ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, September 13, 2013

ഒരു നിശബ്ദ വിപ്ലവം

സീന്‍ 1, ദുബായ്
 ജൂണ്‍ 9 2005. ഞാന്‍ ദുബായിലെ ഹൈടെക്ക് സ്റ്റീല്‍ എന്ന കമ്പനിയില്‍ ജോലിക്ക് കയറുകയാണ്. ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ മനസിലാകുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമായിരുന്നു അത് എന്ന്. അന്ന് നരക വാതിലുകള്‍ എനിക്കായി മലര്‍ക്കെ തുറക്കപ്പെട്ടു. ഹൈടെക്ക് സ്റ്റീല്‍ എന്നത് പേരുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂതറ വര്‍ക്ക്ഷോപ്പാണെന്ന നഗ്ന സത്യം ഞാനറിഞ്ഞു. എനിക്ക് ഏറ്റവും അധികം വെറുപ്പുള്ള ഒരു വാക്കാണ് കൂതറ എന്നത്. പക്ഷെ ഇവരെ പറ്റി പറയുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഈ വാക്കെങ്കിലും ഉപയോഗിക്കണം. അതും 50,000 രൂപ ഇവര്‍ക്ക് കൊടുത്ത എനിക്ക് ഇവര്‍ അയച്ചുതന്നത് വിസിറ്റിംഗ് വിസയും. ദുബായില്‍ വന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മനസിലായി സംഭവം പന്തിയല്ല എന്ന്, എന്നെ തിടുക്കത്തില്‍ ഇവിടെ എത്തിച്ചതിന്റെ കാര്യവും മനസിലായി, ക്ലയന്റുമായി സംസാരിച്ചപ്പോള്‍. അവര്‍ സേഫ്റ്റി എന്‍ജിനീയര്‍ ഇല്ലാത്തതുകൊണ്ട് ഇവരുടെ പേയ്മെന്റ് തടഞ്ഞ് വച്ചിരിക്കയായിരുന്നു. താമസ സ്ഥലം കണ്ടപ്പോള്‍ ഒന്നുകൂടി അമ്പരന്നു. കാരാവാന്‍ എന്നറിയപ്പെടുന്ന മരക്കൂട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്, അതും ഇന്‍ഡസ്ടിയല്‍ ഏരിയയില്‍ ഇല്ലീഗലായിട്ട്.

ഒരാഴ്ച കഴിഞ്ഞതും ആദ്യത്തെ ഇടിവെട്ടേറ്റു. പട്ടാപ്പകല്‍ ഞങ്ങള്‍ താമസിക്കുന്ന കാരാവാനിന് തീ പിടിച്ചെന്ന വാര്‍ത്തയായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ ആകെപ്പടെ ബാക്കിയുള്ളത് കട്ടിലിന്റെ ഇരുമ്പു ഫ്രെയിം ഉരുകി വളഞ്ഞ് കിടക്കുന്നത് മാത്രം. ഉണ്ടായിരുന്ന സകല സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും 7000 ഓളം രൂപയും കത്തി ചാമ്പലായിരിക്കുന്നു. പക്ഷെ പിന്നീട് സത്യം എല്ലാവരും അറിഞ്ഞു, ഞങ്ങള്‍ എന്‍ജിനീയേഴ്സ് ചാടിപ്പോകാതിരിക്കാന്‍ ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കത്തിച്ച് കളയാനാണ് ഇവര്‍ ഇത് ചെയ്തത്. സര്‍ട്ടിഫിക്കറ്റില്ലാതെ എന്‍ജിനീയറായി വേറൊരു കമ്പനിയിലും ജോലിക്ക് കയറാന്‍ പറ്റില്ലല്ലോ. ഇടി വെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചു എന്നതായി എന്റെ അവസ്ഥ. പിന്നീട് ഒന്നര വര്‍ഷത്തോളമെടുത്തു SSLC, Plus Two, B.Tech എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുവാന്‍. മറ്റ് ട്രേയിനിംഗ്, പ്രൊജെക്ട് സര്‍ട്ടിഫിക്കറ്റുകളെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

വിസിറ്റിംഗ് വിസ ഓവര്‍ ആയപ്പോഴായിരുന്നു അടുത്ത പ്രഹരം. വിസിറ്റിംഗ് വിസ ഓവറായി ഒരു മാസം കഴിഞ്ഞിട്ടും വിസ അടിക്കുന്നില്ല. വിസയില്ലാത്തതിനാല്‍ CID പിടിക്കുമെന്ന് ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല. താമസമാണെങ്കില്‍ ജബല്‍ അലി ഇന്‍ഡടിയല്‍ ഏരിയ എന്ന വളരെ റിമോര്‍ട്ടായ സ്ഥലത്തും. കുറച്ച് ഇന്‍ഡസ്ടികള്‍ അവിടെ തുടങ്ങിയിട്ടേയുള്ളൂ. അവിടെ ഒറ്റ ജീവി പോലും താമസിക്കുന്ന സ്ഥലമല്ല. അതും ലേബേര്‍സിന്റെ കൂടെ. സെപ്റ്റിക് ടാങ്കിന് പകരം ഒരു വീപ്പകുറ്റിയാണ് വച്ചിരിക്കുന്നത്, താമസമോ 50ലേറെപ്പേരും. വീപ്പക്കുറ്റി പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിച്ചിട്ടു വയ്യ.

അവിടെ വര്‍ക്ക് ചെയ്യുന്ന ആരോട് ചോദിച്ചാലും അത് ഉദ്യോഗസ്ഥരാകട്ടെ, എന്‍ജിനീയര്‍സ് ആകട്ടെ, തൊഴിലാളികള്‍ ആകട്ടെ എല്ലാവര്‍ക്കും കമ്പനിയെപറ്റി കുറ്റം മാത്രമേ പറയാനുള്ളൂ.അപ്പോഴാണ് വീണ്ടും പ്രഹരം വന്നത്, ശമ്പളം നിലച്ചു. മൂന്നു മാസമായി ശമ്പളമില്ല, ഫോണ്‍ ചെയ്യാന്‍ പോലും പണമില്ല. ആകെപ്പടെ ഞങ്ങള്‍ നട്ടം തിരിഞ്ഞു. എന്തൊക്കെയോ ഈ കമ്പനിയില്‍ ചീഞ്ഞു നാറുന്നുണ്ടെന്ന് മനസിലായി. കമ്പനിക്കു വേണ്ടി കാര്യമായെന്തെങ്കിലും ചെയ്യുന്നവരെയൊക്കെ ഓരോ മുടന്തന്‍ ന്യായം പറഞ്ഞ് പിരിച്ചു വിടികയാണ് പതിവെന്ന സത്യം ഞാനറിഞ്ഞു. എന്റെ പ്രൊജക്ട് അവസാനിച്ചു. കുറേ നാള്‍ എന്നെ വനവാസത്തിനെന്നവണ്ണം അവിടെത്തന്നെ ഇട്ടിരുന്നു. അവസാനം ഞാന്‍ ഒരു വിധത്തില്‍ ഹെഡ് ഓഫീസിലെത്തി.

കമ്പനി ആകെപ്പടെ നട്ടം തിരിയുകയാണ്. പ്രൊജക്ടില്ല ശമ്പളമില്ല, ആകെ പ്രശ്നം. ഈ കമ്പനി നേരെയാക്കാന്‍ പറ്റുമോ എന്നുതന്നെ ഞാന്‍ വിചാരിച്ചു. ഇവിടെ ചീഞ്ഞുനാറുന്നതെന്താണെന്ന് കണ്ടെത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷെ ഒരു കൊടും ചതി എന്നെ കാത്തിരിക്കുന്നൌണ്ടെന്ന് ഞാനറിഞ്ഞില്ല. മോന്‍സി എന്നയാളും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്ന് പിന്നീടെനിക്ക് മനസിലായി. അതിന്റെ കാരണം ഇതാണ്. എംഡിയുടെ ധാരാളം ബന്ധുക്കള്‍ അവിടെ വര്‍ക്ക് ചെയ്യുന്നുണ്ട്. ആര്‍ക്കും എംഡിയെപ്പോലെതന്നെ വിദ്യാഭ്യാസവുമില്ല വിവരവുമില്ല. ഇവറ്റകള്‍ക്ക് ആകെ അറിയാകുന്ന ഒരേ ഒരു കാര്യം ചതിയും പിന്നില്‍ നിന്ന് കുത്തിവീഴ്ത്തലുമാണ്. അതുകൊണ്ടുതന്നെ ഒരു ഉയര്‍ന്ന പോസ്റ്റിലും വച്ചിട്ടില്ല. കാരണം ഇവര്‍ കമ്പനി തന്നെ എംഡിയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് അയാള്‍ക്കറിയാം. ഉയര്‍ന്ന പോസ്റ്റിലെല്ലാം ഇരിക്കുന്നത് പുറമെ നിന്നുള്ളവരാണ്.

ഇനി ചതിയിലേക്കു തന്നെ തിരികെ വരാം. ഞങ്ങള്‍ ഒത്തൊരുമിച്ച് കമ്പനിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കുറ്റമെല്ലാം ഓരോരുത്തരില്‍ ചുമത്തി അയാള്‍ ഓരോരുത്തരെയായി പുറത്താക്കാന്‍ ശ്രമിക്കുകയാണ്. പിന്നില്‍ നിന്നാണ് എല്ലാ കളികളും. പ്രൊജക്റ്റ് ഡിലേ ആയെന്നോ മറ്റോ എന്തെങ്കിലും മുടന്തന്‍ ന്യായമാണ് കണ്ടു പിടിക്കുക. ഈ ചതി ഞാന്‍ മണത്തറിഞ്ഞു. അതുവരെ ഒന്നും മനസിലാകാതെ ഇരുന്ന മറ്റുല്ലവര്‍ക്കും മനസിലായി ഇത് വെറും ചതി ആണെന്ന്. പുര കത്തുമ്പോള്‍ വാഴ വെട്ടുക അതാണ് അയാള്‍ ചെയ്യുന്നത്. അയാള്‍ ആളെ കൂട്ടാന്‍ കണ്ടെത്തിയ മറ്റൊരു വഴിയായിരുന്നു വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കല്‍. അതിന് എന്നെ തന്നെ അയാള്‍ ബലിയാടാക്കി. പക്ഷെ കമ്പനി നന്നാക്കാന്‍ മുന്നിട്ടിറങ്ങിയത് ഞാനായതു കൊണ്ടും അയാള്‍ ഒരിക്കലും വെളിച്ചത്ത് വരാത്തതുകൊണ്ടും എല്ലാം എന്റെ തലയിലായി. പക്ഷെ കമ്പനി രക്ഷപെടാന്‍ വേണ്ടി ഞങ്ങളെല്ലാം ആഞ്ഞു പറിശ്രമിച്ചിരുന്നു. എല്ലാവരും എന്റെ പിന്നില്‍ അണി നിരന്നിരുന്നു. അയാള്‍ ഈ ചതി ചെയ്തില്ലായിരുന്നെങ്കില്‍ അന്നു തന്നെ കമ്പനി പുരോഗതിയിലേക്ക് നീങ്ങിയേനെ. മറ്റുള്ളവരെ പുറത്താക്കാനുള്ള ശ്രമത്തിനെതിരേ ഞാന്‍ ശക്തമായി നിലയുറപ്പിച്ചു. ഓരോരുത്തര്‍ക്കെതിരേയും കുറ്റം ചാര്‍ത്തുമ്പോള്‍ ഞാന്‍ നേരിട്ടെത്തി അവര്‍ക്കു വേണ്ടി വാദിച്ചു. അതോടെ ഞാന്‍ അയാളുടെ കണ്ണിലെ കരടായി. അയാള്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങാതായി. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കിയപ്പോള്‍ അയാളുടെ കൂടെ കൂടിയിരുന്ന പലരും സത്യം മനസിലാക്കി ഞങ്ങളുടെ കൂടെ കൂടി.

അജിത് പ്രകാശ് സാറാണ് കമ്പനിയുടെ എല്ലാ പ്രൊജക്ടുകളുടെയും ഹെഡ്. ഇരുമ്പു വേലികെട്ടു മാത്രം നടത്തിയിരുന്ന കമ്പനിയെ ഇന്നത്തെ നിലയിലെത്തിച്ചത് സാറാണ്. സാറിനു മുന്‍പ് ആ പോസ്റ്റിലിരുന്ന എല്ലാവരേയും അധിക നാള്‍ കഴിയും മുന്‍പ് ഇവര്‍ പുറത്താക്കിയിരുന്നു. സാറിനെതിരേ ഒരു കുറ്റം കണ്ടെത്താന്‍ ചെന്നായ്ക്കളേപ്പോലെ മണത്തു നടക്കുകയായിരുന്നു ഇവര്‍. ഞാനത് മണത്തറിഞ്ഞു. സാറിന് ഒരു ചെറുയ മിന്നറിയിപ്പു നല്‍കി. പക്ഷെ സാറൊരു ശുദ്ധഗതിക്കാരനായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല. അതിനിടയില്‍ കുറേ പേരെ പറഞ്ഞു വിട്ട് അജിത് സാറിനെതിരേ കുല നുണകള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ചെറുതായി ഞാന്‍ ചിലത് വിശ്വസിക്കുകയും ചെയ്തു. അപ്പോഴാണ് അവര്‍ക്ക് ഒരു അവസരം വീണു കിട്ടിയത്. വളരെ നിസ്സാരമായ ഒരു കാരണം പറഞ്ഞ് അജിത് സാറിനെ മീറ്റിംഗില്‍ വിളിച്ചു വരുത്തി എംഡിയെക്കൊണ്ട് അതി കഡിനമായി ശാസിച്ചു. എംഡി എന്നു പറയുന്നയാള്‍ വെറും മരമണ്ടനാണ്. ആര് എന്തു പറഞ്ഞാലും അത് അയാള്‍ അത് അപ്പാടെ വിശ്വസിക്കും. അജിത് സാറിനെ പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. ഞാന്‍ പിറ്റേന്ന് അജിത് പിറ്റേന്ന് അജിത് സാറിനെ വിളിച്ചു. സാര്‍ ജോലിക്ക് വരുന്നില്ല. ഞാന്‍ എംഡിയെ കാണാന്‍ തന്നെ തീരുമാനിച്ചു. സത്യം അയാളെ ബോധ്യപ്പെടുത്തണം. ഞാന്‍ എംഡിയെ കാണാതിരിക്കാന്‍ അവരും കാണുവാന്‍ എന്റെ കൂടെയുള്ളവരും ആവത് പരിശ്രമിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം എനിക്ക് പെര്‍മിഷന്‍ ലഭിച്ചു.  ഞാന്‍ അജിത് സാര്‍ യതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എംഡിയെ അറിയിച്ചു. ഞാന്‍ കമ്പനിയെ വീഴ്ചയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം എംഡിക്ക് നന്നായറിയാമായിരുന്നു. പക്ഷെ മോന്‍സി ഇതിനിടയില്‍ കമ്പനിക്ക് പുരോഗതിയുണ്ടാക്കാനാണെന്ന വ്യാജേന എല്ലാവരേയും ചതിച്ച് പുറത്താക്കുന്നത് അയാള്‍ക്ക് മനസിലായിട്ടില്ല. ഇന്നും അയാള്‍ക്കതറിയില്ല.

എന്തൊക്കെയയാലും അജിത് സാര്‍ നിഷ്കളങ്കനാണെന്ന് എംഡിക്ക് മനസിലായി. പക്ഷെ അതോടെ മോന്‍സിയും കൂട്ടരും എനിക്കെതിരേ തിരിഞ്ഞു. അവരുടെ വലിയൊരു പ്ലാനാണ് ഞാന്‍ പൊളിച്ചത്. അവരുടെ എല്ലാ ഉള്ളിലിരുപ്പും ഞാന്‍ മനസിലാക്കുകയും ചെയ്യുന്നു. എന്നെ അന്നു രാത്രി തട്ടി കളയുമെന്ന് അവര്‍ ഒറാളെ വിട്ട് പറയിച്ചു. ഞാന്‍ വളരെ അധികം ഭയന്നു. എന്ത് ചതിയും ചെയ്യാന്‍ മടിക്കാത്തവരാണ് അവര്‍. ഒരു തരത്തിലാണ് അന്നു രാത്രി കഴിച്ചു കൂട്ടിയത്.

അയാള്‍ മറ്റുള്ളവരുടെമേല്‍ കുറ്റം ചാരുന്നതിന്റെ ഒരു ഉദാഹരണം പറയാം, എനിക്ക് ഹെഡ് ഓഫീസിലായിരുന്നപ്പോള്‍ പല സൈറ്റുകളില്‍ പോകേണ്ടതുണ്ട്. അതിനായി കാര്‍ വിട്ടു നല്‍കണമെന്ന് ഞാന്‍ അറിയിച്ചു. മോന്‍സിയാണ് പേരില്‍ ഇതെല്ലാം നോക്കുന്നതെങ്കും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യുന്നത് മനീഷ് എന്നയാളാണ്. ഞാന്‍ മനീഷിനെ വിളിച്ചാണ് കാര്യങ്ങള്‍ പറയാറ്. പക്ഷെ ആവശ്യമുള്‍ല ഒരു സമയത്തും വാഹനം തരില്ല. ഇത് പതിവായി. സ്വാഭാവികമായും മനീഷാണ് ഇതിന് പിന്നിലെന്ന് നാം  സംശയിക്കുമല്ലോ അങ്ങനെ എന്റെ ചിലവില്‍ അയാളെ പുറത്താകാമല്ലോ. ഇതായിരുന്നു അയാളുടെ തന്ത്രം. മോന്‍സിയാണ് ഇതിന്‍ പിന്നിലെന്ന് ആരും അറിയുകയുമില്ല. പക്സെ മനീഷ് ഒരു ദിവസം സത്യം എന്നോടു പറഞ്ഞു. ഞാന്‍ ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ അയാള്‍ നേരെ എതിര്‍ ദിശയിലേക്ക് മോന്‍സി ആ കാര്‍ പറഞ്ഞയക്കും. ഇതാണ് ചതി വരുന്ന വഴി. ഇങ്ങനെ അനേകം അനേകം സംഭവങ്ങള്‍ അരങ്ങേറി.

പക്ഷെ എല്ലാത്തിനും തടസ്സം ഞാനാണെന്ന് മനസിലാക്കിയ അയാള്‍ എന്നെ ഹെഡ് ഓഫീസില്‍ നിന്നും അബുദാബിയിലെ ഒരു സൈറ്റിലേക്ക് ഓടിച്ചു. ഞന്‍ പോയതും അയാള്‍ നിര്‍ദ്ദാക്ഷിണ്യം എല്ലവരേയും പുറത്താക്കി. അതും ഉയര്‍ന്ന പൊശിഷനുകളിലിരിക്കുന്നവരെ തിരഞ്ഞു പിടിച്ച്. ഞങ്ങളും വെരുതെ വിട്ടില്ല പുതുതായി വന്ന എച് ആര്‍ മാനേജരെ ഞങ്ങളും പുറത്താക്കി. എനിക്ക് ഒന്നും ചെയ്യുവാന്‍ പറ്റാത്ത അവസ്തയായി.ഞാന്‍ മനം മടുത്ത് ജോലി രാജി വക്കുവാന്‍ തീരുമാനിച്ചു. അതോടെ അവര്‍ക്ക് എന്റെ മേല്‍ ഒരു പിടി വള്ളിയായി. വിസ ക്യാന്‍സല്‍ ചെയ്യാതെ അവര്‍ എന്നെ വട്ടം കറക്കി. ഞാന്‍ ഒന്നര മാസത്തോളം ജോലി ചെയ്യാതെ ഹെഡ് ഓഫീസില്‍ പോയി കുത്തിയിരുന്നു.അവസാനം കമ്പനിക്കെതിരെ കേസു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.പക്ഷെ നിശ്ചയിച്ച തീയതിക്ക് അവര്‍ എന്റെ പാസ്പോര്‍ട്ടുമായി ലേബര്‍ ഓഫീസില്‍ വന്നില്ല. വീണ്ടും തീയതി നീട്ടി വച്ചു. എന്റെ കയ്യിലെ പണമെല്ലാം തീര്‍ന്നു. ഭക്ഷണം കഴിക്കാനോ റെന്റ് നല്‍കാനോ കയ്യില്‍ പണമില്ല. ഞാന്‍ എം ഡി യെ കണ്ട് എന്റെ വിസ ക്യാന്‍സല്‍ ചെയ്തു തന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞു. അയാള്‍ സമ്മതിച്ചു. പക്സെ പിന്നീടും ആഴ്ചകളോളം അവര്‍ എന്നെ വട്ടം കറക്കി. അവസാനം ഞാന്‍ വീട്ടില്‍ നിന്ന് വിളിപ്പിച്ചു. അച്ചന്‍ രാഷ്റ്റ്രീയക്കാരെ ഇടപെടുത്തി ഇത് വലിയ പ്രശ്നമാക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചപ്പോള്‍ എം ഡി സമ്മതിച്ചു. പക്ഷെ അപ്പോഴേക്കും ഞാന്‍ ആകെ മാനസികമായി തളര്‍ന്നിരുന്നു. ജീവനോടെ നാടില്‍ തിരിച്ചെത്തിക്കണമേയെനായിരുന്നു ഏക പ്രാര്‍ധന. കാരണം ഇനി നാട് കാണാമെന്ന പ്രതീക്ഷ ഏരെക്കുറെ അസ്തമിച്ചിരുന്നു. ഈ സംഘര്‍ഷത്തിനിടയില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തു.

രംഗം 2

അവസാനം ഞാന്‍ ദുബായില്‍ നിന്ന് വിമാനം കയറി. ഞാന്‍ ഇനി ദുബായിലേക്ക് തിരികെ വരില്ലെന്ന് അവര്‍ എന്നെക്കോണ്ട് സമ്മതിപ്പിച്ചു. ഇതിനിടയില്‍ എനിക്ക് 5-6 കമ്പനികളില്‍ നിന്ന് നല്ല ശമ്പളത്തോടെ നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു. പക്സെ തിരികെ വരാന്‍ ഭയമുണ്ടായിരുന്നു. നാട്ടിലെത്തിയാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്ന എന്റെ പ്രതീക്ഷ അസ്താനത്തായി. അവര്‍ എന്‍റെ ബന്ധുക്കളെ ബന്ധപ്പടുന്നതായും ഞാന്‍ അറിഞ്ഞിരുന്നു. നാട്ടിലും എന്നെ വെറുതെ വിടില്ല എന്ന് അവര്‍ പറഞ്ഞിരുന്നു.പക്സെ അന്ന് പൂര്‍ണ്ണമായി ഞാന്‍ അത് വിശ്വസിച്ചില്ല. ഞാന്‍ നാട്ടിലെത്തുന്നതിന് മുന്‍പ് തന്നെ എന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ട് ഞാനാണ് ഇതെല്ലാം ചെയ്തതെന്നും അയാള്‍ വെറും നിഷ്കളങ്കനാനെന്നും നുണ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. പള്ളികളിലും മറ്റും പല ചെപ്പടിവിദ്യകളും ചെയ്ത് അവരെ പാട്ടിലാക്കി. നാടിലെ അനേകം പണക്കാരെ അയാള്‍ ചാക്കിലാക്കി. പെന്തക്കോസ്തി എന്ന വിഭാഗത്തില്‍ പെടുന്നവരാണ്‍ ഇവര്‍. ഇവരുടെ പേരുകേട്ടാല്‍ കാര്‍പ്പിച്ചു തുപ്പുന്നവരാണ് മറ്റു ക്രിസ്ത്യാനികള്‍. പക്ഷെ വര്‍ഗ്ഗീയ വിദ്വേഷമുണ്ടായെന്നും മറ്റും പറഞ്ഞ് ക്രിസ്റ്റ്യാനികളെ മുഴുവന്‍ ഇവന്‍ കൂടെ നിര്‍ത്തി. ഇതിനെല്ലാം പിന്നില്‍ കച്ചവട് കണ്ണുകളുണ്ടായിരുന്നു. 10 രൂപ മുടക്കി 1000 രൂപ കവര്‍ന്നെടുക്കുന്നവനാണ്‍ അയാള്‍. ആരാലും അറിയപ്പെടാതിരുന്ന എല്ലാ നെറികേടിന്റേയും മൂര്‍ത്തീ ഭാവമായിരുന്ന അയാള്‍ അങ്ങനെ എന്റെ ചിലവില്‍ പ്രസിദ്ധനായി.

നാടില്‍ കുറേ കാറുകള്‍ അയാള്‍ ഏര്‍പ്പാടാക്കിയിരുന്നു. പലതും പത്ത്നംതിട്ട രജിസ്ട്രേഷനുള്ളത്. ഞാന്‍ ടൂവീലറെടുത്ത് പുറത്തിറങ്ങിയാല്‍ ഇവര്‍ കാറുമായി എന്റെ പുറകേ വന്ന് യാതൊരു കാരണവും കൂടാതെ ഭീകര ശബ്ദഥില്‍ ഹോണ്‍ മുഴക്കും. അതും എറ്റെ വണ്ടിയുടെ തൊട്ടു പുറകില്‍ വന്നാണ് ദീര്‍ഘസമയം ഹോണ്‍ മുഴക്കുക. ഞാന്‍ സ്പീട് കൂട്ടുംതോറും അവരും മത്സരിച്ച് എന്റെ പുറകെ വരും അതും മെയിന്‍ റോഡില്‍ മാത്രമല്ല, ഞാന്‍ ഏതെങ്കിലും പോക്കറ്റ് റോഡിലേക്ക് കടന്നാല്‍ അവിടെയും അവര്‍ എന്നെ അനുഗമിക്കും. വളരെ നേരം ശല്യം ചെയ്ത ശേഷം പെട്ടെന്ന് സ്പീടെടുത്ത് എന്നെ ഓവര്‍ടേക്ക് ചെയ്ത് കടന്ന് പോകും. അപ്പോള്‍ ശരിക്കും എന്നെ കൊഞ്ഞനം കുഥുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുക. ഇങ്ങനെ ശല്യം ചെയ്തും ഭയപ്പെടുത്തിയും എന്റെ മനോവീര്യം തകര്‍ക്കുക എന്നത് അവര്‍ക്ക് ഒരു തമാശയാണ്. ഞനും വിട്ടു കൊടുക്കാറില്ല. ഇവരുടെ കാറാണെന്ന് മനസിലായാല്‍ ഞാന്‍ ഇവരെ നോക്കി കര്‍പ്പിച്ച് തുപ്പും. അത് പക്ഷെ അവര്‍ക്ക് വലിയ ഷെയിം ആണ്. എല്ലാ ക്രിമിനലുകളുടെയും വിവ്ഹാരം തങ്ങള്‍ ആണ് തങ്ങളാണ് ഈ ലോകം ഭരിക്കുന്നത്തങ്ങള്‍ക്കെതിരേ ആരും തല പൊന്തിക്കരുത് എന്നാണല്ലോ. നാട്ടുകാരെല്ലാം ഇവരുടെ കാറുകലെക്കൊണ്ട് പൊറുതിമുട്ടീ. അന്നേവരെ വിരലിലെണ്ണാവുന്ന കാറുകള്‍ മാത്രമുണ്ടായിരുന്ന നാട്ടിലെ റോഡുകല്‍ ഇവറ്റകളെക്കോണ്ട് വീര്‍പ്പുമുട്ടി.

പപ്പയുടെ കാര്യമാണ് ഏറ്റവും രസം.അവരുടെ കാറുകള്‍ വരുന്നതു കണ്ടാല്‍ ഒരു കിലോമീറ്റര്‍ മുന്‍പു തന്നെ പപ്പ ടൂവീലര്‍ സമീപത്തെ ഓടയലിറക്കി നിറ്ത്തും. പിന്നീട് അവര്‍ പോകുന്നതു വരെ ഭവ്യതയോടെ കാത്തിരിക്കും. അവര്‍ പോയി ഒരു മൈല്‍ ദൂരെത്തെതിയതിനു ശേഷം മാത്രമാണ് വീണ്ടും വണ്ടിയെടുക്കുക.

പള്ളികളാണ് ഇവരുടെ മറ്റൊരു വിഹാര കേന്ദ്രം. പണം കൊടുക്കുന്നവരെ വാഴ്ത്തിപ്പാടുക എന്നത് അച്ചന്മാരുടെ ഒരു സ്തിരം ഏര്‍പ്പാടാണ്. ഇത് മുതലാക്കി ഇവര്‍ അവരെ പാട്ടിലാക്കും. എല്ലാ ഞയരാശ്ചകളിലും പ്രസംഗ്ഗം എന്നു പറയുന്നത് എന്നെ തെറി വിളിക്കലും അവരെ വാഴ്ത്തിപ്പടലുമാണ്. ക്ഴുതകളായ കുറേപ്പേര്‍ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട്. ഇത് വിശ്വസിക്കുന്നവരെ വച്ച് അവര്‍ മാക്സിമം  മുതലെടുപ്പ് നടത്തും. ഇത് സ്തിരം സംഭവം ആയപ്പോള്‍ ഞാന്‍ പള്ളിയില്‍ പോക്കു നിര്‍ത്തി. ചെകുത്താന്റെ വക്കു കേള്‍ക്കാന്‍ പള്ളിയില്‍ പോകേണ്ട ആവശ്യം ഇല്ലല്ലോ.

പക്ഷെ അതോടെ മതങ്ങളൂടെ അന്തസത്തയെക്കുറിച്ച് ഞാന്‍ ആഴത്തില്‍ ചിന്തിച്ചു. ഭഗവത് ഗീതയും ഖുറാനും വായിച്ചു. അതില്‍ ഭഗവത് ഗീത എന്നെ ആഴത്തില്‍ സ്പറ്ശിച്ചു. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി അത്. ക്രിസ്തുമതം എന്നു പറയുന്നത് ചെറിയൊരു ഭാഗം മത്രമാണെന്ന് എനിക്ക് മനസ്സിലായി. ഉദാഹരണത്തിന് ഖുറാനില്‍ പറയുന്നത് അല്ലാഹു നിലവില്‍ വരുത്തിയ 4 പുസ്തകങ്ങളില്‍ ഒന്നു മാത്രമാണ് ബൈബിള്‍ എന്നാണ്. അതിനും ശേഷം വന്നതാണ് ഖുറാനെന്നും അതോടെ ബൈബിള്‍ അപ്രസക്തമായി എന്നാണ് ഖുറാന്‍ പറയുന്നത്. ബൈബിളിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പുള്ള ഗീതയില്‍ പറയുന്ന പലകാര്യങ്ങളുമാണ് ചെറിയവ്യത്യാസത്തോടെ ബൈബിളിലുമുള്ളത്. ഈശ്വരന്റേയും ഈ ലോകത്തിന്റേയും സകല വ്യാപ്തിയും ഉള്‍ക്കൊള്ളുന്ന് മതമാണ് ഹിന്ദു മതം. ഒരാള്‍ സ്താപിച്ച മതമല്ല ഇത്. ഭക്തിയോടും ഭവ്യതയോടും ഗീത വായിച്ചതിനുന്‍ ശേഷം പല ഐശ്വര്യങ്ങളും എന്നെത്തേടി എത്തുന്നത് ഞാന്‍ അനുഭവിച്ചു. ഒരു പക്ഷെ ഗാന്ധിജിക്ക് അഹിംസ എന്ന ആശയം ലഭിച്ചത് ഗീതയില്‍ നിന്നാകണം. ഞാന്‍ എന്റെ ഏറ്റവും വലിയ ഹീറോ ആയി കണക്കാക്കുന്ന വ്യക്തിയാണ് ഗാന്ധിജി. അഹിംസയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര എങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരേ എല്ലാം സഹിച്ച് ജീവിക്കാനല്ല അദ്ദേഹം ഉപദേശിച്ചത്. എല്ലാവരേയും ഒരു കുടക്കീഴിലാക്കി അവരെ ഇവിടെ നിന്ന് തുരത്തുകയാണ് അദ്ദേഹം ചെയ്തത്. നം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം മുറ മുറയായി ചെയ്യുക. എന്നെങ്കിലുമൊരിക്കല്‍ നമ്മുടെ പ്രയത്നത്തിറ്റെ ഫലം ഈശ്വരന്‍ തരൂകതന്നെ ചെയ്യും.

No comments: