ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, July 19, 2024

ലീഡേഴ്‌സും പിന്നെ ഫോളോവേഴ്സും

 ലോകത്തെ മനുഷ്യരെ പൊതുവെ രണ്ടായി തിരിക്കാം . ലീഡേഴ്‌സും പിന്നെ ഫോളോവേഴ്സും.  സ്വന്തമായി ചിന്ദിക്കാനും പ്രവർത്തിക്കുവാനും കഴിവുള്ളവരെയാണ് ലീഡേഴ്‌സ് എന്ന് പറയുന്നത്. ലീഡേഴ്‌സ് പറയുന്നത് എന്തും വിശ്വസിച്ചു പ്രവർത്തിക്കുന്നവരെയാണ് ഫോളോവേഴ്സ് എന്ന് പറയുന്നത്. നിർഭാഗ്യവശാൽ ലോകത്ത് ഭൂരിഭാഗം പേരും ഫോളോവേഴ്സ് ആണ്.


ഇതിന്റെ ഒരു പ്രധാന പ്രശ്‍നം എന്താണെന്ന് വച്ചാൽ, ലീഡേഴ്‌സ് വക്രബുദ്ധി ഉള്ളവർ ആണെങ്കിൽ അവർ പറയുന്നത് കേൾക്കുന്ന ഫോളോവേഴ്സും മോശമായി തീരും എന്നതാണ്. നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് അതാണ്.


ഇതിനുള്ള ഏക പോംവഴി സ്വതന്ത്രമായി ചിന്ദിക്കുവാൻ പഠിക്കുക എന്നതാണ്. പറയുന്നയാൾ കൊമ്പത്തെ ആളാണെങ്കിൽ അത് കണ്ണും അടച്ചു വിശ്വസിക്കുന്ന രീതി നിർത്തുക. പറയുന്നത് രാഷ്ട്രീയ നേതാവോ, പള്ളിയിൽ അച്ഛനോ, ഡോക്ടറോ ആരായാലും ശരി. പറയുന്നതിൽ സത്യവും നന്മയും ഉണ്ടോ എന്ന് സ്വയം റിസേർച് നടത്തി പഠിച്ച് വിലയിരുത്തുക. മറ്റുള്ളവർ  പറയുന്നത് വിശ്വസിക്കാതെ അവനവന്റെ കഴിവിൽ മാത്രം വിശ്വസിക്കുക.


ഇത് സംഭവിക്കുന്നില്ല എങ്കിൽ നാം ഇനിയും രാഷ്ട്രീയ അടിമകളും, അന്ധ മത വിശ്വാസികളും, പരീക്ഷണ മൃഗങ്ങളും ആയി തുടരും. ഇത്തരം നേതാക്കളുടെ അടിമകൾ ആയി ഇനിയും തുടരണോ എന്ന് സ്വയം ചിന്ദിക്കുക !


No comments: