ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, September 22, 2019

ഇൻഡ്യയുടെ ഭാവി നഗരങ്ങൾ - Planned Round Cities for India





Planned Round City for India




ഭാവിയിൽ യാദാർധ്യമാകണമെന്ന് ഞാൻ അഗ്രഹിക്കുന്ന എന്റെ ഒരു സ്വപ്നത്തെക്കുറിച്ച് പറയാനാണ് ഈ പോസ്റ്റ്.

ഈ സ്വപ്നം നിങ്ങളൂടെ മനസ്സിലേക്കും പകരുക എന്നതാണ് എന്റെ ഉദ്ദേശം ..

മൊബൈലിൽ വായിക്കുന്നവർ ഇത് Landscape മോഡിൽ വായിക്കുക. (ചിത്രങ്ങളിൽ കൊടുത്തിട്ടുള്ള ടെക്സ്റ്റുകൾ Portrait മോഡിൽ വായിക്കാൻ ബുധിമുട്ട് ആയിരിക്കും എന്നതിനാൽ ആണ്)

ഞാൻ ഇത് പ്രധാനമന്ത്രി മോഡിജിക്ക് അയച്ച് കൊടുത്തിരുന്നു, ഇഷ്ടപ്പെട്ടിട്ടാവണം അദ്ദേഹം അത് “നഗര വികസന മാന്ത്രാലയത്തിനും, അവർ അത്, ഇതിൽ പറഞ്ഞിരിക്കുന്ന 6 മെട്രോ നഗരങ്ങളിലെ നഗര വികസന മന്ത്രാലയങ്ങൾക്കും അയച്ച് കൊടുത്തു. ഇനി എന്താകുമെന്ന് അറിയില്ല.

നമുക്കറിയാം ഇൻഡ്യയിലെ നഗരങ്ങളൊന്നും തന്നെ ആധുനികമായ രീതിയിൽ പ്ലാൻ ചെയ്ത് നിർമ്മിക്കപ്പെട്ടവയല്ല. അതുകൊണ്ട് തന്നെ എല്ലാ നഗരങ്ങളും ജനസാന്ദ്രതകൊണ്ട് വീർപ്പ്മുട്ടുകയാണ്.

ഇതേ പറ്റി ചിന്ദിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നിയ ആശയമാണ് "Planned Round City". അതായത് ഒരു മാസ്റ്റർപ്ലാനോട് കൂടി നിർമ്മിക്കേണ്ട വൃത്താകൃതിയിൽ ഉള്ള സിറ്റി !


Drawing -1 (Round City – Plan)


വൃത്താകൃതി തിരഞ്ഞടുക്കാൻ കാരണവും പറയാം. ഈ സിറ്റി മുകളിൽ നിന്ന് നൊക്കുമ്പോൾ വൃത്താകൃതിയിലുള്ള “അശോക ചക്രത്തിന്റെ” രൂപമാണ് ഉള്ളത്, കൂടാതെ, ലോകത്തിനു, നാം ഇൻഡ്യാകാരുടെ ഏറ്റവും വലിയ സംഭാവനയാ‍യ പൂജ്യവും (0) വൃത്താകൃതിയിൽ ആണല്ലോ !

എന്തായാലും കാര്യത്തിലേക്ക് വരാം. ഈ റൌണ്ട് സിറ്റികൾ ഇൻഡ്യയിലെ ഏറ്റവും വലിയ മെട്രോ നഗരങ്ങളായ മുംബൈ, ഡെൽഹി, ബാംഗ്ലൂർ, ചെന്നൈ,കൊൽകത്ത തുടങ്ങിയ നഗരങ്ങൽക്കാണ് യോജിക്കുക. കേരളത്തിൽ സ്ഥലം ഏട്ടെടുക്കൽ ബുധിമുട്ടേറിയായത് കൊണ്ട് കേരളത്തിലെ നഗരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.

ഇപ്പോഴുള്ള നഗരങ്ങൾ പ്ലാൻഡ് അല്ലാത്തത് കൊണ്ട് അവയെ പുതുക്കി പണിയുക എന്നത് സംഭാവ്യമല്ല. അതിനാൽ ഇപ്പോഴുള്ള നഗരത്തിന് കുറച്ച് അകലെയായി ഒരു പുതിയ നഗരത്തിന് ആവശ്യമായ കുറേ ഏക്കറുകൾ ഏറ്റെടുത്ത് അവിടെ ഒരു പുതിയ നഗരം പ്ലാൻ ചെയ്ത് നിർമ്മിക്കുക എന്നതാണ് ഞാൻ ഇതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.


മുകളിൽ ഉള്ള ഡ്രോയിംഗ് നോക്കുക. ആദ്യം നോക്കുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം വിശദമായിട്ട് പറയാം. (എല്ലാ ഡ്രോയിംഗുകളും ഞാൻ "AutoCAD"ൽ വരച്ചതാണ്). 6 നഗരങ്ങളിൽ ഒന്നായ ഡെൽഹിയുടെ ഡ്രോയിംഗ് ആണ് ഞാൻ ആദ്യത്തെ ഇമേജ് ആയി കൊടുത്തിരിക്കുന്നത്. ഈ റൌണ്ട് സിറ്റികൾക്ക് 25 കിലോമീറ്റർ ഡയമീറ്റർ (25 km Diameter) എങ്കിലും മിനിമം വേണ്ടിവരും എന്നാണ് ഞാൻ കണക്കാക്കുന്നത്. അതായത് ഈ റൌണ്ട് സിറ്റിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക്, നടുവിലൂടെ യാത്ര ചെയ്യുവാൻ 25 കിലോമീറ്റർ സഞ്ചരിക്കണം എന്നർധം. (അതായത് ഏതാണ്ട് ആലുവ മുതൽ എറണാകുളം വരെ പോകുന്ന ദൂരം !)

ഈ സിറ്റി നേരേ മുകളിൽ നിന്ന് (Top View) നോക്കിയാൽ എങ്ങനെ ഇരിക്കും എന്നതാണ് ഒന്നാമത്തെ (മുകളിൽ ഉള്ള) ഡ്രോയിംഗിൽ കൊടുത്തിരിക്കുന്നത്.

ഇതിൽ ഡൊട്ടഡ് ലൈനോട് കൂടി കറുത്ത നിറത്തിൽ കാണുന്നത് എല്ലാം റോഡുകൾ ആണ്. ഇതിൽ ഏറ്റവും പുറമേ ആയി കടും പച്ച നിറത്തിൽ ഒരു റൌണ്ട് കാണുവാൻ സാധിക്കും, അത് ഈ സിറ്റിയുടെ ചൂട് കുറക്കുവാൻ വേണ്ടി 1km വീതിയിൽ സിറ്റിക്ക് ചുറ്റുമായി മരങ്ങൾ നട്ട് പിടിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ചെറിയ വനമാണ്, അധവാ Green Belt. വാഹനങ്ങളുടെ പുക മൂലവും, കെട്ടിടങ്ങളിൽ നിന്ന് എയർ കണ്ടീഷനുകൾ പുറം തള്ളുന്നത് മൂലവും ഉണ്ടാകുന്ന ചൂടും, കാർബൺ ഡൈ ഓക്സൈഡും വലിച്ചെടുത്ത് പകരം സിറ്റിക്ക് വേണ്ട ഓക്സിജൻ നൽകുക എന്നതാണ് ഈ ചെറിയ വനത്തിന്റെ ധർമ്മം.

ഇനി അതിന് തൊട്ട് അകത്തായി ഒരു ഇളം നീല നിറത്തിൽ ഒരു റൌണ്ട് കാണുവാൻ സാധിക്കും. അത് ഈ സിറ്റിക്ക് ചുറ്റുമുള്ള ഒരു കനാൽ ആണ്. ഈ കനാലിന് രണ്ട് ഉദ്ദേശമുണ്ട്. ഒന്ന്, തൊട്ട് പുറമേയുള്ള Green Belt ലെ മരങ്ങൾക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുക എന്നത്. രണ്ടാമത്തേത്, നഗരം കാണുവാൻ വരുന്ന ടൂറിസ്റ്റ്കൾക്കും, നഗരത്തിൽ താമസിക്കുന്ന, താമസക്കാർക്കും അവധി ദിനങ്ങളിൽ ബോട്ട് യാത്ര നടത്തുവാൻ സൌകര്യമുണ്ടാക്കുക എന്നത്. ഈ കനാലിന് തൊട്ട് ഉള്ളിലായി നഗരത്തെ ചുറ്റി ഒരു പൂന്തോട്ടവും, റൂഫിംഗ് ഷീറ്റ് കൊണ്ട് മേഞ്ഞ (Infopark Inspiration !) ഒരു നടപ്പാതയും ഉണ്ടായിരിക്കും. ബോട്ടിൽ യാത്രചെയ്യേണ്ടവർക്ക് അങ്ങനെയും, നടക്കേണ്ടവർക്ക് വെയിലും, മഴയും കൊള്ളാതെ അങ്ങനേയും നഗര കാഴ്ച്ചകൾ അസ്വദിക്കുന്നതിനാണ് ഇത്. അതുകൊണ്ട് തന്നെ ഈ കനാലിന് 100 പേർക്ക് യാത്രചെയ്യാവുന്ന രണ്ട് അത്യാധുനിക ബോട്ടുകൾക്ക് ഇരുവശത്തേക്കും സഞ്ചരിക്കാൻ കഴിയുന്നത്ര വീതിയുണ്ടാകും. കനാലിന്റെ ഇരു സൈഡുകളും മനോഹരമായി കോൺക്രീറ്റ് പാളികൾ കൊണ്ട്, മണ്ണിടിച്ചിൽ ഉണ്ടാകാതെ, ഉറപ്പിച്ചിരിക്കും എന്ന് പറയേണ്ടതില്ലല്ലൊ !

ഒന്ന് ആലോചിച്ച് നോക്കൂ, ഒരു വശത്ത് നിബിഡ വനവും മറുവശത്ത് മനോഹരമായ പൂന്തോട്ടവും കണ്ടുകൊണ്ട്, 30 ഉം 50 ഉം നിലകളുള്ള അംബരചുംബികളായതും മണോഹരമായി ഗ്ലാസ്സ് കൊണ്ട് പൊതിഞ്ഞതുമായ ബിൽഡിംഗുകളുടെ ഭംഗി ആസ്വദിച്ച് കൊണ്ട് ബോട്ടിൽ നഗരം ചുറ്റുന്ന കാഴ്ച്ച ! എത്ര മനോഹരമായിരിക്കും !

എന്തായാലും, ഇനി നമുക്ക് നഗരത്തിന് അകത്തേക്ക് പ്രവേശിക്കാം ! ഈ നഗരത്തെ 5 ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്, (വീണ്ടും ഒന്നാമത്തെ ചിത്രം നോക്കുക). റസിഡൻഷ്യൾ ഏരിയ, ബിസിനസ്സ് ഏരിയ, യൂട്ടിലിറ്റി ഏരിയ, ഷോപ്പിംഗ് ഏരിയ, ഇൻഡസ്ട്രിയൽ ഏരിയ (Residential Area, Business area, Utility Area, Shopping area and Industrial Area) എന്നിവയാണ് അത്. ചിത്രത്തിൽ ഓരോ ഭാഗത്തിനും വെവ്വേറെ കളറുകൾ നൽകിയിട്ടുണ്ട്, (ടൈൽ ഇട്ടത് പോലെയുള്ള ഭാഗം ശ്രദ്ധിക്കുക).

ഇനി ഈ വിഭജനം എന്തിനാണെന്ന് നോക്കാം . . ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾകൊണ്ടാണ്. ഒന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയും, രണ്ടാമത്തേത് നല്ല ഒരു തോഴിൽ തേടിയും. അപ്പോൾ ഈ രണ്ട് കാര്യങ്ങളും ഈ സിറ്റികളിൽ ഉറപ്പാക്കേണ്ടത് ഉണ്ട്. ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള കമ്പനികളും, ബിസിനസ്സ് ഏരിയയിലുള്ള വിവിധ ഓഫീസുകളും, തൊഴിൽ ഉറപ്പാക്കും. ഷോപ്പിംഗ് ഏരിയകളിൽ ഉള്ള, ഷോപ്പിംഗ് മാളുകളും, അമ്യൂസ്മെന്റ് പാർക്കുകളും, റസിഡൻഷ്യൽ ഏരിയയിൽ ഉള്ള മോഡേൺ പാർപ്പിട സമുച്ചയങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കും. കൂടാതെ ഇൻഡസ്ട്രികൾക്കും, ബിസിനസ്സ് സംരഭങ്ങൾക്കും അതേ വിഭാഗത്തിൽ പെടുന്നവരുമായി കണക്ഷൻസ് ആവശ്യമാണ്, അതിന് ഇത്തരം സ്പെഷ്യലൈസ്ഡ് ഏരിയകൾ ഉപകരിക്കും. മാത്രമല്ല ഒരു ഉദ്യോഗാർദ്ധി ജോലി തേടി ഈ നഗരത്തിൽ വരുകയാണ് എന്ന് വിചാരിക്കുക. അപേക്ഷ നൽകുവാൻ കമ്പനികൾ തേടി നഗരം മുഴുവൻ അലയേണ്ടതില്ല, ഇൻസ്ട്രിയൽ ഏരിയയിൽ ആടുത്തടുത്ത്, കമ്പനികളിൽ കയറി അപേക്ഷകൾ നൽകാം.

ചിത്രത്തിൽ, ഇൻഡസ്ട്രിയൽ ഏരിയകൾ രണ്ട് എണ്ണം ഉള്ളതിൽ ഒന്നിൽ ഇലക്ട്രോണിക്സ് കമ്പനികളും, രണ്ടാമത്തേതിൽ സോഫ്റ്റ് വെയർ കമ്പനികളും ആയിരിക്കും ഉണ്ടാകുക. മലിനീകരണം ഉണ്ടാക്കുന്ന ഒരു കമ്പനികളും ഈ സിറ്റിയിൽ ഉണ്ടാവില്ല. ശുദ്ധമായ വായുവും, ജലവും ഉറപ്പ് വരുത്തുന്നതിന് ആണിത്.

ഷോപ്പിംഗ് ഏരിയയിൽ ഷോപ്പിംഗ് മാളുകളും, മറ്റ് അമ്യുസ്മെന്റ് പാർക്കുകളും ആയിരിക്കും ഉണ്ടാവുക എന്ന് നേരത്തേ തന്നെ പറഞ്ഞല്ലോ.

ബിസിനസ്സ് ഏരിയയിൽ, കമ്പനികളുടെ ഓഫീസുകളും, ഗവണ്മെന്റ് ഓഫീസുകളും, ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും ഓഫീസുകളും, സ്കൂളുകളും, കോളെജുകളും മറ്റുമാണ് ഉണ്ടാകുക.

റസിഡെൻഷ്യൽ ഏരിയയിൽ തിങ്ങിനിറഞ്ഞ് ഫ്ലാറ്റുകളും, കുറച്ച് വില്ലകളും ആണ് ഉണ്ടാവുക.

യൂട്ടിലിറ്റി ഏരിയയിൽ നഗരത്തിൽ ഉണ്ടാകുന്ന അശുദ്ധ ജലം സംസ്കരിച്ച് ശുദ്ധജലമാക്കുന്ന “വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്”, നഗ്ഗരത്തിലേക്ക് വേണ്ടുന്ന വൈദ്യുതി ലഭ്യമാക്കുന്ന “സബ്സ്റ്റേഷൻ“, നഗരത്തിലേക്ക് വേണ്ടുന്ന LPG/LNG സംഭരണികളും അതിന്റെ ഡിസ്ട്രിബ്യൂഷൻ പ്ലാന്റും, പിന്നെ ശുദ്ധജലം സംസ്കരിച്ച് എടുക്കുന്നതിനുള്ള പ്ലാന്റും, മറ്റ് അനുബന്ധ പ്ലാന്റുകളും ആണ് ഉണ്ടാകുക.

ഇനി താഴെയുള്ള ചിത്രം (Drawing -2) നോക്കുക, നഗരത്തെ മുകളിൽ ഒരു കോണിൽ നിന്ന് നോക്കിയാൽ എങ്ങനെ ഇരിക്കും എന്ന് കാണിക്കുന്നതാണ് (Perspective View), ഈ ചിത്രം. ഇതിൽ നീല നിറത്തിൽ ഊയർന്ന് കാണുന്നത് എല്ലാം ഉയരം കൂടിയ ബിൽഡിംങ്ങുകൾ ആണ്.


Drawing -2 (Perspective View)



ഈ ചിത്രത്തിൽ നിന്ന്, ബിസിനസ്സ് ഏരിയയിലും , റസിഡൻഷ്യൽ ഏരിയയിലും , തിങ്ങി നിറഞ്ഞ് വളരെ ഉയരമുള്ള ബിൽഡിംഗുകൾ ഉണ്ടായിരിക്കും എന്ന് മനസ്സിലായല്ലോ ?! ഈ ബിൽഡിംങ്ങുകൾക്ക് മിനിമം 20 നിലകളെങ്കിലും ഉയരം ഉണ്ടാകും. പരമാവധി സ്ഥലം ലാഭിക്കുന്നതിന് ആണ് ഇത്. ഒരു ഫ്ലൊറിൽ 5 കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റുമെന്ന് കണക്കാക്കിയാൽ, 20 നിലയുള്ള ബിൽഡിംഗിൽ 100 കുടുംബങ്ങൾക്ക് (20 X 5 = 100) താമസിക്കാൻ കഴിയുമല്ലോ ! ഒരു ഫ്ലാറ്റ് നിൽക്കുന്നത് 10 സെന്റ് സ്ഥലത്താണെങ്കിൽ, 10 സെന്റ് സ്ഥലത്ത് 100 കുടുംബങ്ങൽക്ക് താമസിക്കാം, നേരേ മറിച്ച് വീടാണെങ്കിൽ ഒന്നോ, രണ്ടോ കുടുംബത്തിന് മാത്രമേ താമസിക്കാൻ കഴിയൂ. സിറ്റിയിൽ സ്ഥല ലഭ്യത വളരെ കുറവാണെന്ന് അറിയാമല്ലോ ?!



ഇനി ഈ സിറ്റിയുടെ നെടും തൂണായ, റോഡുകളെപറ്റി നോക്കാം. റോഡുകൾ മാത്രമായി താഴെയുള്ള മൂന്നാമത്തെ ചിത്രത്തിൽ കൊടുത്തിട്ടുണ്ട്.



Drawing -3 (Roads)




ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഒരു ചിലന്തിവലയുടെ രൂപത്തിലാണ് ഈ റോഡ് നെറ്റ് വർക്കുകൾ ഉള്ളത്




പ്രധാനമായി 3 തരത്തിലുള്ള റോഡുകളാണ് ഈ സിറ്റിയിൽ ഉള്ളത്.

1. റിംഗ് റോഡുകൾ (വൃത്താകൃതിയിൽ ഉള്ളവ),
2. ക്രോസ്സ് റോഡുകൾ (തലങ്ങും വിലങ്ങും ഉള്ളവ)
3. സർവ്വീസ്സ് റോഡുകൾ ( മുകളിലുള്ള രണ്ട് തരം റോഡുകളെയും ബന്ധിപ്പിക്കുന്നവ)

ഈ സിറ്റിയെ ചുറ്റികൊണ്ടുള്ള, ഏറ്റവും പുറമേയുള്ള, വൃത്താകൃതിയിൽ ഉള്ളറോഡാണ് - ഔട്ടർ റിംഗ് റോഡ് (Outer Ring Road). ഏറ്റവും നടുക്കായി വൃത്താകൃതിയിൽ ഉള്ള റോഡാണ് ഇന്നർ റിംഗ് റോഡ് (Inner Ring Road). ഈ രണ്ട് റോഡുകളും 10 വരി പാതകൾ ആയിരിക്കും. ഇവയെ കൂടാതെ ക്രോസ്സ് റോഡുകളും 10 വരി പാതകൾ ആയിരിക്കും, അതിനെ പറ്റി പിന്നീട് പറയാം. ഈ സിറ്റിയിലെ എല്ലാ റോഡുകളും ഭാവിയിലുള്ള എതാണ്ട് ഒരു 25 വർഷം മുൻ കൂട്ടി കണ്ട് കൊണ്ട് നിർമിക്കുന്നവ ആയിരിക്കും, അതുകൊണ്ടാണ്, ഇത്ര വീതിയുള്ളവ വേണമെന്ന് പറയുന്നത്. ഔട്ടർ റിംഗ് റോഡിന്റെയും, ഇന്നർ റിംഗ് റോഡിന്റെയും നടുക്കായി കാണുന്ന വീതി കുറഞ്ഞ, വൃത്താകൃതിയിൽ ഉള്ള 2 റോഡുകൾ ആണ് മിഡ്ഡിൽ റിംഗ് റോഡുകൾ (Middle Ring Roads).

ഈ റിംഗ് റോഡുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള, തലങ്ങും, വിലങ്ങും ഉള്ള റോഡുകൾ ആണ് ക്രോസ്സ് റോഡുകൾ (“X“ ഉം “+“ ഉം ആകൃതിയിൽ ഉള്ളവ), ഇവയും 10 വരി പാതകൾ ആണെന്ന് പറഞ്ഞല്ലോ. ഈ പറഞ്ഞവയെല്ലാം പ്രധാന പാതകൾ ആണ്. ഈ പ്രധാന പാതകളിലൊന്നും ജംഷനുകളും, ട്രാഫിക് ലൈറ്റുകളും ഉണ്ടാവില്ല, പകരം ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസ്സുകളും ആയിരിക്കും ഉണ്ടാവുക. തടസ്സം കൂടാതെ വാഹങ്ങൾക്ക് സിറ്റിയിലൂടെ ഒഴുകി നീങ്ങുന്നതിന് ഇത് മൂലം സാധിക്കും.

ഇനി ഈ പ്രധാന റോഡുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ചെറിയ റോഡുകൾ ആണ് “സർവീസ്സ് റോഡുകൾ”. അവ നാലുവരി പാതകൾ ആയിരിക്കും. ഇവയുടെ ജംഷനുകളിൽ ട്രാഫിക് ലൈറ്റുകൾ ഉണ്ടായിരിക്കും.

ക്രോസ്സ് റോഡുകളുടെയും, റിംഗ് റോഡുകളുടെയും നടുവിലുള്ള മീഡിയനുകൽക്ക് ഒരു പ്രത്യേകത ഉണ്ട്. ( താഴെയുള്ള നാലാമത്തെ ചിത്രം നോക്കുക)



Drawing – 4 (Trenches in the Medians)

ഈ മീഡിയനുകളുടെ മുകൾഭാഗം പച്ച പുല്ല്കളും, നിറയെ പുഷ്പങ്ങൾ ഉള്ള ചെറിയ ചെടികളും കൊണ്ട് മനോഹരമാക്കിയവ ആയിരിക്കും, പക്ഷെ അതിനു താഴെ രണ്ട് ട്രഞ്ചുകൾ (Trench) ഊണ്ടായിരിക്കും. അതിൽ ഒന്ന് റോഡുകളീൽ പെയ്യുന്ന മഴവെള്ളം ശേഖരിച്ച് സിറ്റിയുടെ നടുവിൽ വൃത്താകൃതിയിൽ ഉള്ള മഴവെള്ള സംഭരണിയിൽ എത്തിക്കുന്നതിന് ഉള്ളതാണ്. രണ്ടാമത്തെ ട്രെഞ്ച്, LPG/LNG, OFC Cables, Electricity Cables, Fire Water pipelines, Drinking Water pipelines എന്നിവക്ക് ഉള്ളതാണ്. ഈ പൈപ്പ് ലൈനുകളും, കേബിളുകളും ഭാവിയിൽ ഒരു 25 വർഷത്തെ ആവശ്യമെങ്കിലും മുൻപിൽ കണ്ട് അത്രകണ്ട് കപ്പാസിറ്റിയിൽ ആയിരിക്കും ഇടുന്നത്. അതായത് കേബിളുകൾ ഇടുന്നതിന് വേണ്ടി റോഡുകളും, റോഡ് സൈഡുകളും കുഴിക്കേണ്ടി വരില്ല ഒരിക്കലും എന്ന് അർത്ഥം.

എല്ലാ റോഡുകളുടെയും ഇരുവശത്തുമായി സൈക്കിൾ പാതകളും, റൂഫ് ഉള്ളതും മനോഹരമായി ടൈൽ വിരിച്ചതുമായ നടപ്പാതകളും ഉണ്ടാകും. അതായത് ഈ സിറ്റിയിൽ എവിടെ വേണമെങ്കിലും മഴയും, വെയിലും ഏൽക്കാതെ നടന്ന് സഞ്ചരിക്കാൻ കഴിയും എന്ന് അർത്ഥം. ബസുകൾ നിർത്തുന്നതിന് റോഡിൽ നിന്നും പുറത്തേക്ക് മാറി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരിക്കും, ഈപ്പോൾ കാണുന്നത് പോലെ ബസുകളും മറ്റ് വാഹനങ്ങളും റോഡിൽ നിർത്തുവാൻ കഴിയില്ല എന്നർത്ഥം ! സിറ്റിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഓരോ കിലോമീറ്റർ ഇടവിട്ട് പാർക്കിംഗ് സ്ലോട്ടുകളോ, മൾട്ടി ലെവൽ പാർക്കിംഗ് സ്പേസുകളോ ഉണ്ടാകും.

ഇനി സിറ്റിയുടെ സെന്ററിലേക്ക് വരാം. സിറ്റിയുടെ ഏറ്റവും നടുക്കായി ഒരു ബിൽഡിംഗ് നിങ്ങൾക്ക് കാണാം. വളരെ പ്രത്യേകതയുള്ള ഒരു ബിൽഡിംഗ് ആണ് ഇത്. ഇതാണ് സെന്റ്ട്രൽ റൌണ്ട് സിറ്റി ടവർ (Central Round City Tower). സിറ്റിയിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ് ഇതായിരിക്കും, ഇതിന് മിനിമം 100 നില ഉയരം എങ്കിലും വേണം. കാരണവും പറയാം. ഒന്നാമത്തെ ചിത്രം നോക്കിയാൽ അറിയാം, എല്ലാ ക്രോസ്സ് റോഡുകളുടെയും സംഗമസ്ഥാനം ഇതാണ്, അതായത് ഈ ബിൽഡിംഗിൽ നിന്ന് നോക്കിയാൽ ക്രോസ്സ് റോഡുകളുടെ അവസാനം (end) വരെ കാണുവാൻ കഴിയും. കൂടാതെ ഈ ബിൽഡിംഗ് ഏറ്റവും ഉയരം കൂടിയത് ആയത് കൊണ്ട്, ഇതിന്റെ മുകളിൽ നിന്ന് നോക്കിയാൽ സിറ്റി മുഴുവനുമായി കാണുവാൻ സാധിക്കും, അതിന് വേണ്ടി മുകളിലായി ഗ്ലാസ്സ് കൊണ്ട് പൊതിഞ്ഞ ഒരു വാച്ച് ടവറും ഉണ്ടാകും. സാധാരണ ജനങ്ങൾക്ക് ടിക്കറ്റെടുത്ത് ഈ വാച്ച് ടവറിൽ കയറി സിറ്റി മുഴുവൻ കാണാവുന്നതാണ്. ഈ വാച്ച് ടവറിന് മുക്കളിൽ ആയി ഇൻഡ്യയുടെ ദേശീയ പതാക, സ്ഥാപിച്ചിട്ടുണ്ടാകും, എത്ര ശക്തമായ കാറ്റിലും കീറാത്തതായ പായ് വഞ്ചികളിൽ ഉപയോഗിക്കുന്ന തുണി ഉപയോഗിച്ചായിരിക്കും ഈ പതാക ഉണ്ടാക്കിയിരിക്കുന്നത്. സിറ്റിയുടെ പുറത്ത് നിന്ന് പോലും കാണുവാൻ കഴിയുന്ന ഉയരം ഈ കൊടിമരത്തിന് ഉണ്ടാകും. ഈ ടവറിന് ചുറ്റുമായി ഒരു ചെറിയ പാർക്കും, അതിന് പുറമേ ആയി നേരത്തേ പറഞ്ഞ, വൃത്താകൃതിയിൽ ഉള്ള മഴവെള്ള സംഭരണിയും ഊണ്ടാകും.


ഇനി സിറ്റിയിലെ മെട്രോയിലേക്ക് വരാം. താഴെയുള്ള അഞ്ചാമത്തെ ചിത്രം നോക്കുക.


Drawing -5 Metro Routes


ക്രോസ്സ് റോഡുകളുടെയും, ഔട്ടർ റിംഗ് റോഡിന്റേയും, ഇന്നർ റിംഗ് റോഡിന്റേയും മീഡിയനുകളുടെ മുകളിലൂടെ ആയിരിക്കും മെട്രോ ട്രെയിൻ സഞ്ചരിക്കുന്നത്. ഒരു Zig Zag ആകൃതിയിൽ ആയിരിക്കും റൂട്ട് (ചിത്രത്തിലെ ആരോമാർക്കുകൾ ശ്രദ്ധിച്ചാൽ റൂട്ട് മനസ്സിലാകും). ഇത് എന്തിനാണ് എന്ന് വച്ചാൽ, മെട്രോയിൽ കയറുന്ന യാത്രികന്, ഒരു സ്ഥലത്തും, ഇറങ്ങി കയറാതെ തന്നെ സിറ്റി മുഴുവനും സഞ്ചരിക്കാൻ കഴിയും എന്നതിനാണ്. മെട്രോ ട്രെയിൻ, സിറ്റി മുഴുവൻ സഞ്ചരിച്ച്, തുടങ്ങിയ പോയന്റിൽ തന്നെ, തിരിച്ച് എത്തുകയും ചെയ്യും. രണ്ട് മെട്രോ ട്രെയിനുകൾ എതിർ ദിശയിൽ ആയിരിക്കും സഞ്ചരിക്കുന്നത്, അതുകൊണ്ട് തന്നെ, എതിർ ദിശയിൽ സഞ്ചരിക്കേണ്ട ആൾക്ക്, എതിർ ദിശയിൽ വരുന്ന ട്രെയിനിൽ കയറിയാൽ മതിയാകും.

ഇനി ബിൽഡിംഗുകളുടെ അകത്തേക്ക് വരാം. എല്ലാ ഫ്ലാറ്റ്കളിലും, ബിസിനസ്സ് ബിൽഡിംഗുകളുടെ ഒരൊ നിലയിലും, വൈദ്യുതി കേബിൾ, ഇന്റർനെറ്റ് - OFC കേബിൾ, LPG/LNG കേബിൾ, കേബിൾ ടിവി കണക്ഷൻ, എന്നിവയുടെ ടെർമിനലുകൾ ഉണ്ടാകും, ഉടമസ്ഥൻ കണക്ഷൻ ഏടുത്താലും ഇല്ലെങ്കിലും. ഒരോ കണക്ഷൻ ഏടുക്കുമ്പോഴും കേബിളുകൾ ഇടുവാൻ ഉള്ള ബുധിമുട്ടുകൾ ഒഴിവാക്കുവാൻ വേണ്ടിയാണിത്. ഇതിന്റെ എല്ലാം ഉപഭോഗത്തിന്റെ റീഡിംഗുകൾ ഡിജിറ്റൽ മീറ്റർ വഴിയായിരിക്കും എടുക്കുന്നത്, ഇത് OFC കേബിൾ വഴി റൌണ്ട് സിറ്റിയുടെ കണ്ട്ട്രോൾ സെന്ററിലെത്തും. ഇതെല്ലാത്തിന്റേയും അതാത് ദിവസത്തെ റീഡിംഗുകൾ കണ്ട്രോൾ സെന്ററിൽ നിന്ന് ഉപഭോക്താവിന്റെ മൊബ്ബൈലിലെ ആപ്ലിക്കേഷനിൽ അറിയുവാൻ കഴിയും (ഇതിന് വേണ്ടി ഒരു പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ തയ്യാർ ചെയ്തിരിക്കും). അങ്ങനെ ഉപഭോക്താവിന് ഏത് ദിവസമാണ് കൂടുതൽ വൈദ്യുതിയോ, ഗ്യാസോ ഉപയോഗിക്കുന്നത് എന്ന് അറിയുവാനും അത് നിയന്ത്രിക്കുവാനും കഴിയും (Reducing Energy Conception). ഈ കണക്ഷനുകളുടെ എല്ലാത്തിന്റേയും പ്രതിമാസ ബില്ല് മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് ഒറ്റ ക്ലിക്കിൽ അടക്കുവാനും കഴിയും.

ഇത്ര ഉയരമുള്ള ബിൽഡിംഗുകളിൽ ആളുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടത് ആണ്. ഒരു ബിൽഡിംഗിന്റെ താഴെയുള്ള ഏതെങ്കിലും ഫ്ലോറിൽ തീപിടുത്തമോ മറ്റോ ഉണ്ടായാൽ, ആ ഫ്ലോറിന് മുകളിൽ ഉള്ളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാൻ (Evacuation), ആടുത്തടുത്ത ബിൽഡിംഗുകളുടെ മുകൾ ഭാഗം ഒരു സ്റ്റീൽ കോറിഡോർ (Steel Corridor) വഴി കണക്റ്റ് ചെയ്തിരിക്കും. അങ്ങനെ തീപിടുത്തം ഉണ്ടായ ബിൽഡിംഗ്ഗിന്റെ മുകളിലെ നിലയിൽ ഉള്ളവരെ തോട്ടടുത്ത ബിൽഡിംഗിലേക്ക് മാറ്റുവാൻ കഴിയും. കൂടാതെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് മനോഹരമായ നഗര കാഴ്ചയും ഈ കോറിഡോർ സമ്മാനിക്കുന്നു

ഇതിന് പുറമേ ഓരോ ഫ്ലാറ്റിലും മൂന്ന് എമർജെൻസി ബട്ടനുകൾ ഉണ്ടാകും, ഇത് ഇന്റർനെറ്റിലേക്ക് കണക്റ്റഡ് ആയിരിക്കും. ഫയർ, അംബുലൻസ്, പോലീസ് എന്നിവരെ ആപത്ഘട്ടങ്ങളിൽ വിവരം അറിയിക്കാൻ ആയിരിക്കും ഇത്. പ്രധാനമായും മൊബൈൽ ഉപയോഗിക്കാത്ത പ്രായമായവർ, കുട്ടികൾ എന്നിവരെ ഉദ്ദേശിച്ച് ആയിരിക്കും ഇത്. ഈ ബട്ടനുകൾക്ക് കീഴെ ഒരു സ്പീക്കറും, മൈക്രോഫോണും ഉണ്ടാകും. ഏതെങ്കിലും ബട്ടൻ പ്രെസ്സ് ചെയ്താൽ ഫയർ ഫോർസിനും, പോലീസിനും മറ്റും ആ ബട്ടൻ പ്രെസ്സ് ചെയ്ത ആളോട് സംസാരിക്കാൻ ഇത് വഴി സാധിക്കും. അബദ്ധവശാൽ ബട്ടൻ പ്രെസ്സ് ചെയ്യുന്നത് ( False Alarm) ഒഴിവാക്കുവാനാണ് ഇത്. ബട്ടൻ പ്രെസ്സ് ചെയ്ത ഫ്ലാറ്റ് നമ്പറും, ബിൽഡിംഗിന്റെ ലൊക്കേഷനും അപ്പോൾ തന്നെ അതാത് ഓഫീസുകളിൽ ലഭിക്കും, അങ്ങനെ അവർക്ക് ലൊക്കേഷൻ ട്രെയ്സ് ചെയ്ത് അവിടെ എത്രയും പെട്ടെന്ന് എത്തുവാൻ സാധിക്കുന്നതാണ്.

ഇതിനെല്ലാം പുറമേ രണ്ട് ഹെലികോപ്റ്ററുകൾ, സിറ്റിയുടെ മധ്യഭാഗത്തുള്ള ഒരു ബിൽഡിംഗിന്റെ മുകളിൽ എപ്പോഴും തയ്യാറായി ഉണ്ടാകും. ഒന്ന് എമർജെൻസി ആവശ്യങ്ങൾക്കും, മറ്റൊന്ന് ടൂറിസ്റ്റ്കൾക്ക് നഗരം ചുറ്റികാണുവാനുമായിരിക്കും. ഉയരമുള്ള എല്ലാ ബിൽഡിംഗുകളുടെയും മുകളിൽ ഹെലിപ്പാഡ് ഉണ്ടായിരിക്കും, എമർജെൻസി ആവശ്യങ്ങൾക്കായി.

ഈ സിറ്റി ഇന്റർനാഷണൽ സ്റ്റാൻഡേർഡിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്, അതിനായി ഇത്തരം സിറ്റികൾ നിർമിച്ച് പരിചയമുള്ള, സിംഗപ്പൂരിലെ ജുറോംഗ് (“Jurong“ - Website: https://surbanajurong.com/) പോലെയുള്ള ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയെ കൺസൽറ്റന്റ് ആയി നിയമിക്കേണ്ടതുണ്ട്. പ്രൊജക്റ്റിന് എത്ര ചിലവ് വരും എന്നൊക്കെ ഒരു കൺസൽറ്റൻസിയേക്കൊണ്ട് പഠനം നടത്തിയാലേ അറിയുവാൻ കഴിയൂ.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയോ, പ്രൈവറ്റ് മേഖലയിൽ ഉള്ള റ്റാറ്റാ ഗ്രൂപ്പ് പോലെയുള്ള വൻ കിട കമ്പനികളുടെ സഹായത്തോടെയോ ഇത്തരം സിറ്റികൾ നിർമ്മിക്കാം. നിർമ്മിക്കപ്പെട്ട ഫ്ലാറ്റുകൾ, ഓഫീസുകൾ, കെട്ടിടങ്ങൾ എന്നിവയിൽ നിന്നുള്ള റെന്റ് വഴിയോ, അവ വിൽക്കുന്നത് വഴിയോ ഈ സിറ്റിക്ക് വേണ്ടി മുതൽമുടക്കുന്ന പണം തിരികെ പിടിക്കാം. അതുമല്ലെങ്കിൽ ഷെയർ മാർകറ്റിൽ ഓഹരികൾ വിറ്റും ഇവ നിർമ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താവുന്നതാണ്.

എന്തായാലും ഇത്രയും നേരം, എന്റെ കൂടെ, ഈ സ്വപ്നത്തിൽ പങ്കാളി ആയതിന് നന്ദി !

ഈ മാസ്റ്റർപ്ലാൻ ഉൾപ്പെടെ ഇന്ത്യയെ വികസിതം ആക്കുവാനുള്ള അൻപത്  ഐഡിയകൾ എന്റെ ഭാവി ഇന്ത്യ എന്നുള്ള പുതിയ ബുക്കിൽ കൊടുത്തിട്ടുണ്ട് 


താഴെയുള്ള ആമസോൺ ലിങ്കിൽ നിന്നും ഈ ബുക്ക് വാങ്ങിക്കാവുന്നത് ആണ് 





By
Arise Rayamangalam
(arisepeter@yahoo.com)


1 comment:

Unknown said...

വായിച്ചു ☹️