ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Wednesday, September 20, 2023

എന്താണ് കേരളത്തിന്റെ പ്രശ്‍നം ?!

എന്താണ് കേരളത്തിന്റെ പ്രശ്‍നംഎന്താണ് അതിന് പരിഹാരം എന്ന് നമുക്ക് രണ്ട് മിനുട്ട് ചിന്ദിക്കാം.


നാം മലയാളികൾ വളരെ ബുദ്ധി ഉള്ളവർ ആണെന്നാണല്ലോ പറയപ്പെടുന്നത്പക്ഷെ നമ്മുടെ പ്രത്യേകത നാം അധികം വിശാല ബുദ്ധി ഉള്ളവർ അല്ല പകരം സങ്കുചിത ബുദ്ധി ഉള്ളവർ ആണെന്നാണ്അതായത് നാം ഓരോരുത്തരും നമ്മുടെ ബുദ്ധി ഉപയോഗിക്കുന്നത് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രം ആണ്മറ്റുള്ളവരെക്കൂടി വിജയിപ്പിക്കാൻ നാം നോക്കുന്നില്ല എന്നതാണ് പ്രശനം.മനുഷ്യൻ സമൂഹമായി വസിക്കുന്ന ഒരു ജീവിയാണ്ഒരു സമൂഹത്തിന്റെ പുരോഗതിക്ക് കൂട്ടായുള്ള പ്രവർത്തനം ആണ് കൂടുതൽ ആവശ്യംഓരോരുത്തർ മാത്രം വിജയം കൈവരിക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നാൽ കൂട്ടായ വിജയം ഇല്ലാതെ പോകുംമലയാളികൾ എന്ന ഒറ്റ ബ്രാൻഡിൽ നമ്മൾ എല്ലാവരും അണിനിരന്നാൽ മാത്രമേ നമുക്ക് വിജയം കൈക്കരിക്കാൻ കഴിയൂബ്രീഷുകാർ നമ്മെ പിടിച്ചടക്കാൻ തന്നെ കാരണമായത് അന്തശ്ചിദ്രം ആണല്ലോ.


ശരിക്കും മാറ്റം തുടങ്ങേണ്ടത് രാഷ്ട്രീയകാരിൽ നിന്നാണെന്ന് പറയാംകാരണം അവരാണ് നാടിനെ മുന്നോട്ട് നയിക്കുന്ന നേതാക്കൾനയിക്കുന്നവർ മോശമായാൽ പടി പടിയായി താഴേക്ക് എല്ലാവരും മോശം ആകും.രാഷ്ട്രീയക്കാർ അഴിമതിക്കാരും കാര്യക്ഷമത ഇല്ലാത്തവറ്റും ആവുമ്പോൾ ഉദ്യോഗസ്ഥരുംഅത് മുഖാന്തിരം മറ്റെല്ലാ വിഭാഗക്കാരും അതുപോലെ ആവുംഅതാണ് കേരളത്തിൽ സംഭവിക്കുന്നത്പക്ഷെ രാഷ്‌ടീയക്കാരെ ജനങ്ങൾ തന്നെയാണ് വിജയിപ്പിച്ച് വിടുന്നത് എന്നതിനാൽ മാറ്റം ആരഭിക്കേണ്ടത് നാം ജനങ്ങളിൽ നിന്ന് തന്നെയാണ്.


365 ദിവസവും 24 മണിക്കൂറുംചാനലുകളിലുംപത്രങ്ങളിലുംകവലകളിലുമായി ജനങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യുന്ന നാടാണ് കേരളംഇതേപോലൊരു അവസ്ഥ ലോകത്ത് വേറെ എവിടെയും ഇല്ലയദാർത്ഥത്തിൽ ലോകത്ത് എവിടെയും കാണാത്ത ഒരു മാർക്കറ്റിങ് തന്ത്രം ആണിത്ലോകത്ത് എന്ത് പ്രോഡക്റ്റ് വിൽക്കണമെങ്കിലും അതിന് പരസ്യം കൊടുക്കേണ്ടത് ആവശ്യമാണ്ഇവിടെ രാഷ്ട്രീയക്കാർക്ക് അവരെ തന്നെയാണ് പരസ്യം ചെയ്യേണ്ടത്,തിരഞ്ഞ്ഞെടുപ്പിൽ ജയിക്കുവാൻഅതാണ് അവർ ഇവിടെ നമ്മൾ പോലും അറിയാതെ സമർഥമായി ചെയ്തുകൊണ്ടിരിക്കുന്നത്നമ്മൾ അവരെപ്പറ്റി എന്ത് ചർച്ച ചെയ്യുമ്പോഴുംഅത് അവരുടെ അഴിമതിയെപ്പറ്റി ആണെങ്കിൽ പോലും അവിടെ അവർക്ക് ഒരു പരസ്യം കിട്ടുകയാണ്ഇത് പിന്നീട് അവർ സ്വയം ന്യായീകരിച്ച് അവരുടെ വരുതിയിലാക്കി വോട്ടാക്കി മാറ്റുക ആണ് ചെയ്യുന്നത്കേവലം അഞ്ചു വർഷത്തിൽ ഒരിക്കൽ നടക്കുന്ന തിരഞ്ഞ്ഞെടുപ്പിന് നാം 365 ദിവസവും രാഷ്ട്രീയം ചർച്ച ചെയ്യുന്നത് എന്തിനാണ് ?!


നാം രാഷ്ട്രീയം ചർച്ച ചെയ്യുന്ന സമയം നാടിന് പുരോഗതി ഉണ്ടാവുന്ന എതെകിലും കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുകചുരുങ്ങിയ പക്ഷം അത്രയും സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുക എങ്കിലും ചെയ്‌താൽ കുടംബബന്ധങ്ങൾ കൂടുതൽ ദൃഢമാവുംവേറെ ആർക്കും യാതൊരു പ്രയോജനവും ഇല്ലാത്ത രാഷ്ട്രീയം ചർച്ച ചെയ്തിട്ട് എന്ത് ലഭിക്കാനാണ്.


അങ്ങനെ രാഷ്ട്രീയക്കാർ നമ്മെ കൺട്രോൾ ചെയ്യുന്നത് മാറ്റി നാം അവരെ കൺട്രോൾ ചെയ്യുന്ന രീതിയിൽ ആവണംഅതാണ് ജനങ്ങളുടെ ആധിപത്യം എന്ന യദാർത്ഥ ജനാധിപത്യംഅവർ ചെയ്യുന്ന ഏത് ചെറിയ കാര്യവും കൊട്ടി ഘോഷിക്കേണ്ടത് ഇല്ലകാരണം അത് അവരുടെ ഡൂട്ടി മാത്രം ആണ്


ജനങ്ങൾ തങ്ങളെ ഒരുകാരണവും കൂടാതെ 365 ദിവസവും കൊട്ടി ഘോഷിക്കുന്നില്ല എന്ന് കാണുമ്പോൾ തന്നെ രാഷ്ട്രീയക്കാർ സ്വയം മാറുംഎന്തെങ്കിലും കാര്യമായി ചെയ്താലേ കയ്യടി കിട്ടൂ എന്ന് അവർക്ക് മനസ്സിലാവും.അങ്ങനെ അവർ അധ്വാന്ദിക്കട്ടെനാടിനു വേണ്ടി പണി എടുക്കട്ടെഅപ്പോൾ പടിപടിയായി താഴെ തട്ടിലേക്കും ആ മാറ്റംവരുംഎങ്കിലേ ഈ നാടിനെ നമുക്ക് പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂഅല്ലാതെ എല്ലാം പ്രശ്നമാണ് ഇവിടെ ഒന്നും നന്നാവില്ല എന്ന് എത്ര കാലം നമ്മൾ പാടി നടന്നാലും ഒന്നും നന്നാവാൻ പോകുന്നില്ല ഇവിടെ.

No comments: