ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, April 9, 2024

കല്യാണം കഴിക്കാൻ പോകുന്ന അല്ലെങ്കിൽ കഴിച്ച ആളുകളോട്

കല്യാണം കഴിക്കാൻ പോകുന്ന അല്ലെങ്കിൽ കഴിച്ച ആളുകളോട് മനഃശാസ്ത്രപരമായ ചില കാര്യങ്ങൾ പറയാം

ഒരു ആണിന് സ്നേഹത്തേക്കാൾ വലുത് ബഹുമാനം ആണ്. ഒരു ആണ് ചെരുപ്പുകുത്തി ആണെങ്കിൽ പോലും അവൻ എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ഒരു ചിന്ത എല്ലാ ആണുങ്ങൾക്കും ഉണ്ട്. അതിൽ നിന്ന് ഉടലെടുക്കുന്ന ഈഗോയും, സുപ്പീരിയോരിറ്റി കോംപ്ലക്‌സും.

അവന് ബഹുമാനം ലഭിക്കുന്നില്ല അവന്റെ കഴിവിനെ വിലകുറച്ച് കാണുകയാണ് എന്ന തോന്നൽ ഉണ്ടാവുമ്പോൾ അവൻ പൊട്ടിത്തെറിക്കാൻ തുടങ്ങുന്നു. കുടുംബം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.

ഇനി പെണ്ണിന്റെ കാര്യം എടുക്കാം. പെണ്ണ് ഏറ്റവും അധികം വില കൽപ്പിക്കുന്നത് സ്നേഹത്തിനാണ്. മറ്റെന്ത് നൽകാൻ കഴിഞ്ഞില്ലെങ്കിലും സ്നേഹം നൽകാൻ കഴിഞ്ഞാൽ അവൾ സന്തോഷവതി ആകും. അവൾ നിങ്ങൾക്ക് വേണ്ടി ജീവിതം മാറ്റി വക്കും

പക്ഷെ സ്വർണ്ണ കൊട്ടാരം ഉണ്ടാക്കി വച്ചാലും, സ്നേഹം കിട്ടുന്നില്ല കളിയാക്കൽ മാത്രമേ കിട്ടുന്നുള്ളൂ എങ്കിൽ അവൾ നിരാശയിൽ അകപ്പെട്ട്‌ പോകും. കുടുംബത്തിലെ സന്തോഷം ഇല്ലാതാവും.

ഈ രണ്ട് കാര്യങ്ങൾ ആണ് മനഃശാസ്ത്രപരമായി കുടുബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നത്

No comments: