ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, October 9, 2014

പൂച്ചമയുടെ വീട്ടില്‍ ഒരു ദിവസം

ഒരിടത്തൊരിടത്ത് ഒരു പൂച്ചമ്മക്ക് രണ്ട് കുഞ്ഞു പൂച്ചകളുണ്ടായിരുന്നു. കുഞ്ഞിപൂച്ചനും കുഞ്ഞിപ്പൂച്ചയും. ഒരു ദിവസം അവര്‍ കട്ടിലില്‍ മൂടിപുതച്ച് കിടന്നുറങ്ങുകയാണ്. നേരം പതുക്കെ വെളുത്തു തുടങ്ങി. പൂച്ചമ്മ പതിയെ കണ്ണുതുറന്നു നോക്കി. “ഹോ നേരം വെളുത്തല്ലെ?” പൂച്ചമ്മ സ്വയം പറഞ്ഞുകൊണ്ട് കണ്ണും തിരുമ്മി ഒരു കോട്ടുവായും വിട്ട് നേരെ വാഷ്ബേസിനിന്റെ അടുത്തേക്കു ചെന്ന് ബ്രഷും പേസ്റ്റും എടുത്ത് പല്ലു തേച്ചു. പിന്നെ അടുക്കളയില്‍ ചെന്ന് ഫ്രിഡ്ജ് തുറന്ന് കുപ്പിയില്‍ വച്ചിരുന്ന തണുത്ത വെള്ളം എടുത്തു ഒരു കവിള്‍ കുടിച്ചു. “ഹോ എന്തൊരു തണുപ്പ്” പൂച്ചമ്മ സ്വയം പറഞ്ഞു. കഞ്ഞിയും കറിയും വച്ച് കുഞ്ഞുപൂച്ചകളെ സ്കൂളില്‍ അയക്കണം. പിടിപ്പതുപണിയുണ്ട്. പൂച്ചമ്മ ഗ്യാസടുപ്പു കത്തിച്ച് കഞ്ഞി അടുപ്പത്തു വച്ചു. പിന്നെ ഫ്രിഡ്ജ് തുറന്ന് കുറച്ച് ഉണക്ക മീനെടുത്ത് കുറെ മുളകുപൊടിയും മസാലയും ചേര്‍ത്ത് വെളിച്ചെണ്ണയും ഒഴിച്ച് മീന്‍ വറുക്കുകയാണ്. പൂച്ചമ്മ ചട്ടുകവുമായി മീന്‍ മറിച്ചിടാന്‍ നില്‍ക്കുന്ന കാഴ്ച്ച ഒന്നു കണേണ്ടതു തന്നെയാണ്.

അപ്പോഴേക്കും കുഞ്ഞിപ്പൂച്ചന്‍ പതിയെ കണ്ണുതുറന്നു. നോക്കുമ്പോഴതാ നേരം വെളുത്തിരിക്കുന്നു. കുഞ്ഞിപ്പൂച്ചന്‍ കുഞ്ഞിപ്പൂച്ചിയെ നോക്കി. കുഞ്ഞിപ്പൂച്ചി വളഞ്ഞുകൂടി സുഖമായി കിടന്നുറങ്ങുകയാണ്. “ആഹാ അപ്പോള്‍ കുഴപ്പമില്ല” എന്നു പറഞ്ഞ് കുഞ്ഞിപ്പൂച്ചന്‍ വീണ്ടും കിടന്നുറങ്ങി. പെട്ടെന്ന് കിര്‍ണ്ണീം കിര്‍ണ്ണീം . . എന്ന്ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി എഴുന്നേറ്റു. അലാറം അടിച്ചതായിരുന്നു. രണു പേരും പതുക്കെ എഴുന്നേറ്റ് കണ്ണും ചിമ്മി സ്കൂളില്‍ പോകാന്‍ റെഡിയായി തുടങ്ങി.

അപ്പോഴേക്കും പൂച്ചമ്മ പണിയെല്ലാം കഴിഞ്ഞു വന്ന് കുഞ്ഞിപ്പൂച്ചകളെ യൂണിഫോം ഇടീച്ചു. കാറോടിച്ചാണ് പൂച്ചമ്മ ജോലിക്ക് പോകുന്നത്. കുഞ്ഞിപ്പൂച്ചകളെ സ്കൂളിലും ആക്കണം. പൂച്ചമ്മ കാറില്‍ കയറിയിരുന്നു, സ്റ്റിയറിംഗ് നേരേ പിടിച്ച് ഗിയറൊക്കെ മാറി നേരേ കാച്ചി വിടുകയാണ്. പൂച്ചമ്മ കാറോടിച്ചു പോകുന്ന കാഴ്ച ഒന്നു സങ്കല്‍പ്പിച്ചു നോക്കുക തന്നെ വേണം. കുഞ്ഞിപ്പൂച്ചനും കുഞ്ഞിപ്പൂച്ചിയും കാറിന്റെ പുറകിലെ സീറ്റിലിരുന്ന് ഗ്ലാസ്സ് താഴ്ത്തി പുറത്തേക്കു നോക്കി കാഴ്ച്ച കണ്ടു കൊണ്ടിരുന്നു. ഇടക്കിടക്ക് ബസ്റ്റോപ്പിലുള്ളവരെ നോക്കി ടാറ്റ കൊടുക്കുന്നുമുണ്ട്. പൂച്ചമ്മയുടേയും കുഞ്ഞിപ്പൂച്ചകളുടേയും ഒരു ദിവസം അങ്ങനെ തുടങ്ങുകയാണ്.
ചും ചും ചും . . . !!

No comments: