ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

മലയാളികളുടെ ഒരു പ്രധാന ഹോബി

മലയാളികളുടെ ഒരു പ്രധാന ഹോബി ആണ് ആളുകളെ ഓരോ തരം കുപ്പിയിൽ ആക്കുവാൻ നോക്കുക എന്നത്.

അവൻ കറുത്തതാണ്, അവൻ ജാതിയിൽ കുറഞ്ഞതാണ്, അവൾ പെണ്ണാണ്, ഇങ്ങനെ ഓരോ തരം കുപ്പികൾ മലയാളികൾ കണ്ട്പിടിച്ച് വെച്ചിട്ടുണ്ട്.

ഇതിന് വഴങ്ങി കൊടുത്താൽ അതോടെ നമ്മുടെ ജീവിതം മുഴുവൻ ആളുകളുടെ കൈകൾക്ക് ഉള്ളിൽ ഞെരുങ്ങുന്ന കുപ്പിയിൽ ആയി മാറും

പക്ഷെ നാം കുപ്പിയിൽ ഒതുങ്ങില്ല എന്ന് ബോധ്യപ്പെട്ടാൽ അവർ നമ്മളെ വിട്ട് അടുത്ത ആളെ തേടി പോയ്ക്കൊള്ളും

നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് ജീവിക്കേണ്ടത്, അല്ലാതെ ആളുകൾ ഉണ്ടാക്കി വച്ചിരിക്കുന്ന കുപ്പിയിലെ ജീവിതം അല്ല. കാരണം നിങ്ങളെ ശരിക്ക് അറിയാവുന്നത് നിങ്ങൾക്ക് മാത്രം ആണ്.

ഇങ്ങനെ എല്ലാ മലയാളികളും ആളുകളെ ജഡ്ജ് ചെയ്യാൻ നടക്കുന്നത് കൊണ്ടാണ് ലോകത്ത് ഏറ്റവും അധികം ഫ്രസ്‌ട്രേഷൻ ഉള്ള ജനതയായി നാം മാറിയത്.

അതുകൊണ്ട് തന്നെയാണ് പുതിയ തലമുറ ഈ നെറികെട്ട നാട് വിട്ട് മറ്റ് പുരോഗമിച്ച സമൂഹമുള്ള നാടുകളിലേക്ക് രക്ഷപെട്ട്‌ പോകുന്നതും

No comments: