ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, July 4, 2024

ഒരുപാട് നന്മയുള്ളവരും നിഷ്കളങ്കരും ഒന്നും ആയി ഒരിക്കലും മാറരുത്

 സ്‌കൂളിലും പള്ളിയിലും ഒക്കെ നിങ്ങൾ നന്മ മരം ആയിക്കോ എന്ന് നിരന്തരം ഉപദേശം ആണ്. 90% പേരും ഇത് ഒക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് കളയും. ഒരു 10% പേർ ഇതൊക്കെ വിശ്വസിച്ചു നന്മ മരമായി മാറും 


പക്ഷെ നിര്ഭാഗ്യമെന്ന് പറയട്ടെ ഈ 10% പേരെ മുതലാക്കിയാണ് ബാക്കിയുള്ള 90% പേരും ജീവിക്കുന്നത്.


ഒരുപാട് നന്മയുള്ളവരും നിഷ്കളങ്കരും ഒന്നും ആയി ഒരിക്കലും മാറരുത്, എല്ലാവരും മുതലെടുക്കുകയെ ഉള്ളൂ. എന്നും നഷ്ടങ്ങൽ മാത്രമെ ഉണ്ടാവൂ അവർക്ക്.


ഉള്ള സത്യം പറയാമല്ലോ, എനിക്കും അടുത്ത കാലത്താണ് ബോധം ഉദിച്ചത്.


പക്ഷെ അപ്പൊഴെക്കും കുറെ പിഴച്ചവന്മാർ കൂടി ജീവിതം മുഴുവൻ തകർത്തു കളഞ്ഞിരുന്നു.. ഇനി ഇപ്പോൾ എന്ത് ചെയ്യണം എന്ന് പോലും എനിക്ക് നിശ്ചയം ഇല്ല.

No comments: