ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, December 30, 2018

ഒരു കൊഴ്സ്സിന്റെ കഥ !ലീഡർഷിപ്പ് ഡെവലപ്പ്മെന്റ് എന്ന, “കോഴ്സ്സ് ടൈറ്റിൽ“ കണ്ടാണ് സ്വതവേ ലീഡർഷിപ്പിൽ പിറകോട്ടായ ഞാൻ ഇവരുടെ (https://www.ibm-institute.com/courselist/) ഈ കോഴ്സ്സിൽ ആക്രിഷ്ടനായത് ! ആ കോഴ്സ്സ് കഴിഞ്ഞപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട 3 കോഴ്സ്സുകൾ കൂടി ചെയ്താൽ അവർ ഒരു ഡിപ്ലോമ തന്നെ അവാർഡ് ചെയ്യുമെന്ന് മനസ്സിലായത്. ഒരോ കോഴ്സ്സും പൂർത്തിയാകാൻ വെരും 1-2 മണിക്കൂർ മാത്രം മതിയായിരുന്നു, വെറും 7-8 മണിക്കൂർ കൊണ്ട് മുഴുവൻ കോഴ്സ്സും പൂർത്തിയാക്കുവാൻ സാധിച്ചു ! ഒരു പക്ഷേ ലോകത്ത് ഏറ്റവും എളുപ്പത്തിൽ നേടാവുന്ന ഡിപ്ലോമ ഇതായിരിക്കും ! പക്ഷെ ഇത് ഒരു ഇന്റർനാഷണൽ കോഴ്സ്സ് ആയതുകൊണ്ട് ആകാം അതിന്റേതായ സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു.

പ്രൊജക്റ്റ് ഫീൽഡിൽ വർക്ക് ചെയ്യുന്ന ആർക്കും പ്രൊജക്റ്റ് മനേജ്മെന്റിന്റെ ഒരു ബേസിക് നോളഡ്ജ് ഉണ്ടാക്കുവാനും അതുമായി ബന്ധപ്പെട്ട് ഒരു സർട്ടിഫിക്കറ്റ് നേടുവാനും ഈ കോഴ്സ്സ് ഉപകാരപ്രദമാണെന്ന് എനിക്ക് തോന്നുന്നു. അധികം ഡീറ്റെയിൽഡ് നോളഡ്ജ് ആവശ്യമുള്ളവർക്ക് ഇതുകോണ്ട് വലിയ പ്രയോജനമില്ല, കാരണം ചില പ്രധാന ടെക്നിക്കുകൾ പറഞ്ഞ് പോകുന്നതേ ഉള്ളൂ, ഇതിൽ !

സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള എന്റെ 17 ആമത് കോഴ്സ്സ് ആണിത് ! എന്തിനാണിങ്ങനെ കോഴ്സ്സ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഇത് ഒരു തരം ഭ്രാന്ത് ആണ് ! അതിന്റെ പിന്നിലൊരു കഥയുമുണ്ട് !! ഞാൻ സ്കൂളിൽ (ഗവണ്മെന്റ് സ്കൂൾ, കല്ലിൽ)  പഠിക്കുന്ന സമയം, അന്ന് ഞങ്ങളുടെ സ്കൂളിന് എല്ലാവർഷവും 3 ഡിസ്റ്റിംഗ്ഷൻ ആണ് SSLCക്ക് ലഭിക്കാറുള്ളത്. ഞാൻ എട്ടാം ക്ലാസ്സിൽ ആയപ്പോഴേ എനിക്ക് ടെൻഷൻ തുടങ്ങി, കാരണം സ്കൂളിലെ ടോപ്പ് ലിസ്റ്റിൽ ഞാനുമുണ്ട് ! മൂന്ന് ഡിസ്റ്റിംഗ്ഷനിൽ ഒന്ന് നേടേണ്ടത് മിക്കവാറും ഞാൻ ആയിരിക്കും ! കിട്ടിയില്ലെങ്കിൽ സ്കൂളിന് തന്നെ വലിയ നാണക്കേടാണ് !, എനിക്കും!, പ്രതേകിച്ചും എന്റെ പപ്പ സ്കൂളിൽ പഠിപ്പിക്കുന്നത്കൊണ്ട് !

പക്ഷെ കാര്യമായി പഠിച്ചിട്ടൊന്നുമല്ല, എനിക്ക് മാർക്ക് കിട്ടുന്നത് ! പഠിപ്പിക്കുന്നത് കുറേ ഓർമ്മയുണ്ടാവും പിന്നെ, ബാക്കി മുഴുവൻ ഭാവനയും, വർണ്ണനയും ഒക്കെ കൂടിയുള്ള ഒരു പുകമറയാണ് ! പക്ഷെ ഇതുകൊണ്ടൊന്നും SSLCക്ക് ചെന്നിട്ട് ഒരു കാര്യവും ഇല്ല, പുറത്ത് നിന്നുള്ള അധ്യാപകരല്ലേ പേപ്പർ നോക്കുന്നത് ! അതുകൊണ്ട് കുത്തിയിരുന്ന് പഠിക്കുവാൻ തീരുമാനിച്ചു !  സ്റ്റഡി ലീവിന് വാർക്കപ്പുറത്തിരുന്നും, തെങ്ങിൻ തോപ്പിൽ പോയിരുന്നും കട്ട പഠിത്തമാണ് ! പപ്പ വിചാരിച്ചത് എനിക്ക് റാങ്ക് കിട്ടുമെന്നാണ്, പക്ഷേ ജയിക്കുമോ എന്ന് തന്നെ എനിക്ക് ചിലപ്പോൾ സംശയം തോന്നിയിരുന്നു, അത്രക്ക് ടെൻഷൻ ഉണ്ടായിരുന്നു !

റിസൽറ്റ് വന്നു, എന്റെ ഭയം ആസ്ഥാനത്തായില്ല, എനിക്ക് ഡിസ്റ്റിംഗ്ഷൻ ഇല്ല ! എനിക്ക് മാത്രമല്ല, ആകെ ഒരേ ഒരു ഡിസ്റ്റിംഗ്ഷനേ ഉള്ളൂ, സ്കൂൾ ടോപ്പായ ജിജുവിന് മാത്രം. ആകെ തകർന്ന് പോയി ! ടിച്ചേർസ്സിന്റെ ഒക്കെ മുഖത്ത് നോക്കാൻ തന്നെ പ്രയാസമായിരുന്നു, അവർ അത്രക്ക് പ്രതീക്ഷിച്ചിരുന്നു ! ഞാൻ കാരണം എല്ലാവർക്കും നാണക്കേടായി !

കഥ അവിടെ കഴിഞ്ഞില്ല, എനിക്ക് വാശിയായി ! പ്ലസ് ടുവിനെങ്കിലും ഡിസിംഗ്ഷൻ വാങ്ങി നാണക്കേട് തീർക്കാം എന്ന് ഞൻ വിചാരിച്ചു, വീണ്ടും കുത്തിയിരുന്ന് പഠിച്ചു ! രാത്രിയിൽ ഒക്കെ വളരെ വൈകിയിരുന്ന് പഠിച്ചു, പക്ഷേ റിസൽറ്റ് വന്നപ്പോൾ, ഠിം ! അവിടെയും ഡിസ്റ്റിംഗ്ഷൻ പോയി !

വളരെ നിരാശ തോന്നിയെങ്കിലും കുറച്ച് വാശി മനസ്സിൽ ബാക്കി ഉണ്ടായിരുന്നു ! അതിനിടക്ക് എൻജിനീയറിംഗിന് ഒരു തരത്തിൽ കിട്ടി, അങ്ങനെ B.Techക്കിനെങ്കിലും ഒരു ഡിൻസ്റ്റിംഗ്ഷൻ എന്നായി എന്റെ ചിന്ത ! പക്ഷെ റിസൽറ്റ് വന്നപ്പോൾ അവിടെയും പൊട്ടി !

അതോടെ ഞാൻ ഡിസ്റ്റിംഗ്ഷൻ എന്ന ആഗ്രഹം എന്നന്നേക്കുമായി അവസാനിപ്പിച്ചു !! പിന്നീട് IGNOU യുടെ correspondence MBA ചെയ്തെങ്കിലും ഇത്തവണ ഞാൻ ഡിസ്റ്റിംഗഷനു വേണ്ടി പഠിച്ചില്ല, അത്കൊണ്ട് വലിയ മാർക്കൊന്നും ലഭിച്ചില്ലെങ്കിലും, സമാധാനമായി കോഴ്സ്സ് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞു ! പക്ഷെ എനിക്ക് ഒരു കാര്യം മനസ്സിലായി, അധികം ബുധിമുട്ടിയില്ലെങ്കിലും ഒരു 60-70% ഒക്കെ മാർക്ക് കിട്ടുന്നുണ്ട്, അതേ എനിക്ക് വിധിച്ചിട്ടുള്ളൂ എന്ന് കരുതി സമാധാനിച്ചു !

അപ്പോൾ പറഞ്ഞ് വന്നത് കോഴ്സ്സുകളുടെ കാര്യമാണ്. പക്ഷെ എനിക്ക് തൊന്നുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ രീതി തന്നെ തെറ്റാണ് എന്നാണ്. നാം ഇപ്പോഴും ആ പണ്ടുള്ള ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്. ബ്രിട്ടിഷുകാർക്ക് വേണ്ടത് അവർക്ക് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ആയിരുന്നു, അതുകൊണ്ട് അവർ നമ്മെ തോഴിലാളികൾ( employees) ആക്കുവാനാണ് പഠിപ്പിച്ചത് ! നാം ഇപ്പ്പ്പൊഴും അതു തന്നെ ചെയ്യുന്നു, ഫലമോ ഇന്ന് നാം ഇന്ദ്യാകാർ ലോകത്തെ തൊഴിലാളികളാണ്. ലോകത്തെ മുൻ നിര കമ്പനികളില്ലേല്ലാം കുറഞ്ഞത് 20% എങ്കിലും ഇൻഡ്യാക്കാരാണ്, പക്ഷെ നമുക്ക് ഇനിയും ഗ്ഗൂഗിളോ, ഫെയ്സ്ബുക്കോ,  പോലെ ഒരു ഇന്റർനാഷണൽ കമ്പനി തുടങ്ങി വിജയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കാരണം നമ്മുടെ ആറ്റിറ്റ്യൂട്, പലപ്പോഴും, ജീവിക്കാൻ വേണ്ടി ഒരു ജോലി സമ്പാതിക്കണം എന്ന് മാത്രമാണ്.

പക്ഷേ പല വിദേശ യൂണിവേർസിറ്റികളുടെയും ഓൺലൈൻ കോഴ്സ്സുകൾ ചെയ്തപ്പോൾ എനിക്ക് മനസ്സിലായി, ഇന്ന് ടോപ്പ് യൂണിവേർസിറ്റികളെല്ലാം പ്രാധാന്യം കൊടുക്കുന്നത്, അവരവർക്ക് താത്പര്യമുള്ള ഫീൽഡുകൾ തിരഞ്ഞെടുത്ത് അതിൽ വിജയിക്കുവാനാണ്. ഒരോ മനുഷ്യനും ജനിച്ച് വീഴുന്നത് ഒരോ സ്വതസിദ്ധമായ കഴിവുകളോടെയാണ്. ലോകത്ത് എല്ലാവർക്കും വിവിധങ്ങളായ കഴിവുകൾ ഉണ്ടെങ്കിൽ മാത്രമേ, ലോകം നിലനിൽക്കൂ ! ഒരേ കഴിവുകൾ ഉള്ളവരാണ് ലോകത്ത് എല്ലവരും എങ്കിൽ പിന്നെ ലോകം എങ്ങനെ നിലനിൽക്കും ?!
മനുഷ്യർക്ക് ലഭിച്ചിട്ടുള്ളതിൽ 100ൽ ഒരു കഴിവ് മാത്രമാണ് പഠിക്കാനുള്ള കഴിവ് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അവരവർക്ക് ഇഷ്ടപ്പെട്ട ഫീൽഡ് പഠിച്ചെടുക്കുവാൻ എല്ലാവർക്കും കഴിവുണ്ട്.

എനിക്ക് നമ്മുടെ ടീചേർസ്സിനോട് ഒരു കാര്യം പറയാനുണ്ട്, ഇപ്പോൾ ടീച്ചേർസ്സ് എല്ലാവരും പ്രാധാന്യം കൊടുക്കുന്നത് ഏറ്റവും നന്നായി പഠിക്കുന്ന വളരെ കുറച്ച് (ന്യൂനപക്ഷം) കുട്ടികൾക്കാണ്. മറ്റുള്ള ഭൂരിപക്ഷം പേരും അങ്ങനെ അവഗണിക്കപ്പെടുന്നു. മനുഷ്യനെ ഉള്ളിൽ നിന്ന് നശിപ്പിക്കുന്ന അപകർഷതാ ബോധം എന്ന തീ അങ്ങനെ അവരിൽ ഉണ്ടായിവരുന്നു. ഈ തീയിൽ വീണ്ടും എണ്ണ പകർന്നാൽ ഒരാളെ നശിപ്പിക്കുന്നതിന് തുല്യമാണത്, പകരം അത് വെള്ളമൊഴിച്ച് കെടുത്തുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് സമൂഹത്തിലേക്ക് ചേരേണ്ട ന്യൂനപക്ഷം പേരെ മാത്രം വാർത്തെടുക്കുന്നതിന് പകരം സമൂഹത്തിലേക്ക് ചേരേണ്ട പൂരിപക്ഷം പേർക്കും കിട്ടെണ്ട പരിഗണന കൊടുക്കുന്നതാവണം നമ്മുടെ വിദ്യാഭ്യാസം എന്നാണ്  എനിക്ക് തോന്നുന്നത്. ഒരു പക്ഷെ സമൂഹത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും, ഭക്ഷണം എങ്ങനെ പാകം ചെയ്യണമെന്നുമുള്ള അറിവ്, അതൊന്നും ഒരു സ്കൂളിലും പറ്റിപ്പിക്കുന്നില്ല താനും !

വീണ്ടും കോഴ്സ്സിലേക്ക് വരാം ! ഇപ്പോൾ എതാണ്ട് ഏത് കാര്യത്തിനുമുള്ള കോഴ്സ്സുകൾ ഓൺലൈനിൽ ലഭ്യമാണ്. ഞാൻ, ലോകത്തെ ടോപ്പ് യൂണിവെർസിറ്റികളുടെ കോഴ്സ്സുകൾ ഫ്രീയായി ഓൺലൈനിൽ നൽകുന്ന ഒരു സൈറ്റ് പരിചയപ്പെടുത്താം.

 edX എന്നാണ് ഈ സൈറ്റിന്റെ പേര്. (ലിങ്ക്: https://www.edx.org/course ) ഹാർവാർഡ് യൂണിവെർസിറ്റിയും, MIT യൂണിവേർസിറ്റിയും കൂടി തുടങ്ങിയ ഒരു ഓൺലൈൻ സൈറ്റാണിത്. പക്ഷെ ലോകത്തെ ഏതാണ്ട് എല്ലാ ടോപ്പ് യൂണിവെർസിറ്റികളുടെയും കോഴ്സ്സുകൾ ഇപ്പോൾ ഈ സൈറ്റിലുണ്ട്.

നിങ്ങളുടെ ബയോഡെറ്റ എങ്ങിനെ എഴുതണം (കോഴ്സ്സ് ലിങ്ക്: https://www.edx.org/course/career5x) എന്ന് മുതൽ

Harvard യൂണിവേർസിറ്റിയുടെ കമ്പൂട്ടർ സയൻസിനു (കോഴ്സ്സ് ലിങ്ക്: https://www.edx.org/course/cs50s-introduction-computer-science-harvardx-cs50x) വരെ ഈ സൈറ്റിൽ കോഴ്സുകൾ ഉണ്ട്.

IIT Bombay യും ഈ സൈറ്റിൽ കോഴ്സ്സ് നടത്തുന്നുണ്ട്. (ലിങ്ക്: https://www.edx.org/school/iitbombayx)

എല്ലാ കോഴ്സ്സുകളും ഫ്രീയായി ചെയ്യാവുന്നതാണ്, പക്ഷെ സർട്ടിഫിക്കറ്റ് കിട്ടുവാൻ ചിലതിനു പൈസ കൊടുക്കണം.

ഞാൻ പറഞ്ഞ് വന്നത് നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പഠിക്കുവാനും,  ചെയ്യുവാനും അങ്ങനെ അതിൽ വിജയിക്കുവാനുമുള്ള സ്വാതന്ത്യം നമുക്ക് ലഭിക്കണം എങ്കിലേ നാളെ നാം ഇൻഡ്യക്കാർക്ക് ലോകത്തെ നയിക്കുവാൻ സാധിക്കൂ . .