ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, September 14, 2012

മോബൈല്‍ ഫോണേ നിനക്കായി ഒരു ദിവസം


                  കുറച്ചു ദിവസമായി മൊബൈല്‍ ഫോണ്‍ ചത്തിരിക്കുകയാണ് . ഓണാകുന്നതേയില്ല, എന്താണ് കുഴപ്പം എന്നറിയില്ല, ചെന്നൈ യാത്രയില്‍ പറ്റിയതാണ്. റിപ്പയര്‍ ചെയ്യുവാന്‍ വാങ്ങിയ കടയില്‍ തന്നെ കൊടുക്കാമെന്നു വച്ചു . എറണാകുളത്താണ് കട. അങ്ങനെ എറണാകുളത്തേക്ക് വച്ചടിച്ചു. GCDA ഷോപ്പിങ്ങ് കോമ്പ്ലക്സിലാണ് കട. പഴയ കട അപ്പാടെ മാറിയിട്ടുണ്ട് മുന്‍പ് ഉണ്ടായിരിന്നവരെ ഒന്നും കാണുവാനില്ല, കട ഇതു തന്നെയാണോ എന്ന് തെല്ല് സംശയിച്ചു. ഇല്ല ഇതു തന്നെയാണ്. മൊബൈല്‍, കടക്കാരനെ കാണിച്ചു, ബാറ്ററിയുടെ കുഴപ്പം ആകരുതെ എന്നു മനസില്‍ വിചാരിച്ചു. കാരണം കുറെ പൈസ പോക്കാണ്. എവിടെ !അതു തന്നെ സംഭവിച്ചു. സര്‍വ്വീസുകാരന്‍ ബാറ്ററി ഊരി നാക്കില്‍ മുട്ടിച്ചിട്ട് പറഞ്ഞു ബാറ്ററി ബള്‍ജ് ആയിട്ടുണ്ട് മാറേണ്ടി വരുമെന്ന്. പക്ഷെ അവിടെ സാധനം സ്റ്റോക്കില്ല . ഞാന്‍ തൊട്ടടുത്ത കടയിലേക്കു നീങ്ങി . അയാള്‍ക്കും അതുതന്നെയാണ് പറയുവാനുള്ളത്. പക്ഷെ അയാള്‍ ഒരു കാര്യം കൂടി പറഞ്ഞു, മൊട്ടറോളയുടെ സ്പെയേര്‍സ് ലഭ്യമല്ല. പകരം ഒരു ചൈനീസ് ബാറ്ററി തരാം. ഞാന്‍ സമ്മതിച്ചു. അങ്ങനെ 300 രൂപ കൊടുത്ത് ആ കച്ചവടം അവസാനിപ്പിച്ചു
                       ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടില്ല. സ്ഥിരം കയറാറുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട് , നല്ല സ്വാദ് ഉള്ള ഭക്ഷണമാണ്. ഹോട്ടല്‍ തേടി അങ്ങോട്ടും ഇങ്ങോട്ടും കുറെ ദൂരം നടന്നു. മുന്‍വശം പാടെ മാറ്റിയിട്ടുണ്ട് അതുകോണ്ട് തിരിച്ചറിയാന്‍ കുറെ ബുധിമുട്ടി. പേരറിയില്ലായിരുന്നു. ഇത്തവണ പേര് ശ്രദ്ധിച്ചു ബിംബിസ് എന്നാണ്. അകത്തു കയറി ഒരു മസാല ദോശ അകത്താക്കി. അടുത്ത ബസിന് കയറി കച്ചേരിപ്പടിയില്‍ ഇറങ്ങി. അവിടെ നിന്ന് പെരുംമ്പാവൂര്‍ക്ക് KSRTC യുടെ ത്രൂ ബസ് കിട്ടും. അങ്ങനെ അവിടെ ഇറങ്ങി. സ്റ്റോപ്പില്‍ മുഴുവന്‍ സ്കൂള്‍ കുട്ടികളുടെ തിരക്കാണ്. കാത്ത് കാത്ത് ഒടുവില്‍ ഒരു കട്ടപ്പന ബസ് വന്നു. അതില്‍ കയറി, കണ്ടക്ടര്‍ ഒരു സ്ത്രീ ആണ്, കണ്ടാല്‍ പാവം തോന്നും. ഒരു സീറ്റ് തരപ്പെടുത്തി. നല്ല തിരക്കായിത്തുടങ്ങി, പാവം കണ്ടകടര്‍ കഷ്ടപ്പെട്ടതു തന്നെ. ഇടക്കുവച്ച് ഒരു സ്റ്റൈലന്‍ പയ്യന്‍ കയറി. ഇടതൂര്‍ന്ന മുടി പാറി പറത്തിയാണ് നില്പ്. കയ്യില്‍ എന്തോ പച്ച കുത്തിയതു പോലെയുണ്ട് . പേന കോണ്ട് വരച്ചതാണോ എന്നു ചെറിയ സംശയവുമുണ്ട് . അപ്പോഴാണ് രസകരമായ ആ കാഴ്ച കണ്ടത് ഒരു കാക്ക ഒരു KSRTC ബസിന്റെ മുകളിലിരുന്നു യാത്ര ചെയ്യുന്നു. അതെന്താണ്, കാക്കക്ക് ടിക്കറ്റെടുക്കേണ്ടെ? എവിടെയും അഴിമതി തന്നെ!! പെരുംമ്പാവൂരിലിറങ്ങിയപ്പോഴാണ് മനസിലായത് പുറകെ വന്ന എല്ലാ വണ്ടി കളിലും തിരക്കാണ്. എന്താണാവോ കാരണം ! പുറകെ വന്ന ബസിലും ലേഡി കണ്ടക്ടര്‍ തന്നെ. അനേകം ലേഡി കണ്ടക്ടര്‍മാരെ സര്‍വീസിലെടുത്തിട്ടുണ്ടെന്ന് ടി.വി യില്‍ വാര്‍ത്ത കണ്ടിരുന്നു. നല്ലതു തന്നെ. ഇനി വീട്ടിലേക്കുള്ള ബസ് കാത്ത് നില്ക്കണം അതാണ് ഏറ്റവും മടുപ്പ് അര മുക്കാല്‍ മണിക്കൂറോളം കാത്തു നിന്നാലെ ബസ് കിട്ടൂ. ഒടുവില്‍ ബസ് വന്നു. അങ്ങനെ ഇന്നത്തെ പ്രോഗ്രാം ഒ.കെ.

No comments: