ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, June 18, 2024

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞ ഒരു സംഭവ കഥ

 ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞ ഒരു സംഭവ കഥ പറയാം. ഒരു സ്‌കൂളിൽ വെക്കേഷൻ ആരംഭിക്കുക ആയിരുന്നു. സ്‌കൂൾ വിടുന്ന സമയത്ത് ഒരു കൊച്ചു പെൺകുട്ടി ടോയ്‌ലെറ്റിൽ പോയിരിക്കുക ആയിരുന്നു. എല്ലാവരും പോയി കഴിഞ്ഞു എന്ന് കരുതി പ്യൂൺ ടോയ്‌ലെറ്റും സ്‌കൂളും പൂട്ടി താഴിട്ടു പോയി.  താൻ അകത്തായി പോയി എന്ന് മനസ്സിലാക്കിയ പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചു പക്ഷെ ആരും കേൾക്കാൻ ഉണ്ടായിരുന്നില്ല. 


കുട്ടിയെ കാണാഞ്ഞ് മാതാപിതാക്കൾ പലസ്ഥലത്തും അന്യോഷിച്ചു പക്ഷെ കണ്ടെത്തിയില്ല അവസാനം കുറെ ദിവസങ്ങൾ കഴിഞ്ഞാണ് അവർ സ്‌കൂൾ തുറന്ന് അവിടെ അന്യോഷിച്ചത്. അവർ നോക്കുമ്പോൾ കുട്ടി ടോയ്‌ലെറ്റിൽ മരിച്ചു കിടക്കുകയായിരുന്നു. പക്ഷെ ആ ടോയ്‌ലെറ്റിലെ ഭിത്തിയിൽ മുഴുവൻ ചോക്കുകൊണ്ട് കുട്ടി ഇങ്ങനെ എഴുതിയിരുന്നു. "എനിക്ക് വിശക്കുന്നു" എന്ന്. 


നമ്മിൽ ചിലരുടെ എങ്കിലും അവസ്ഥ ഇതാണ്. ജീവിതത്തിൽ കയത്തിൽ വീണ് പോയ നമ്മൾ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്, ആരെങ്കിലും നമ്മെ കാണും, രക്ഷപ്പെടുത്തും എന്ന് കരുതി. പക്ഷെ ആരും വരില്ല നമ്മെ രക്ഷിക്കാൻ എന്നതാണ് യാദാർഥ്യം. കാരണം അവരവരുടെ ജീവിതത്തിൽ എല്ലാവരും പ്യൂണിനെപ്പോലെ തിരക്ക് പിടിച്ച ഓട്ടത്തിൽ ആണ്.

No comments: