ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, December 13, 2011

പിച്ചക്കാരന്‍ മുതലാളി

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഭിക്ഷക്കാരനും മുതലാളിയും തമ്മില്‍ ഏറെ അന്തരം ഉണ്ടായിരുന്നു, എന്നാല്‍ അടുത്തിടെ റിലീസായ 'അവന്‍ പിച്ചക്കാരന്‍' എന്ന സിനിമയിലൂടെ ആണ്  ആ മാറ്റം നമ്മള്‍ തിരിച്ചറിഞ്ഞത്. 


കഥ ഇതുവരെ....
ഒരു പാര്‍ട്ടൈം ജോലി ചെയ്തിരുന്ന ഒരു ഭിക്ഷക്കാരന്  ഒരു നാള്‍ ലോട്ടറി അടിച്ച് ഒരു കാറും 100 രൂപയും ലഭിച്ചു. അയാളുടെ മനസില്‍ ഒരു ലഡു പൊട്ടി. "ഈ പണം കൊണ്ട് ബിസിനസ് ചെയ്തലെന്താ ?". അനവധി ഭിക്ഷക്കാരെ റിക്രൂട്ട് ചെയ്ത് ഭിക്ഷക്കാരുടെ ഒരു ആഗോള ശ്രംഖല ഉണ്ടാക്കി അതിന്റെ മാനേജിംഗ് ഡയരക്ടറാകാം എന്ന് അയാള്‍ സ്വപ്നം കണ്ടു. അതിനായി അയാള്‍ വഴിയില്‍ കണ്ട നിരവധി ഭിക്ഷക്കാരുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം, ദിവസ വരുമാനം മുഴുവന്‍ വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി അയാള്‍ക്കയക്കണം. ഭിക്ഷാടകരെ എസി കാറുകളില്‍ എത്തേണ്ടിടത്ത് എത്തിക്കും. ഇവര്‍ക്ക് അവശ്യം വേണ്ട പാത്രം യൂണിഫോം തുടങ്ങിയവ ഫ്രീയായും കൊടുക്കും. ഇവര്‍ക്ക് പ്രൊഫെഷണല്‍ ട്രെയിനിംഗ് കൊടുത്ത് നാടിന്റെ നാനാ ഭാഗങ്ങളിലേക്കയച്ചു, കൂടാതെ  നിരവധി മിമിക്സ് പരേഡുകള്‍ സ്പോണസര്‍ ചെയ്ത് ആളുകളെ ഭിക്ഷക്കാരിലേക്ക് ആകര്‍ഷിച്ചു. നിരവധി കുട്ടികളെ ബാല പാഠങ്ങള്‍ അഭ്യസിപ്പിച്ച് ഭിക്ഷാടനത്തില്‍ ജോലി വാങ്ങി കൊടുത്തു.  ഇങ്ങനെ ബിസിനസ് പൊടിപൊടിക്കുമ്പോഴാണ് അയാളുടെ മനസില്‍ മറ്റൊരു ലഡു പൊട്ടിയത്. താന്‍ ഒരു മുതലാളിയായി കഴിഞ്ഞില്ലേ, അതുകൊണ്ട് മറ്റു മുതലാളിമാരുമായി ഒരു ബിസിനസ് റിലേഷന്‍ ഉണ്ടാക്കിയേക്കാം. റിലേഷന്‍ ഉണ്ടാക്കിയ മുതലാളിമാരിടെ റിലെ പോകുന്നത് സാവധാനം അവര്‍ മനസിലാക്കി. കടുവയെ കിടുവ പിടിച്ചു എന്ന നിലയിലായി അവരുടെ അവസ്ത. പിച്ചക്കാരന്‍ മുതലാളിമാര്‍ എന്ന പേര് എല്ലാവര്‍ക്കും കിട്ടി. പിന്നീടങ്ങോട്ട് പിച്ചക്കാര്‍ മുതലാളിമാരായതാണോ അതൊ മുതലാളിമാര്‍ പിച്ചക്കാരായതാണോ എന്ന് തര്‍ക്കമായി.  അങ്ങനെ ഒരു കാര്യം എല്ലവര്‍ക്കും മനസിലായി, ഒരു പിച്ചക്കാന്‍ മുതലാളി ആയാല്‍ കുറെ മുതലാളിമാര്‍ പിച്ചക്കാരായതു തന്നെ!
                                                                                       കഥ അവസാനിച്ചിട്ടില്ല..

No comments: