ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, September 13, 2012

ഒരു തണുത്ത ദിവസം

                            എന്നത്തേയും പോലെ വൈകിയാണ് എഴുന്നേറ്റത്. ഗുളികയുടെ കട്ട് ഇനിയും മാറിയിട്ടില്ല. എന്തിനാണ് ഈ മരുന്ന് കഴിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുന്ന മരുന്നാണ് അത്. അകെപ്പാടെയുള്ള ഒരു പ്രയോജനം വെള്ളമടിച്ചപോലെ ബോധമില്ലാതെ കിടിന്നുറങ്ങാം എന്നത് മാത്രമാണ്. പക്ഷെ എന്തൊക്കെയായാലും പഴയ മരുന്നിനേക്കാള്‍ ഭേദമാണ്. എഴുന്നേറ്റപ്പോള്‍ തന്നെ ഒരു കാര്യം ഓര്‍മ്മവന്നു ഇന്ന് ബുധനാഴ്ചയാണ് ടൈമ്സ് ഓഫ് ഇന്ത്യ വാങ്ങി പുതിയ ഓപ്പണിങ്ങ് വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കണം. പെരുമ്പാവൂര്‍ വരെ പോകേണ്ടതുണ്ട്. ഇന്ന് മഴയില്ല എന്നാണ് വിചാരിച്ച്ത് പക്ഷെ പുറത്തിറങ്ങിയപ്പോള്‍ മനസിലായി നല്ല മഴക്കാറുണ്ട് ഏതു സമയവും മഴ പെയ്തേക്കാം. മഴക്കോട്ട് എടുത്ത് വണ്ടിയില്‍ വച്ചു. കുറച്ചു ചെന്നപ്പോഴേക്കും മഴ തുടങ്ങി. നാശം പിടിച്ച മഴ! കോട്ടിട്ടാലും നനഞ്ഞതുതന്നെ. കോട്ടിട്ടിട്ടും ഇടയിലൂടെ വെള്ളം കയറുന്നുണ്ട് പാന്റും ഷര്‍ട്ടുമെല്ലാം നനഞ്ഞു തുടങ്ങി, വല്ല കടയിലും കയറി നിന്നാലോ എന്ന് വിചാരിച്ചു. വേണ്ട, പെട്ടെന്നു തന്നെ സ്ഥലത്തെത്തണം 12 മണിയായി കഴിഞ്ഞു, ഇനിയും വൈകിയാല്‍ പത്രം കിട്ടിയെന്നുവരില്ല. മഴയായതു കൊണ്ട് അധികം സ്പീഡില്‍ പോകാനും പറ്റില്ല. കണ്ണടയില്‍ വെള്ളം വീഴുന്നത് കൊണ്ട് കാണുവാനും ബുധിമുട്ടുണ്ട്. തണുത്തിട്ട് വയ്യ. എന്തായാലും പോകുക തന്നെ എന്നു വിചാരിച്ചു. പത്രം വാങ്ങി തിരിച്ച് വരുന്ന വഴി കുറുപ്പംപടിയില്‍ ഇറങ്ങി. മമ്മി അരിഷ്ടവും ഓറഞ്ചും വാങ്ങുവാന്‍ പറഞ്ഞിട്ടുണ്ട്. ഓറഞ്ച് വാങ്ങുന്ന സമയത്താണ് ആ കാഴ്ച കണ്ടത് തൊട്ടടുത്ത പച്ചകറി കടയിലെ ഒരാള്‍ ഒരു വടി കൊണ്ട് ഡെസ്കിനടിയില്‍ ഇട്ട് കുത്തുന്നു. എലിയാണ് എന്ന് ആരോ പറയുന്നത് കേട്ടു. അതാ ഒരു പെരുച്ചാഴി ഇറങ്ങി ഓടുന്നു. ഓടുകയാണ് എന്നു പറയാന്‍ പറ്റില്ല, സ്ലോമോഷനിലാണ് ഓട്ടം ! എലിയുടെ കാര്യം പോക്കുതന്നെ ഞാന്‍ വിചാരിച്ചു. പാവം എലി ! എലിയെ അയാള്‍ കൊന്നു കഴിഞ്ഞു. എലിയെപ്പിടിച്ച കൈകൊണ്ടാണ് അയാള്‍ പച്ചക്കറി എടുത്ത് കൊടുക്കുന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പ് തോന്നുന്നു.
                     മഴ നനഞ്ഞിട്ടായിരിക്കണം വീട്ടില്‍ വന്നപ്പോള്‍ മുതല്‍ തലവേദന തുടങ്ങി. എമേര്‍ജിങ്ങ് കേരളയുടെ ഉദ്ഘാടനമായിരുന്നു ഇന്ന്. പത്രത്തില്‍ കുറെ എഴുതിപിടിപ്പിച്ചിട്ടുണ്ട്. വായിക്കണമെന്നുണ്ട് പഷെ ഈ നശിച്ച തലവേദന!. അങ്ങനെ വായന നാളത്തേക്ക് മാറ്റി. ശ്രീകൃഷ്ണ ജയന്തിക്ക് കുറുപ്പംപടിയില്‍ നടന്ന ശോഭായാത്രയുടെ വീഡിയോ യൂടൂബില്‍ അപ് ലോഡ് ചെയ്യണം. ആദ്യം അപ് ലോഡ് ചെയ്തതിന് ക്ളാരിറ്റി പോരാ അതുകോണ്ട് കൂടുതല്‍ ക്ളാരിറ്റയില്‍ അപ് ലോഡ്ചെയ്യേണ്ടതുണ്ട്. 290MB ഉണ്ട് കുറെ സമയമെടുക്കും. വീട്ടിലെ നെറ്റ് കണക്ഷന് സ്പീടു പോരാ അതുകൊണ്ട് ഇന്റെര്‍നെറ്റ് കഫെ തന്നെ ശരണം. തലവേദന വകവക്കാതെ പണി തുടങ്ങി .കുറച്ചു ഭാഗം കത്രിക വച്ച് സൈസ് കുറക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ 150MB യില്‍ കുറയുന്നില്ല. എങ്കില്‍ പിന്നെ വലിയ ഫയല്‍ തന്നെ അപ് ലോഡ് ചെയ്യാമെന്ന് വിചാരിച്ചു. ഫയല്‍ പെന്‍ ഡ്രൈവിലാക്കി കുറുപ്പംപടിക്ക് വച്ചുപിടിപ്പിച്ചു. അവിടെ ഫുള്ളാണ് എന്നാല്‍ പെരുംമ്പാവൂര്‍ പോയാണെങ്കിലും നെറ്റ് ചെയ്യുക തന്നെ. വണ്ടി പെരുംമ്പാവൂര്‍ക്ക് വിട്ടു. നല്ല സ്പീടുണ്ട് 40 മിനിട്ടു കൊണ്ട് അപ് ലോഡായി. തിരികെ വരുന്ന വഴി ഒരു കോളി ഫ്ളവറും കുറച്ച് പൊറോട്ടയും വാങ്ങിക്കാമെന്നു വിചാരിച്ചു.  മറ്റ് കടകളിലെല്ലാം ഉണങ്ങിയതാണ് ഇരിക്കുന്നത്. പഴയ പെരുച്ചാഴി കടയില്‍ തന്നെ കയറി. എന്തൊരു വിരോധാഭാസം! ഇവിടെ കയറരുതെന്ന് കുറച്ച് മുന്പ് വിചാറിച്ചതേ ഉള്ളൂ. ഒരു ടൊമാറ്റോ സോസും വാങ്ങി വീട്ടില്‍ വന്ന് എന്റെ സ്റ്റൈലില്‍ ഒരു കറിയുണ്ടാക്കി. കുറച്ച് സോയാബീന്‍ സോസ് ഒഴിച്ചതു കൊണ്ട് നല്ല പുളിയായിരുന്നു. വലിയ ഗുണമൊന്നുമില്ല എങ്കിലും കഴിക്കാം. കഷ്ടമെന്നല്ലാതെ എന്തു പറയണം അത് കഴിച്ചതും തലവേദന ഒന്നു കൂടി കൂടി. അങ്ങനെ ഇന്നത്തെ ദിവസം പോയികിട്ടി.

No comments: