ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, September 10, 2012

ഒരു പ്രവാസിയുടെ കഥ

 ഇവിടെ ചെന്നൈയില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം വേറെ ഒന്നിനായി പല വാതിലുകളും മുട്ടികൊണ്ടിരിക്കുമ്പോഴാണ് ദുബായിലെ ഹൈടെക്ക് എന്ന കമ്പനിയില്‍ സെലക്ടട് ആകുന്നത്. അത്ര നല്ല ഓഫര്‍ അല്ല എന്ന് അറിയാമായിരുന്നു എങ്കിലും കിട്ടിയതായി എന്നു വിചാരിച്ചു. അങ്ങനെയാണ് ഞാന്‍ ദുബായിലെത്തുന്നത്. അവിടെ കമ്പനിയില്‍ പ്രവേശിച്ചു. അവര്‍ നേരെ എന്നെ സൈറ്റിലേക്കയച്ചു. ഒരു സിമന്റ് ഫാക്ടറിയുടെ കണ്സ്ട്രക്ഷന്‍ ആയിരുന്നു അത്. അവിടെ ചെന്നപ്പോള്‍ ആണ് മനസിലായത് സേഫ്ടി ഓഫീസര്‍ ഇല്ലാത്തതു കോണ്ട് പേയ്മെന്റ് തടഞ്ഞ് വച്ചിരിക്കുകയായിരുന്നു എന്ന്. ഇത്ര ധ്രതിയില്‍ വിസിറ്റിങ്ങ് വിസ അയച്ചു തന്ന് പനി പിടിച്ചു കിടക്കുകയായിരുന്ന എന്നെ അവിടെ എത്തിച്ചത് എന്തിനായിരുന്നു എന്ന് അപ്പൊഴാണ് മനസിലായത്. കുറച്ചു കൂടി വെയിറ്റ് ഇടാമായിരുന്നു. പോയത് പോയി, പോയ ബുധി ആന പിടിച്ചാല്‍ കിട്ടില്ലല്ലൊ ! പതുക്കെ പതുക്കെ മനസിലായി, ഒരു പാപ്പരത്തം പിടിച്ച കമ്പനിയാണ്, തൊഴിലാളികള്‍ക്ക് സേഫ്ടി ഷൂസ് വാങ്ങിക്ക്കാന്‍ പോലും പണമില്ലാത്ത കമ്പനി. കുറച്ച് കണ്‍കെട്ട് വിദ്യകള്‍ കാണിക്കുകയേ നിവ്രുത്തിയുള്ളു. സേഫ്ടി ബോര്‍ഡിനു പകരം കുറച്ച് പേപ്പറുകള്‍ പ്രിന്റ് ഔട്ട് എടുത്ത് കണ്ടിടത്തെല്ലാം ഒട്ടിച്ച് വച്ചു. ഒരു ദിവസം എംഡി സൈറ്റില്‍ വന്നു, പുള്ളിക്ക് ഇത് നന്നേ ബോധിച്ചു. കാല്‍ക്കാശ് ചെലവില്ലാതെ കാര്യം നടന്നല്ലോ എന്ന് അങ്ങോര്‍ വിചാരിച്ച് കാണും. വലിയ പണിയൊന്നുമില്ല, രാവിലെ ചായകുടിക്കണം പിന്നെ കുറെ വെയില്‍ കൊള്ളണം. ഉരുകുന്ന ചൂടാണ്, നടക്കുമ്പോള്‍ കാല്‍ മണലില്‍ പൂണ്ട് പോകുന്നു മുഖമാണെങ്കില്‍ കരുവാളിച്ച് കറുത്തിരുണ്ടു. തൊഴിലാളിക്ളെ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഒരു ശ്രമം നടത്തി, എവിടെ! അവര്‍ തിരിച്ച് എന്നെ ഉപദേശിച്ചു "സാറിന് ഇതല്ലാതെ വേറെ കമ്പനിയൊനും കിട്ടിയില്ലെ എന്ന്" "ഇവിടെ ഒന്നും നടക്കില്ല " അവര്‍ എന്റെ ആത്മവിശ്വാസം തല്ലി കെടുത്തി. കമ്പനിയിലെ ആദ്യത്തെ ആദ്യ ഫോര്‍മാന്‍ മാമച്ചന്‍ പോലും പറഞ്ഞു ഇത് ഹൈടെക്ക് ഇന്‍ഡ്സ്ട്രി അല്ല ഹൈടെക്ക് പിണ്ടെസ്ട്രി ആണെന്ന്. അയാള്‍ വലിയ ഫോമിലാണ് റൂമേറ്റാണെങ്കിലും പിടിവിട്ട് ഒന്നും മിണ്ടുന്നില്ല. അച്ചായന്‍മാരുടെ തനി അഹങ്കാരവുമുണ്ട്. പക്ഷെ പ്രൊജക്ട് മാനേജര്‍ വിനയന്‍ സാര്‍ നല്ല മനുഷ്യനാണ് പലരേയും പയറ്റി ഒടുവിലാണ് അദ്ദേഹത്തെ കേരളത്തില്‍ നിന്നും വരുത്തിയിരിക്കുന്നതു്. കമ്പനിയുടെ എംഡി അദ്ദേഹത്തിന്റെ കീഴില്‍ തൊഴിലാളി ആയിരുന്നു കേരളത്തില്‍ വച്ച്. ഞാന്‍ വിചാരിച്ചു, എന്തൊരു വിരോധാഭാസം ! എംഡിക്കു ഇപ്പോഴും അത്രക്ക് ഗുണമേയുള്ളൂ. എന്തോക്കെ ആയാലും തട്ടി മുട്ടി ജീവിച്ചു വരികയായിരുന്നു അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ അതും സമ്ഭവിച്ചത്! മൂന്ന് മാസമായി ശമ്പളം തരുന്നില്ല. ഒന്ന് നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും പണമില്ല. പുരകത്തുമ്പോള്‍ തന്നെ വാഴ വെട്ടണമല്ലൊ, ബ്ളേഡ് പലിശയുമായി ഒരു പാര്‍ട്ടി വന്നു 100 ദിര്‍ഹത്തിന് 10 ദിര്‍ഹം പലിശ. വേറെ ഗതിയില്ല്ലാത്തതു കൊണ്ട് പലരും കടം വാങ്ങി. ഞാന്‍ വേണ്ടെന്നു വച്ചു പകരം വേറെ ഒരാളുടെ കയ്യില്‍ നിന്നും കടം വാങ്ങി തല്‍ക്കാലം തടി തപ്പി. അങ്ങനെ പ്രൊജക്ട് ഏതാണ്ട് തീരാറായി. ഓരോരുത്തരായി സ്റ്റാഫും തൊഴിലാളികളും പോയിത്തുടങ്ങി. എനിക്ക് കാര്യാമായി ഒരു പണിയും ഇല്ല. ഇന്നോ നാളെയോ എനിക്കും ട്രാന്‍സ്ഫര്‍ വരുമെന്നു തന്നെ വിചാരിച്ചു പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും വന്നില്ല. ഞാന്‍ തീരെ നിരാശനായി പോരാഞ്ഞതിന് കുറെ ഫോര്‍മാന്‍മാര്‍ നിന്റെ കാര്യം പോക്കാണ് എന്ന് പറഞ്ഞു തുടങ്ങി. ഇവിടുത്തെ കാര്യമെല്ലാം ഇങ്ങനെ ആണത്രെ ഉന്നതങ്ങളില്‍ പിടിയില്ലെങ്കില്‍ ഏതെങ്കിലും സൈറ്റില്‍ കിടന്ന് നരകിക്കുമത്രെ. ഇത് കമ്പനിയിലെ കുറെ ഉപജാപക സംഘത്തിന്റെ തന്ത്രം മാത്രമാണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ഒരാളെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ ശേഷം കൈ തരുകു അതാണ് അവരുടെ തന്ത്രം. ഈ തന്തം മനസിലാകാത്തവര്‍ അവരുടെ സഹായമോര്‍ത്ത് അവര്‍ക്ക് സ്തുതി പാടുന്നു. ഞാനും ആദ്യം അവരുടെ കെണിയില്‍ വീണു. എന്റെ ട്രാന്‍സ്ഫര്‍ തടഞ്ഞു വച്ചിരിക്കുന്നതു അസിസ്റ്റന്റ് മാനേജരായ അജിത് സാറാണെന്ന് ഞാന്‍ വിചാരിച്ചു. ഇത് അവരുടെ ഒരു തന്ത്രം ആയിരുന്നു. കമ്പനിയിലെ ഉയര്‍ന്ന പോസ്റ്റുകള്‍ കൈക്കലാക്കാന്‍ എംഡിയുടെ ബന്ധുക്കളും ഉപജാപക സംഘവും ഒരു നീക്കം നടത്തുന്നുണ്ടായിരുന്നു. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് എനിക്കു മനസിലായി. ഇതിന്റെ സത്യം മനസിലാക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. എംഡിയുമായി അടുത്തിഴപഴകുന്നവരെ അവര്‍ ഓരോരുത്തരായി പുറത്താക്കികൊണ്ടിരുന്നു. ആത്മാര്‍ഥതയോടെ ജോലി ചെയ്തിരുന്ന പലരും അവരുടെ കെണിയില്‍ വീണു പുറത്തായി. HR മാനേജരായിരുന്ന അനിത മാഡവും അവരുടെ ഇരയായി. എന്നെ വളരെ ഇഷ്ടമായിരുന്നു അവര്‍ക്ക്. അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് എനിക്ക് കുറ്റ ബോധമായി. പക്ഷെ അതോടെ ഒരു ഗാങ്ങ് ഇതിനെതിരെ രൂപപ്പെട്ടു. അവര്‍ ഒരു വാലാട്ടിയെ HR മാനേജരായി നിയമിച്ചു. ഞങ്ങള്‍ വിടുമോ ദിവസങ്ങള്‍ക്കകം അയാളെ കെട്ട്കെട്ടിച്ചു, ഠിം ! പകരത്തിന് പകരം അത്ര തന്നെ. ഇതിനിടയില്‍ എനിക്ക് ഹെഡ് ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി. അടുത്തതായി അജിത് സാറിനേയും മറ്റ് പലരേയും അവര്‍ ഉന്നം വക്കുന്നുണ്ടെന്ന് എനിക്ക് മന്സിലായി. ഞാന്‍ ഇത് മണത്തറിഞ്ഞ് അതിനെതിരായി പ്രവര്‍ത്തിച്ചു തുടങ്ങി. എന്തിനേറെ പറയുന്നു അങ്ങനെ ഞാനും അവരുടെ കണ്ണിലെ കരടായി. എന്റെ നീക്കങ്ങള്‍ എനിക്കു മാത്രമേ അറിയുമായിരുന്നുള്ളൂ, അവര്‍ക്ക് അത് അറിഞ്ഞേ തീരുമായിരുന്നുള്ളു. അതിനായി അവര്‍ എന്തോ കൂടോത്രം ചെയ്തെന്നു തോന്നുന്നു എന്തായാലും ഞാന്‍ മനസില്‍ ചിന്തിക്കുന്നതെല്ലാം അവര്‍ മനസിലാക്കി തുടങ്ങി എന്നു മാത്രം എനിക്കു മനസിലായി. കൂടാതെ ഒരു തരം കോഡു ഭാഷയിലൂടെ അവര്‍ എന്നെ ഭീഷണിപ്പെടുത്താനും തുടങ്ങി. മോന്‍സി എന്ന ഒരു ബന്ധുവായിരുന്നു അവരുടെ കടിഞ്ഞാണ്‍ വലിച്ചിരുന്നത് എന്നു ഞാന്‍ മനസിലാക്കി. ഇതിനിടയില്‍ അജിത് സാറിനെ അവര്‍ കുരുക്കാന്‍ ശ്രമിച്ചു. ഞാന്‍ എംഡിയെ കണ്ട് കാര്യം ബോധിപ്പിച്ചു. ഞാന്‍ ഒരു വിലങ്ങു തടിയാണെന്ന് മനസിലായപ്പൊള്‍ അവര്‍ എന്നെ അബുദാബിയിലെ ഒരു സൈറ്റിലേക്കോടിച്ചു. കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ കമ്പനിയില്‍ നിന്നും റിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചു. കഷ്ടകാലത്തിന് അത് അവര്‍ക്ക് ഒരു കച്ചിത്തുരുമ്പായി. രണ്ട് മാസത്തോളം അവര്‍ എന്നെ തടഞ്ഞു വച്ചു. ഞാന്‍ നരകം നേരില്‍ കണ്ടു. തീരെ നിവ്രുത്തിയില്ലതായപ്പോള്‍ ഞാന്‍ പാസ്പോര്‍ട്ട് കിട്ടുന്നതിനായി ഗവണ്മെന്റില്‍ പരാതി നല്കി. എന്നാലും അവര്‍ കുലുങ്ങിയില്ല. അവസാനം വീട്ടില്‍ നിന്ന് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ വഴങ്ങി ഞാന്‍ അങ്ങനെ ഒരു മഹാഭാരതയുദ്ധം  കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. അതോടെ എല്ലാം തീര്‍ന്നെന്ന് ഞാന്‍ കരുതി പക്ഷെ എനിക്ക് തെറ്റി. അവരുടെ ആളുകള്‍ എവിടെയും എത്തിയിരുന്നു. അന്നുമുതല്‍ ഇന്നു വരെ അവര്‍ എന്നെ പിന്തുടരുന്നു. ഇനിയെന്താകുമെന്ന് ആര്‍ക്കറിയാം !

No comments: