ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, August 16, 2013

കൂതറ ചെകുത്താ൯

കണ്ണടക്കുന്നു സമൂഹമേ നിന്‍ നന്‍മകള്‍ നേര്‍ക്കവന്‍
വിടില്ലൊരു പിഞ്ചു കുട്ടികളെ പോലുമവന്‍
തകര്‍ക്കുന്നു സൌഹൃദങ്ങള്‍
പിളര്‍ക്കുന്നു കുടുംബങ്ങള്‍
പകുക്കുന്നു ഹൃദയങ്ങളെയെല്ലാം
മാറ്റാന്‍ ശ്രമിക്കുന്നു സഹോദരിമാരെ തന്‍ ഭാര്യ പോല്‍
വിടുന്നില്ലൊരു മതങ്ങളെ പോലും
കുത്തിതിരിക്കുന്നു മനുഷ്യ കുലത്തെയാകെ
ചോര്‍ത്തുന്നു എന്‍ ഹൃദയ രഹസ്യങ്ങളെയെല്ലാം
വളച്ചൊടിക്കുന്നു നഗ്ന സത്യങ്ങളെ
മുഴക്കുന്നു ചെകിടന്‍ സൈറനുകള്‍ നാട്ടിലെങ്ങും
പതിഞ്ഞിരിക്കുന്നു അവന്‍ കയ്യില്‍ നിഷ്കളങ്ക രക്തം
കെട്ടിമുറുക്കുന്നു കുറ്റമെല്ലാം കണ്ടവരുടെ തലയില്‍
കയറ്റുന്നു വിഷാസ്ത്രം തന്‍ പന്നിക്കൂട്ടങ്ങളില്‍
മെതിക്കുന്നു അവ തന്‍ നാട്ടിലെ കൃഷിയിടങ്ങളെ
അറിയുന്നില്ല പലരും തന്നുടെ പണസഞ്ചികള്‍ ചോരുത്തത്
ബുദ്ധിയില്ലാത്തത് അവനൊരു കിരീടം
മഠയത്തരങ്ങള്‍ താന്‍ അവന്‍ ബുദ്ധി
ആണത്തമെന്നത് അവനൊരു കിട്ടാക്കനി
എന്‍ കയ്യില്‍ നിന്നും കട്ട ഒരു വിളക്കു അവന്റെ ആയുധം
നൈകിഷിക ദുര്‍മോഹങ്ങള്‍ അവന്‍ ലക്ഷ്യം
എല്ലാമേ നശിക്കുന്നത് താന്‍ അവന്‍ വിധി
എല്ലാം അറിയുന്നവന്‍ സാക്ഷി
ഒന്നും അറിയാത്തവന്‍ വിഡ്ഢി

No comments: