ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Saturday, June 1, 2024

ലോകത്തെ ഏറ്റവും വലിയ വിഡ്ഢികളാണ് മലയാളികൾ !!

 വളരെ ബുദ്ധിയുള്ള മനുഷ്യർ എന്നാണ് മലയാളികൾ സ്വയം അഹങ്കരിക്കാറ്, എന്നാൽ എന്റെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും വലിയ വിഡ്ഢികളാണ് മലയാളികൾ !!


കാരണം എന്തെന്നോ ?

മലയാളികളുടെ ബുദ്ധി ആർക്കും ഉപകാരമില്ലാത്ത കുരുട്ടു ബുദ്ധി ആണ് ! വളരെ താഴ്ന്ന നിലയിലുള്ള ചിന്താഗതി ആണ് മലയാളികൾക്ക്. അവനവന്റെ കാര്യം മാത്രം നടക്കണം എന്നാണ് ഏത് മലയാളിയുടെയും ആഗ്രഹം, മറ്റുള്ളവരെ എല്ലാം താഴെയാക്കി മിടുക്കൻ ആവണമെന്നും

ഫലമോ ഹോട്ടലുകാരും ബേക്കറിക്കാരും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊള്ള ലാഭം ഉണ്ടാക്കി ഏറ്റവും ബുദ്ധിമാൻ താനാണെന്ന് അഭിമാനിക്കുന്നു. രാഷ്‌ടീയക്കാർ എല്ലാവരെയും വിഡ്ഢികൾ ആക്കി ഏറ്റവും ബുദ്ധിമാൻ തങ്ങൾ ആണെന്ന് വിശ്വസിക്കുന്നു. ആശുപത്രിക്കാർ കാശ് പിടുങ്ങി എല്ലാവരെയും പറ്റിച്ച് തങ്ങൾ മിടുക്കരായി എന്ന് അഭിമാനിക്കുന്നു. അങ്ങനെ എല്ലാവരും മറ്റുള്ളവരാൽ പറ്റിക്കപ്പെടുന്നു !

പക്ഷെ മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എല്ലാ സാമൂഹ്യ ജീവികളും പരസ്പരം സഹായിച്ചും പരസ്പരം ഉയരാൻ സഹായിച്ചും ആണ് മുന്നേറുന്നത് എന്ന ബേസിക് തത്വം നമ്മൾ മറന്ന് പോകുന്നു

അതിനാൽ തന്നെ നമുക്ക് ഇവിടെ ഒന്നും ഉണ്ടാക്കുവാൻ കഴിയുന്നില്ല മറ്റുള്ളവർ കഷ്ടപ്പെട്ട് നിർമ്മിച്ച പട്ടണങ്ങളിലേക്ക് സുഖം തേടി പാലായനം ചെയ്യേണ്ടി വരുന്നു

അതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ !

ഈ ദുഷിച്ച ചിന്താഗതി മാറ്റേണ്ട സമയം കഴിഞ്ഞു, എല്ലാവര്ക്കും സഹായകമായ ഉയർന്ന ചിന്തയും ബുദ്ധിയും ആണ് ശരിക്കും നമുക്ക് ആവശ്യം

No comments: