ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

മലയാളികൾ മിക്കവരും ബ്ളാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ

 മലയാളികൾ മിക്കവരും ബ്ളാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ ആണ് ജീവിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.


ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ കഥാകാരന്റെ ഭാവനയിൽ ഉള്ള എല്ലാം സഹിച്ച് കരയുക മാത്രം ചെയ്യുന്ന നായികയെയും നന്മ മാത്രം ഉള്ള നായകനെയും ജീവിതത്തിൽ പ്രതീക്ഷിച്ചുകൊണ്ടാണ് മലയാളികൾ ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് .

അതുകൊണ്ട് തന്നെ ഓരോ നല്ല മുഖങ്ങളും കാണുമ്പോൾ മലയാളികൾ ആളുകളെ ഈ ഓരോ കുപ്പികളിലേക്കും ഇറക്കി വക്കാൻ നോക്കും. പക്ഷെ യദാർത്ഥത്തിൽ ഇങ്ങനെ ഉള്ള മനുഷ്യർ ലോകത്തില്ല, അത് കഥാകാരന്റെ ഭാവനയിൽ മാത്രം ആണ് ഉള്ളത്. ഒരു പെണ്ണോ ഒരു നന്മയുള്ള ആണോ എന്തെങ്കിലും യാദാർഥ്യങ്ങൾ പറഞ്ഞാൽ ആ പോസ്റ്റിന് താഴെ ആയിരക്കണക്കിന് 'മര്യാദ' പോസ്റ്റുകൾ ഇട്ട് അവർക്കെതിരെ യുദ്ധം പ്രഘ്യാപിക്കുന്ന മലയാളികൾ മനസ്സിലാക്കണം ഇത്.

എല്ലാം എല്ലാവരിലും ഉണ്ട് ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. അല്ലാതെ നന്മ മാത്രമോ തിന്മ മാത്രമോ നിഷ്കളങ്കത മാത്രമോ കാപട്യം മാത്രമോ ആയ മനുഷ്യർ ഇല്ല. ഇതൊക്കെ അമിതമായി സിനിമകൾക്ക് അടിമപ്പെട്ടു പോയത് കൊണ്ട് മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ് പോയ കുറെ യാദാർദ്ധ്യ ബോധം ഇല്ലാത്ത പൈങ്കിളി കഥകൾ മാത്രം ആണ്. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അത് തിരുത്താൻ ഭഗീരഥ പ്രയത്നം നടത്താതെ സ്വന്തം തെറ്റുകൾ കണ്ടെത്തി അത് തിരുത്താൻ സമയം ചിലവഴിക്കുക. അപ്പോഴേ നാം യദാർത്ഥ മനുഷ്യർ ആവൂ

No comments: