ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, September 16, 2012

ഡീസലിനും പെട്രോളിനും റേഷന്‍,

ഡീസലിന് 5രൂപ കൂട്ടിയത് വന്‍ പ്രധിഷേധത്തിന് കാരണമായിരിക്കുകയാണല്ലോ. സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗങ്ങളായ ഓട്ടോ,ബസ്,ട്രെയിന്‍ എന്നിവയ്ടെയും ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ലോറി,ടെമ്പോ തുടങ്ങിയവയുടെയും ഇന്ധനമായ ഡീസലിന് വില വര്‍ദ്ധിക്കുന്നതുകൊണ്ട്, അവര്‍ക്ക് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ നിവ്രത്തിയില്ല. ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് കൂടുന്നതു കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധിക്കും.  ഇങ്ങനെ ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നുറപ്പാണ്. എങ്കിലും സര്‍ക്കാരിന്റെ വാദഗതികളും നമുക്ക് തള്ളി കളയാനാവില്ല. അന്താരാഷ്ട്ര കമ്പോളത്തില്‍ വില ഉയരുന്നതനുസരിച്ച് ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിക്കാതിരുന്നാല്‍ കോടിക്കണക്കിന് രൂപ എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി ഇനത്തില്‍ നല്‍കേണ്ടി വരും. ഇതിനായി സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിക്കേണ്ടി വരും. ഇത് സാധാരണക്കാരന്റെ കീശയിലെ പണമെടുത്ത് ആഡംബര കാറുകള്‍ക്ക്  പെട്രോളും ഡീസലും അടിക്കാന്‍ സബ്സിഡി കൊടുക്കുന്ന അതി ദയനീയ സ്ഥിതി ഉണ്ടാക്കും. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കുക വഴി ജനങ്ങളില്‍ നിന്ന് പണം നേരിട്ട് ഈടാക്കുന്നതും പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാതെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എണ്ണ കമ്പനികള്‍ക്ക് കോടികള്‍ സബ്സിഡി നല്‍കുന്നതും ഫലത്തില്‍ ഒന്നു തന്നെയാണ്. ഒന്ന് ഡയറക്ടും മറ്റേത് ഇന്ഡയറക്ടും ആണെന്ന് മാറ്റം. അപ്പോള്‍പിന്നെ എന്താണ് ഇതിനൊരു പോംവഴി? റേഷന്‍ കടയില്‍ നിന്ന് ഒരേ അരി BPLകാരന് കുറഞ്ഞ നിരക്കിലും  APL കാരന് കൂടിയ നിരക്കിലും നല്‍കുന്നതു പോലെ ഡീസലിനും പെട്രോളിനും റേഷന്‍ ഏര്‍പ്പെടുത്തുകയാണ് ഏറ്റവും നല്ല പോംവഴി. ഇതിനായി ഓരോ വാഹനത്തിനും ഒരു മാസം ഉപയോഗിക്കാവുന്ന ഇന്ധനത്തിന് പരിധി ഏര്‍പ്പെടുത്തണം ഇത് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയും വേണം. അതായത് ബസ്,ലോറി തുടങ്ങിയവക്ക് റേഷന്‍ കാര്‍ഡുപോലെ പെട്രോള്‍/ഡീസല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണം. ഓരോ തവണ ഇന്ധനം നറക്കുന്നതും ഇതില്‍ രേഖപ്പെടുത്തണം, പരിധിയില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിച്ചാല്‍ അതിന് ഉയര്‍ന്ന നിരക്ക് ഈടാക്കണം. സാധാരണക്കാരന്റെ യാത്രാ വാഹനമായ ടൂവിലറിനും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഉദാഹരണമായി പെട്രോള്‍ റേഷന്‍ കാര്‍ഡു വഴി ഒരു ടൂവീലറിന് 30 രൂപ നിരക്കില്‍ ഒരു മാസം 30 ലിറ്റര്‍ പെട്രോള്‍ വിതരണം ചെയ്യാം. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധികമായി ഉപയോഗിക്കുന്ന ഓരോ ലിറ്ററിനും ആഡംബര നിരക്കായ 100രൂപ ഈടാക്കാം. സ്വകാര്യ ആഡംബര  വാഹനങ്ങളായ കാറ് മുതലായവക്ക് 100രൂപയായിരിക്കും നിരക്ക്. അതായത് ഇപ്പോഴത്തെ നിരക്കില്‍ നിന്നും 30രൂപ കൂടുതല്‍. ഇങ്ങനെ അധികമായി കിട്ടുന്ന പണം കൊണ്ടായിരിക്കും സബ്സിഡി കൊടുക്കുന്നത്. ഇങ്ങനെയാകുമ്പോള്‍ സാധാരണക്കാരന്റെ നികുതിപ്പണം ഒരിക്കലും സബ്സിഡിക്കായി ഉപയോഗിക്കപ്പെടുത്തില്ല. അന്താരാഷ്ട്ര കമ്പോളത്തില്‍ പെട്രോളിയത്തിന് വില വര്‍ദ്ധിക്കുമ്പോലള്‍ റേഷന്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയും ആഡംബര നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആഡംബര നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യാം. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിനു കാരണമാകുകയും അങ്ങനെ ഇന്‍ഫ്ളേഷന്‍ പിടിച്ച് നിര്‍ത്തുകയും ചെയ്യും.

No comments: