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, July 21, 2024

നന്മ, ഹൃദയം, സ്നേഹം ഇതൊന്നും ഒരിക്കലും ആവശ്യത്തിൽ കൂടുതൽ ആവരുത്

 

നന്മ, ഹൃദയം, സ്നേഹം ഇതൊന്നും ഒരിക്കലും ആവശ്യത്തിൽ കൂടുതൽ ആവരുത് 


ഏറ്റവും അധികം നന്മയുള്ളവർ ആണ് ഏറ്റവും അധികം മുതലെടുക്കപ്പെടുന്നത് 


ഏറ്റവും ഹൃദയം ഉള്ളവർക്കാണ് ഏറ്റവും അധികം മുറിവേൽക്കുന്നത് 


ഏറ്റവും കൂടുതൽ സ്നേഹം ഉള്ളവർ ആണ് ഏറ്റവും ചതിക്കപ്പെടുന്നത് 


ലോകത്ത് ഏറ്റവും ദുഷ്കരമായ ജീവിതം ഉള്ളത് ദുഷ്ടന്മാർക്കല്ല, നന്മയുള്ളവർക്കാണ്


മതങ്ങളും, പാഠപുസ്തകങ്ങളും പറയുന്ന പാഴ് ഉപദേശങ്ങളിൽ വീണ് ജീവിതം തകർക്കാതിരിക്കുക


മതങ്ങളിൽ പറയുന്നത് ഒരു ഐഡിയൽ ജീവിതം ആണ്, അത് ഒരിക്കലും ലോകത്ത് സാധ്യമല്ല, 


കാരണം മറ്റൊന്നുമല്ല, വളരെ സെൽഫിഷ് ആയ ആളുകളാണ് ലോകത്ത് ഭൂരിഭാഗം പേരും. 


നിങ്ങൾ നന്മയും കൊണ്ട് നടന്നാൽ ഒരുപാട് പേർ നിങ്ങളുടെ അടുത്ത് കൂടും, പക്ഷെ അതൊന്നും നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, അവർക്ക് നിങ്ങളെ ഉപയോഗിച്ച് അവരുടെ കാര്യം നേടുവാൻ ആണ്. 


അവരുടെ ഇടയിൽ പെട്ട് നിങ്ങളുടെ ജീവിതം ഞെങ്ങി ഞെരുങ്ങാതിരിക്കട്ടെ ...

No comments: