ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Saturday, September 26, 2020

ഠമാർ പഠാർ !

ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടി ഏഴുന്നേറ്റു ! നെരേ നോക്കിയത് ക്ലോക്കിലേക്കാണ്, സമയം രണ്ടേ മുക്കാൽ. ഇന്ന് ഞായരാഴ്ച ഉച്ചക്ക് ടൂഷൻ ഉള്ളതാണ്, പോയില്ലെങ്കിൽ പ്രശ്നമാണ്. വൈകിപ്പോയി, ഇനിയിപ്പോ പോയിട്ട് കാര്യമില്ല, ഒരു മണിക്കൂറെങ്കിലും ഏടുക്കും ഏറണാകുളം ചെല്ലാൻ, അപ്പോഴെക്കും ക്ലാസ്സ് തീരും. എന്തെങ്കിലും ഒക്കെ കാരണം പറഞ്ഞ് രക്ഷപ്പെടാം എന്ന് മനസ്സിൽ ചിന്ദിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, ക്ലൊക്കിലെ സെക്കന്റ് സൂചി ചലിക്കുന്നില്ല, പെട്ടെന്ന് മൊബൈൽ ഏടുത്ത് നോക്കി, സമയം 6:50 ആയിരിക്കുന്നു. വാതിൽ തുറന്ന് പുറത്തേക്ക് നോക്കി, ഇരുട്ടായി തുടങ്ങി. നോക്കിയപ്പോൾ ഞാൻ തറവാട്ട് വീട്ടിൽ ആണ് ഉള്ളത്. ഉച്ചക്ക് ടൈൽ ഒട്ടിക്കാൻ ഒരാൾ വരാമെന്നും ഏറ്റിരുന്നു, അപ്പോൾ അതും നടന്നില്ല !

പെട്ടെന്ന് ഞാൻ വീണ്ടും ഞെട്ടി എഴുന്നേറ്റു !ഈ കണ്ടത് വെരും സ്വപ്നം ആയിരുന്നു. നോക്കുമ്പോൾ മുറിയിൽ വെളിച്ചം ഒക്കെ ഉണ്ട്. ഏകദേശം ഉച്ച ആയി കാണും ! തൊട്ടടുത്ത ബെഡ്ഡിൽ അനിയൻ കിടക്കുന്നുണ്ട്, ഭാഗ്യം ! ഉച്ചയായിട്ടും അവനും എഴുന്നേറ്റട്ടില്ല !! അപ്പോഴെക്കും അവനും ഞെട്ടി എഴുന്നേറ്റു, വയറുവേദന ആണെന്നൊക്കെ പറയുന്നുണ്ട്, KFC കഴിച്ചിരുന്നത്രേ. KFC കഴിച്ചാൽ വയറ് വേദന വരും, പുറം വേദനയും വരും എന്നൊക്കെ തട്ടി വിട്ടു, ഓഫീസിൽ ഉള്ള ഒരാൾക്ക് ഇങ്ങനെ വയറുവേദന വന്നിട്ടുണ്ടെന്നും കൂടി തട്ടി !

അങ്ങനെ ഇരിക്കുമ്പോൽ ഞൻ വീണ്ടും ഞെട്ടി എഴുന്നേറ്റു !! നോക്കുമ്പോൽ റൂമിൽ പന ഒക്കെയുണ്ട് ! അപ്പോൾ ഇതായിരുന്നു സത്യം, മറ്റേത് സ്വപ്നത്തിനകത്തെ സ്വപ്നം ആയിരുന്നു ! ട്യൂഷനൊക്കെ 1999 ഇൽ പോയതാണ്, അവസാനമായി ! ഇപ്പോഴും അതോർത്ത് സ്വപ്നത്തിൽ ടെൻഷൻ അടിക്കുന്ന എന്നെയോർത്ത് എനിക്ക് തന്നെ സഹതാപം തോന്നി !

No comments: