ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, August 25, 2020

എന്ത്കൊണ്ട് പെണ്ണുങ്ങൾ ആണുങ്ങളുടെ അത്രയും വിജയിക്കുന്നില്ല ?!

പെണ്ണുങ്ങൾക്ക് ആണുങ്ങളെപ്പോലെ എന്തുകൊണ്ട് വിജയിക്കാൻ കഴിയുന്നില്ല എന്ന ചരിത്രപരമായ രഹസ്യമാണ് ഞാൻ ഈ ലേഖനത്തിലൂടെ ചർച്ച ചെയ്യുന്നത്. ഞാൻ സ്ത്രീകൾ എന്ന വാക്ക് ഉപയോഗിക്കാതെ പെണ്ണുങ്ങൾ എന്ന വാക്ക് ഉപയോഗിക്കുന്നത്, കുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെയുള്ളവരെ ഒറ്റ വാക്ക് കൊണ്ട് സൂചിപ്പിക്കുവാൻ വേണ്ടിയാണ്. കാരണം പ്രായമാകുമ്പോൾ അല്ല, പെണ്ണുങ്ങൾ ചെറുപ്പം മുതലേ എന്നും പരാജയം കണ്ട് വളർന്ന് വരുന്നവരാണ്. 

 സത്യതിൽ പെണ്ണുങ്ങൾ ചിന്ദിക്കാൻ താത്പര്യപ്പെടാത്തതും, ആണുങ്ങൾ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്തതുമായ ഒരു വിഷയമാണ് ഇത് എന്ന് തോന്നുന്നു ! ഞാൻ ഏതൊരു ആണിനേയും പോലെ ഇമ്പെർഫക്റ്റ് ആണെങ്കിലും, ഇതെപ്പറ്റി വളരെ നാളായി പഠിച്ച്കൊണ്ട് ഇരിക്കുകയാണ്. അതുകൊണ്ടാണ് ഇത് എഴുതുന്നത്. അതിന് വലിയൊരു കാരണവും ഉണ്ട്, അതിപ്പോൾ പറയുന്നില്ല !

  യദാർധത്തിൽ പെണ്ണൂങ്ങൾക്കാണ് ആണുങ്ങളേക്കാൾ വിജയിക്കാൻ കൂടുതൽ പൊട്ടെൻഷ്യൽ ഉള്ളത്. കാരണം വിജയിക്കാൻ ആവശ്യമായ ഘടകങ്ങളായ ഹാർഡ് വർക്ക്, ആത്മാർധത, നല്ല പെരുമാറ്റം, മറ്റുള്ളവരോട് ഉള്ള കരുണ, ദുശ്ശീലങ്ങളിൽ നിന്ന് അകലം പാലിക്കൽ, മറ്റുള്ളവരോറ്റുള്ള സ്നേഹം എന്നിവയൊക്കെ പെണ്ണുങ്ങൾക്ക് ആണുങ്ങളേക്കാൾ വളരെ കൂടുതൽ ഉണ്ട്. എങ്കിലും ഇന്നുവരെ വിജയിച്ചവരുടെ കണക്കെടുത്താൽ 100 ഇൽ 90% ഉം ആണുങ്ങൾ ആയിരിക്കും ! 

ഞാൻ വർക്ക് ചെയ്ത സോഫ്റ്റ്വെയർ കമ്പനിയിൽ നേർ പകുതിയോളം പേർ പെണ്ണുങ്ങളാണ്, പക്ഷെ അതിൽ ടെക്നിക്കൽ സൈഡിൽ നിന്ന് മനേജരായിട്ടോ ഉയർന്ന പൊസിഷനിലോ ഒരു പെണ്ണ് പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം ! പെണ്ണുങ്ങൾക്ക് ഇമ്പോർട്ടൻസ് കൊടുക്കുന്ന കമ്പനിയായിട്ടു കൂടി ! ഇതിന് മുൻപ് വർക്ക് ചെയ്തിട്ടുള്ള എൻജിനീയരിറിംഗ് കമ്പനികളിൽ ഒന്നിൽ പോലും ഞാൻ ഒരു ലേഡീ മനേജരെ പോലും കണ്ടിട്ടില്ല !! 

ആണുങ്ങൾ പലപ്പോഴും ഉയരങ്ങളിൽ എത്തുന്നത് കുതികാൽ വെട്ടിയും (eg:രാഷ്റ്റ്രീയക്കാർ), മറ്റുള്ളവരെ പേടിപ്പിച്ചോ,കളിയാക്കിയോ, ചീത്ത പറഞ്ഞൊ അവരെ മാനസികമായി തളർത്തിയും (eg: പഴയകാല മാനേജർമാർ), അതുമല്ലെങ്കിൽ മറ്റുള്ളവരെ ആക്രമിച്ച് തോൽപ്പിച്ച് (eg: ഡോണാൾഡ് ട്രമ്പ്) അതിൽ നിന്ന് ആത്മവിശ്വാസം നേടിയും മറ്റുമാണ്. ഇതേവരെയുള്ള എന്റെ കരിയറിൽ മറ്റുള്ളവരുടെ മേൽ കുതിര കയറാത്ത വളരെ ചുരുക്കം ആൺ മാനേജർമാരെയേ ഞാൻ കണ്ടിട്ടുള്ളൂ ! ചുരുക്കി പറഞ്ഞാൽ കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നുള്ള പഴയ പല്ലവിയിലാണ് പല ആണുങ്ങളും വിജയിക്കുന്നത്. 

അതിൽ തന്നെ പെണ്ണുങ്ങൾ വിജയിക്കാത്ത കാരണവും അടങ്ങിയിട്ടുണ്ട് - ധൈര്യമില്ലായ്മ അധവാ പേടി ! ഞാൻ മനസ്സിലാക്കിയിടത്തോളം പേടിയും, സമൂഹത്തിന്റെ കൂച്ചു വിലങ്ങും ആണ് മിക്കവാറും പെണ്ണുങ്ങളുടെയും പരാജയ കാരണം. അതിൽ തന്നെ സമൂഹത്തിന്റെ കൂച്ചുവിലങ്ങ് ഒരു തരം പേടിപ്പിക്കൽ തന്നെയാണ്. ഇത് ചെറുപ്പം മുതൽ അനുഭവിക്കേണ്ടി വരുന്ന പെണ്ണുങ്ങൾ മനസ്സ് മരവിച്ച് സ്വയം തന്നിലേക്ക് ചുരുങ്ങുന്നു. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്. ഞാനും വളരെ പേടിയുള്ള മനുഷ്യനാണ് എന്നാൽ സമൂഹതിന്റെ കൂച്ച് വിലങ്ങ് എനിക്ക് അനുഭവിക്കേണ്ടി വരാത്തത് കോണ്ടാണ് ഞാനൊക്കെ രക്ഷപ്പെട്ട് പോകുന്നത് ! 

അപ്പോൾ പറഞ്ഞ് വന്നത്, പെണ്ണുങ്ങൾ വിജയിക്കാൻ ഈ രണ്ട് കാര്യങ്ങളേയും അതിജീവിക്കണം എന്നാണ്. അതിൽ സമൂഹത്തിന്റെ കൂച്ച് വിലങ്ങ് പെട്ടെന്നൊന്നും മാറ്റുക സാധ്യമല്ല ! കാരണം അത് പുരാതന കാലം മുതൽക്ക് ഉള്ളതാണ് ! അപ്പോൾ പിന്നെ ചെയ്യാൻ കഴിയുക, ഭയം മാറ്റുക, ആത്മവിശ്വാസം സംഭരിക്കുക, എന്നിട്ട് അതുകൊണ്ട് സമൂഹത്തിന്റെ കൂച്ചുവിലങ്ങിനെ പൊട്ടിച്ച് എറിയുക എന്നത് മാത്രമാണ്. തെറ്റായ രീതിയിൽ മറ്റുള്ളവരെ അധിക്ഷേപിച്ച് വിജയിക്കാൻ ശ്രമിക്കേണ്ട കര്യമെന്ത് ?! അതിന് പകരം സ്നേഹം, കാരുണ്യം എന്നീ ആളുകളെ കീഴ്പ്പെടുത്താനുള്ള വജ്രായുധം പെണ്ണുങ്ങളുടെ കയ്യിലില്ലേ ?! വിശ്വാസം വരുന്നില്ല എങ്കിൽ നമ്മുടെ ഗാന്ധിജിയുടെ കാര്യം എടുക്കൂ. സ്നേഹവും, ത്യാഗവും കൊണ്ടല്ലേ അദ്ദേഹം, വഷളത്തം കൊണ്ട് നമ്മെ വിജയിച്ച, ബ്രിട്ടിഷുകാർക്കെതിരേ, പൊരുതി വിജയിച്ചത് ?! പക്ഷെ അതുകൊണ്ട് മാത്രം കാര്യമില്ല, ധൈര്യം വിജയത്തിന്റെ വലിയൊരു കണ്ണിയാണ്. 

എന്റെ കാര്യം തന്നെയെടുത്താൽ, നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുക്കനായി ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, ഭയത്തെ ശാസ്ത്രീയമായി എങ്ങനെ കീഴ്പ്പെടുത്താമെന്ന് ഉള്ള ഒരു കോഴ്സ് വരെ ഞാൻ ചെയ്തിട്ടുണ്ട് (in Udemy.com). ഓരുപാട് യുടൂബ് വീഡിയോകൾ കണ്ടിട്ടുണ്ട്, അതെപറ്റിയുള്ള ലേഖനങ്ങൾ വായിച്ചിടുണ്ട്, അങ്ങനെ ഞൻ ഭയത്തെ കീഴ്പ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇത് നിങ്ങൾ പെണ്ണുങ്ങൾക്കും ചെയ്യാവുന്നതാണ്. “ഭയത്തിനു മുന്നിൽ ജയമാണ് ഉള്ളത്” എന്ന പരസ്യ വാചകം കേട്ടിട്ടില്ലേ ! അത് അക്ഷരം പ്രതി ശരിയാണ്. ഭയത്തെ കീഴ്പ്പെടുത്തിയാൽ മാത്രമേ നമുക്ക് വിജയമുള്ളൂ .. പെണ്ണുങ്ങളുടെ ഒരു പ്രശ്നം, അവസാനം എങിനെയെങ്കിലും, ജീവിച്ച് പോകാം എന്ന് തീരുമാനിക്കുന്നതാണ്. ഒരിക്കലും ചെയ്യരുത് അത്. വിജയിച്ചേ അടങ്ങാവൂ എന്ന് തീരുമാനിക്കുക. ഒരിക്കലും കീഴ്പെട്ട് പോകരുത്, സൊഷ്യൽ മീഡിയകളിൽ കാണുന്ന സ്തിരം രീതിയാണിത്. ഒരു പെണ്ണ്, പെണ്ണൂങ്ങളെ അനുകൂലിച്ച് എന്തെങ്കിലും പോസ്റ്റിട്ടാൽ എല്ലാ ആണുങ്ങളും കൂടി അവളുടെ നെരെ അസഭ്യ വർഷം തുടങ്ങും. ആളുകളുടെ മെന്റാലിറ്റി മാറ്റുക കുറച്ച് വിഷമമാണ്, പക്ഷേ ഇതിലൊന്നും തോൽക്കാതിരിക്കൽ ആണു വേണ്ടത്. 

 പെണ്ണുങ്ങൾക്ക്‌ ഉള്ള മറ്റൊരു പ്രശ്നമാണ് തൊട്ടതിനും പിടിച്ചതിനും എല്ലാം ആണുങ്ങളോട് സഹായം ചോദിക്കുക എന്നത് ! ആണുങ്ങൾ അപ്പോൾ സഹായം ചെയ്തേക്കാം പക്ഷെ അപ്പോൾ അവർക്ക് ഉള്ളിന്റെ ഉള്ളിൽ നിങ്ങളോട് പുച്ഛമാണ് തോന്നുക. ഇത് പല വട്ടം ആകുമ്പോൾ നിങ്ങൾക്ക് ആണിന്റെ സഹായമില്ലാതെ ജീവിക്കാൻ കഴിയില്ല എന്നാകും ! അങ്ങനെ നിങ്ങൾ ആണിന്റെ അടിമയായി തീരും ! അതുകൊണ്ട് എല്ലാ കാര്യവും സ്വന്തമായി ചെയ്യുവാൻ ശ്രമിക്കുക, സ്വന്തം കാലിൽ നിന്ന് കാണിച്ച് കൊടുക്കുക. അതാണ് വേണ്ടത്. 

വിജയത്തിലേക്കുള്ള യാത്ര നിങ്ങൾക്ക് അത്ര എളുപ്പമായിരിക്കില്ല എന്നറിയാം, പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം, വിജയിക്കുന്നത് വരെയേ നിങ്ങളെ ആളുകൾ പേടിപ്പിക്കൂ.. വിജയിച്ച് കഴിഞ്ഞാൽ എല്ലാവരും നിങ്ങളെ അംഗീകരിക്കും, മത്രമല്ല ഒരു പെണ്ണ് വിജയിച്ചാൽ അത് ആയിരം പെണ്ണുങ്ങൽക്ക് പ്രചോദനമാകുകയും ചെയ്യും. 


യദാർദ്ധതിൽ ആണുങ്ങളുടെ ആറ്റിറ്റ്യുട് ആണ് മറേണ്ടത്, പക്ഷെ ആണുങ്ങളുടെ ആറ്റിറ്റ്യുട് മാറ്റുവാൻ വലിയ പ്രയാസം ആയത് കൊണ്ടാണ് പെണ്ണുങ്ങളോട് അത് അതിജീവിക്കാൻ പറയുന്നത്.

പെണ്ണുങ്ങൾ മുൻ നിരയിൽ എത്തുന്ന ഒരു സമൂഹം ഊണ്ടായാലേ, ലോകത്ത് ഇനി ശാന്തിയും, സമാധാനവും കൈവരൂ .. എങ്കിൽ മത്രമേ ഇനിയുള്ള തലമുറകൾക്ക് ഇവിടെ ജീവിതം ഊണ്ടാകൂ.. അല്ലെങ്കിൽ യുദ്ധകൊതിയന്മാർ തമ്മിലൂള്ള, ഒരു യുദ്ധതിൽ ലോകം എരിഞ്ഞ് തീരുന്നത്, നോക്കി നിൽക്കാൻ മാത്രമേ, നമുക്കാകൂ..

No comments: