ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

ലോകത്ത് ഇന്നേവരെ ഒരു വിജയവും നേടിയിട്ടില്ലാത്തവർ

 ലോകത്ത് ഇന്നേവരെ ഒരു വിജയവും നേടിയിട്ടില്ലാത്തവർ ആണ് മറ്റുള്ളവരെ ഉപദേശിക്കാൻ നടക്കുന്നത്. 90% മലയാളികളും മറ്റുള്ളവരെ ഉപദേശിക്കുന്നത് അവർ അന്നേവരെ ചെയ്തിട്ടില്ലാത്തതും അവർക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തതും വെറും കേട്ട് കേൾവി മാത്രവും ആയ കാര്യങ്ങൾ ആണ്. കുളത്തിൽ കിടക്കുന്ന മീൻ കരയിൽ താമസിക്കുന്ന കുരങ്ങനെ മരം കയറാൻ പഠിപ്പിക്കുന്നത് പോലെ ഉള്ള മണ്ടത്തരം ആണ് അത്.


പലരും ഉപദേശിക്കുന്നത് താൻ എന്തോ വലിയ സംഭവം ആണെന്ന് നിങ്ങളെ ബൊധ്യപ്പെറ്റുത്താൻ വേണ്ടി മാത്രമാണ്. ലോകത്ത് വിജയിച്ചവർ ഒന്നും മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ട് നടക്കാറില്ല അവർ ചെയ്തു കാണിക്കുക ആണ് ചെയ്യാറുള്ളത്.

അതുകൊണ്ട് ഇത്തരം പാഴ് ഉപദേശങ്ങൾ കേട്ട് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. നിങ്ങളുടെ ജീവിത അനുഭവങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഉപദേശം. നിങ്ങളുടെ ജീവിതത്തെ മറ്റുള്ളവരുടെ കാർബൺ കോപ്പി ആക്കാതിരിക്കുക.

No comments: