ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Wednesday, November 4, 2020

കേരള കാർഷിക അസോസിയേഷൻ

കേരളത്തിൽ അസ്സോസിയേഷനുകൾ ഇല്ലാത്തത് കൊണ്ട് കർഷകർക്ക് തങ്ങളുടെ വിളകൾക്ക് നല്ല വില ലഭിക്കുന്നില്ല എന്ന് അറിയാമല്ലോ. ദയവായി സർക്കാർ മുൻ കൈ എടുത്ത് കേരളം മുഴുവനുമുള്ള കർഷകർകായി ഒരു ഒറ്റ അസോസിയേഷൻ കുടുംബശ്രീ പോലെ ഉണ്ടാക്കണമെന്ന് അഭ്യർദ്ധിക്കുന്നു. ഇപ്പോൾ 450 രൂപ അടക്കക്ക് വിലയുള്ളപ്പോൾ ഒരു വർഷത്തോളം കഷ്ടപ്പെട്ട് അടക്ക ഉണ്ടാക്കുന്ന കർഷകനു ലഭിക്കുന്ന വില 250 രൂപയോളം മാത്രമാണ്. അതായത് ലാഭം 50 രൂപ പോലും ലഭിക്കുന്നില്ല, വളത്തിന്റേയും, കൂലിയുടെയും ചിലവ് കഴിഞ്ഞാൽ ഒന്നും ഇല്ല എന്നർദ്ധം. അതേസമയം വെറുതെ ഫാനിനു കീഴിൽ കാറ്റും കൊണ്ട് കസേരയിൽ ഇരുന്ന് കച്ചവടം ചെയ്യുന്ന കച്ചവടക്കാരനു 150 രൂപ ലാഭം ലഭിക്കുന്നു, അതും ഒറ്റ ദിവസം കൊണ്ട്. ഇങ്ങനെ പല കച്ചവടകാർ കൈമറിഞ്ഞാണല്ലോ സാധങ്ങൾ ഉപഭോക്താവിന്റെ അടുക്കൽ എത്തുന്നത്. അപോഴേക്കും ഒരോ കച്ചവടക്കാരായി ലാഭം മുഴുവൻ എടുത്ത് സാധന്തിന്റെ വില ഉയരുകയും ചെയ്യുന്നു.

കേരള കാർഷിക അസോസിയേഷൻ എന്നൊന്ന് ഉണ്ടാക്കിയാൽ, ഇതിൽ നിന്ന് എല്ലാം മുക്തി ലഭിക്കും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി, കർഷകർക്ക് നല്ല വിലക്ക് കാർഷിക ഉത്പന്നങ്ങൾ വിൽക്കാം, 1ഉം 2ഉം 3ഉം ലെവലിൽ ഉള്ള കച്ചവടക്കാരുടെ ലാഭം ഒഴിവാകുന്നതുകൊണ്ട് സാധനങ്ങളുടെ വില കുറയുകയും, എല്ലാ ഉപഭോക്താക്കൾക്കും കുറഞ്ഞ വിലക്ക് സാധങ്ങൾ ലഭിക്കുകയും ചെയ്യും.

ഇതിനായി സർക്കാർ പത്രതിൽ ഒരു പരസ്യം കൊടുത്താൽ മാത്രം മതിയാകും, താത്പര്യമുള്ള കർഷകർക്ക് അസോസിയേഷനിൽ ജോയിൻ ചെയ്യാൻ കോടാക്റ്റ് അഡ്രസ്സും കൊടുക്കാം. സാധങ്ങൾ കളക്റ്റ് ചെയ്യാൻ ഒരോ ജില്ലയിലൂം രണ്ടോ മൂന്നോ കളക്ഷൻ സെന്ററുകൾ ഉണ്ടാകേണ്ടതുണ്ട്.  കർഷ്കർക്ക് തങ്ങളുടെ വിളകൾ ഒരോ ജില്ലയിലെ അതാത് കളക്ഷൻ സെന്ററിലെത്തിച്ച്, പിന്നീട് അത് അസ്സോസിയേഷന്റെ നേത്രുത്തത്തിൽ വങ്കിട കമ്പനികളിലേക്കോ മറ്റ് സംസ്താനങ്ങളുടെ മാർകറ്റിലെ വങ്കിടക്കാരിലേക്കോ വങ്കിട സൂപ്പർ മാർക്കറ്റുകളായ റിലയൻസ് പോലുള്ളവയിലേക്കോ നേരിട്ട് എത്തികാവുന്നതാണു. അപ്പോൾ കർഷകർക്ക് കമ്പനി നൽകുന്ന യദാർധ വില ലഭിക്കുകയും ചെയ്യും.

ഇതിനെല്ലാം പുറമേ കർഷക അസ്സോസിയെഷനു അതാത് ടൌണുകളിൽ കാർഷിക സൂപ്പർ മാർക്കറ്റുകൾ തുടങ്ങി അസ്സോസിയ്യെഷന്റെ കളക്ഷൻ സെന്ററിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ എത്തിച്ച് വിൽക്കാവുന്നതാണു. അപ്പോൾ ഓരോ സ്തലത്തെ കർഷ്കർക്കും തങ്ങളുടെ ഉത്പന്നങ്ങൾ സൂപ്പർമാർക്കറ്റുകളിലെത്തിച്ച് കൊടുത്താൽൽ മതിയാവുന്നതാണു.

ഇതിനു പുറമേ കേരളം മുഴുവൻ ഒറ്റ കാർഷിക മാർക്കറ്റ് എന്ന സ്വപ്നവും, കേരളം മുഴുവൻ കാർഷിക ഉത്പന്നങ്ങൾക്ക് ഒറ്റ വില എന്ന സ്വപ്നവും ഇതിലൂടെ യാദാർധ്യമാകുന്നതാണ്.
കേരളത്തിലെ കർഷകരെ മുഴുവൻ ഒറ്റ കുടക്കീഴിൽ അണിനിരത്താനും ഇതിലൂടെ സാധിക്കും. കാർഷിക ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കാതെ നഷ്ടത്തിൽ ആവുന്നതാണ് കേരളത്തിൽ കർഷകർ ക്രുഷി നിർത്താൻ കാരണം. നല്ല വില ലഭിച്ചാൽ കർഷകർ വീണ്ടും ക്രുഷി ചെയ്തു തുടങ്ങും.ഇതോടൊപ്പം വിഷമില്ലാ‍ാത്ത കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കാർഷിക അസ്സൊസിയേഷനിലൂടെ കർഷകർക്ക് പരിശീലനം നൽകുക കൂടി ചെയ്താൽ, വിഷമില്ലാത്ത പച്ചക്കറിയും കാർഷിക ഉത്പന്നങ്ങളും കേരളം മുഴുവൻ ലഭിക്കും.

No comments: