ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, July 11, 2024

ഒരു അമ്മ കുട്ടിയെ കൊന്നതായ ന്യൂസ് വരുമ്പോൾ

ഒരു അമ്മ കുട്ടിയെ കൊന്നതായ ന്യൂസ് വരുമ്പോൾ സോഷ്യൽ മീഡിയകളിൽ ഒരുപാട് പേർ ധാർമിക രോഷം കൊള്ളുന്നതായി കണ്ടിട്ടുണ്ട് എന്നാൽ ഒരു അച്ഛൻ കുട്ടിയെ ബലാത്സംഗം ചെയ്ത്‌ കൊന്നതായി ന്യൂസ് വരുമ്പോൾ പോലും ആളുകൾ അങ്ങനെ ധാർമിക രോഷം കൊള്ളുന്നതായി കാണാറില്ല.

കാരണം മറ്റൊന്നുമല്ല പെണ്ണിന് ഇതൊക്കെയേ ചെയ്യാവൂ ഇന്നതൊക്കെ ചെയ്തു കൂടാ എന്നിങ്ങനെ സമൂഹം ഒരു മുൻ ധാരണ ഉണ്ടാക്കി വച്ചിട്ടുണ്ട്.

സത്യത്തിൽ മിക്ക ആണുങ്ങൾക്കും പെണ്ണുങ്ങളെപ്പറ്റി ഉള്ളത് മിക്കതും വെറും മിഥ്യാധാരണകൾ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പൊതുവെ സിനിമകൾ ആണ് ഇത്തരം മിഥ്യാ ധാരണകൾ ഉണ്ടാക്കി എടുത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയിൽ പെണ്ണിനെ ചിത്രീകരിക്കുന്നത് ശരിക്കും യാഥാർഥ്യമായി പൊരുത്തമില്ലാത്ത രീതിയിലാണ്. അത് സിനിമയുടെ കഥ എഴുതിയവന്റെ വെറും ഭാവന മാത്രം ആണ്, അവന്റെ ഭാവനയിലെ പെണ്ണാണ് അവൻ ചിത്രീകരിക്കുന്നത്. അത് ഒരിക്കലും യാഥാര്ഥ്യമല്ല.

ഇത് തന്നെയാണ് മിക്ക ആണുങ്ങളുടെയും അവസ്ഥ. അവരുടെ മനസ്സിൽ പെണ്ണിനെ പറ്റി ചില കണ്സെപ്റ്റ്‌കൾ ഉണ്ട്. ഇതിൽ മിക്കതും വെറും ഭാവനകൾ മാത്രം ആണ്.

കല്യാണം കഴിയുമ്പോൾ അവന്റെ മനസ്സിലെ അച്ചിലേക്ക് അവൻ അവളെ ഒതുക്കി നിർത്തുവാൻ നോക്കുന്നു. അവൾ അവനെപ്പോലെ തന്നെ ശരികളും തെറ്റുകളും ഉള്ള ഒരു മനുഷ്യനാണെന്ന് എപ്പൊഴും മറന്ന് പോകുന്നു. അവന്റെ അച്ചിലേക്ക് ഒതുങ്ങാതെ വരുമ്പോൾ അവൻ അവളിൽ ആയിരം കുറ്റങ്ങൾ കണ്ടെത്തുന്നു.

ഇതാണ് വിവാഹ ശേഷം മിക്ക ഭർത്താക്കന്മാരും ഭാര്യയുടെ കുറ്റം പറയലുകൾ തുടങ്ങാനും അവളെയും വിവാഹത്തെയും ദുരന്തം ആയി ചിത്രീകരിക്കാനും കാരണം എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ആണിനേയും പെണ്ണിനേയും സാധാരണ മനുഷ്യൻ ആയി മാത്രം കാണുക എന്നതാണ് ഇതിനുള്ള ഏക പോംവഴി, അവളെ ഒരിക്കലും ഗ്ലോറിഫൈ ചെയ്യാതിരിക്കുക എന്നതും.

ആണിനെപ്പറ്റിയും ഇത്തരം മിഥ്യാ ധാരണകൾ ഉണ്ട്.

No comments: