ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Wednesday, June 19, 2024

 അനേകം അനിയത്തിമാരുടെ അടുത്ത സുഹൃത്ത് ആണ് ഞാൻ. ആണുങ്ങൾ ഈ പാടി നടക്കുന്ന ഒരു കുറ്റവും ഒരു പെണ്ണിലും ഞാൻ ഇതേവരെ കണ്ടിട്ടില്ല. മാത്രമല്ല ഇവന്മാർ ഈ പറയുന്ന ടൈപ്പ് പെണ്ണുങ്ങൾ ലോകത്ത് എവിടെയാണ് ഉള്ളത് എന്ന് പോലും എനിക്ക് അറിയില്ല. ലോകമെമ്പാടും വിവിധ രാജ്യക്കാരായ അനേകം സുഹൃത്തുക്കൾ ഉള്ള മനുഷ്യനാണ് ഞാൻ എന്ന്കൂടി ഓർക്കണം.


എനിക്ക് മനസ്സിലായിട്ടുള്ളത് മറ്റൊന്നാണ്. ദുഷിച്ച മനസ്സുമായി നോക്കിയാൽ മറ്റുള്ളവരും അങ്ങനെ തന്നെയാണെന്ന് തോന്നും. എനിക്ക് അടുത്തറിയാവുന്ന പെൺസുഹൃത്തുക്കളെ പറ്റി അവരുടെ സ്വഭാവവുമായി പുല ബന്ധം പോലും ഇല്ലാത്ത കാര്യങ്ങൾ ആളുകൾ എന്നോട് പറയാറുണ്ട്.


മഞ്ഞകണ്ണട മാറ്റിവച്ചു കാരുണ്യമുള്ള കണ്ണിലൂടെ നൊക്കിയാലെ ആളുകളുടെ ഹൃദയം കാണുവാൻ കഴിയൂ എന്നതാണ് സത്യം 

No comments: