ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

കല്യാണത്തെയും കുറ്റം പറഞ്ഞ് നടക്കുന്ന വിദ്വാൻമാരോട്

കല്യാണം കഴിച്ചു ഭാര്യയേയും, കല്യാണത്തെയും കുറ്റം പറഞ്ഞ് നടക്കുന്ന വിദ്വാൻമാരോട് ചിലത് പറയട്ടെ !

ഒരു പെണ്ണിന്റെ സൗന്ദര്യവും, കുടുംബമഹിമയും, സമ്പത്തും എന്തിന് അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് സ്ത്രീധനവും വാങ്ങിയാണ് നിങ്ങൾ അവളെ കെട്ടിയത്.

കുടുംബത്തിൽ പ്രസവ വേദന പോലെ നിങ്ങളെക്കാൾ അധികം വേദനയും, വിഷമങ്ങളും, കഷ്ടപ്പാടുകളും അനുഭവിക്കുന്നവളാണ് നിങ്ങളുടെ ഭാര്യ, എന്നിട്ടും അവൾ നിങ്ങളുടെ കുറ്റമോ, വിവാഹത്തിന്റെ കുറ്റമോ എവിടെയും പാടി നടക്കാറില്ല

സ്നേഹിച്ചാൽ സ്നേഹം തിരിച്ചു നല്കുന്നവളാണ് പെണ്ണ്, നിങ്ങൾ എത്ര അധികം സ്നേഹിക്കുന്നുവോ അതിൽ അധികമായി അവൾ നിങ്ങളെ സ്നേഹിക്കും. പക്ഷെ നിങ്ങൾ കളിയാക്കലും, വേദനകളും മാത്രമാണ് അവൾക്ക് കൊടുക്കുന്നതെങ്കിൽ അവൾ മനസ്സ് മരവിച്ച് നിങ്ങളെ വെറുത്ത് പോകും

ജീവന് തുല്യം ഭാര്യയേയും കുട്ടികളെയും സ്നേഹിക്കുക, അവരുടെ സന്തോഷത്തിനായി ജീവിക്കുക അപ്പോൾ നിങ്ങൾക്കും സന്തോഷവും സംതൃപ്തിയും ലഭിക്കും

വിവാഹം എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തം ആണ്, കേവലം ഒരു ദിവസത്തെ സന്തോഷം മാത്രം ആഗ്രഹിച്ച് ഈ വിവാഹം എന്ന ഉത്തരവാദിത്തലേക്ക് പോകാതിരിക്കുക.

അല്ലാതെ കല്യാണം കഴിഞ്ഞ് പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട് നടക്കുകയല്ല വേണ്ടത്

No comments: