ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, May 28, 2024

വിവാഹം ദുരന്തം ആണെന്ന് പറഞ്ഞ് നടക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക

വിവാഹം എന്നാൽ സെക്സ് മാത്രം അല്ലല്ലോ, സന്തോഷവും, ദുഖവും പങ്ക് വക്കാനും വിഷമം വരുമ്പോൾ ആശ്വസിപ്പിക്കാനും ഒരാൾ. കുട്ടികൾ ഉണ്ടാവുമ്പോൾ അവരുടെ നിഷ്കളങ്കത, അവരുടെ സ്നേഹം, അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം. സ്വന്തമായി ഭവനം നിർമ്മിച്ച് അതിലേക്ക് മാറുമ്പോൾ ലഭിക്കുന്ന അഭിമാനം. കുട്ടികളെ വളർത്തി വലുതാകുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ്, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇല്ലേ ?!

പിന്നെ കുറച്ച് ഉത്തരവാദിത്തങ്ങൾ ഉണ്ടാവും, യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ജീവിതം യാതൊരു അർത്ഥവും ഇല്ലാതെ മഴയും മഞ്ഞും ഏറ്റ് നശിക്കുന്ന ഉണങ്ങിയ വൃക്ഷത്തിന് സമമാണ്. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുമ്പോഴല്ലേ നമുക്ക് സന്തോഷവും, സംതൃപ്തിയും, അഭിമാനവും ഉണ്ടാവുന്നത് ?!

ഞാൻ ചോദിക്കട്ടെ, ആപ്പിളിന്റെ CEO ടിം കുക്കിനാണോ, വഴിവക്കിൽ താമസിക്കുന്ന നാടോടികൾക്കാണോ കൂടുതൽ സംതൃപ്തിയും അഭിമാനവും ഉണ്ടാവുക ?! ആലോചിച്ച് നോക്കൂ !

വിവാഹം കഴിഞ്ഞ മിക്ക സുഹൃത്തുക്കളോടും ഞാൻ നേരിട്ട് ചോദിച്ചതിൽ മിക്കവരും വിവാഹ ജീവിതമാണ് സന്തോഷകരം എന്നാണ് അഭിപ്രായപ്പെട്ടത്.

പിന്നെ ജീവിത പങ്കാളി എന്നത് പ്രകൃതി ലോകത്ത് എല്ലാ ജീവികൾക്കും അനുവദിച്ച് നൽകിയ ഒരു വരദാനമാണ്, മനുഷ്യൻ മാത്രം ആണ് അതിനെ ഒരു ചട്ടക്കൂട്ടിലാക്കി ഒരു ബുദ്ധിമുട്ട് ഏറിയ കാര്യമാക്കി മാറ്റിയത്.

പിന്നെ ഒന്ന് മനസ്സിലാക്കുക സുഖം മാത്രമായി ഒന്നും ഈ ലോകത്ത് ഇല്ല. ആത്മാർഥതയും സ്നേഹവും നൽകിയാൽ മാത്രമേ അത് തിരിച്ചും ലഭിക്കൂ ...

No comments: