ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Wednesday, October 23, 2013

റിമോട്ട് ഇന്‍ഫ്ലുവെന്‍സ് എന്ന കെണി

ഒരു പക്ഷെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും എന്റെ മനസില്‍ തോന്നുന്ന കാര്യങ്ങളെല്ലാം അവിടിരുന്നു വായിക്കാന്‍ കഴിയുന്നുണ്ടാകണം. അനേക വര്‍ഷങ്ങളായി ഞാന്‍ തേടിക്കൊണ്ടിരുന്ന ഒരു തമസ്യയാണിത്. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

റിമോട്ട് ഇന്‍ഫ്ലുവെന്‍സ് എന്ന ഒരു സൈക്കോളജിക്കല്‍ ടെക്നിക്ക് ആണത്. എന്നേപ്പോലെ നിങ്ങളും സ്വയം അറിയാതെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇത് യാദാര്‍ദ്ധ്യമാണെന്നോ ഇതിന്‍ പിന്നിലുള്ള സത്യമെന്താണെന്നോ ഒരിക്കലും മനസിലായിട്ടുണ്ടാവില്ല. നമുക്കാദ്യം റിമോട്ട് ഇന്‍ഫ്ലുവെന്‍സ് എന്താണെന്ന് നോക്കാം. പുരാതന ഈജിപ്റ്റുകാര്‍ ഉപ്യോഗിച്ചിരുന്ന ഒരു ടെക്നിക്ക് ആണത്. പിന്നീട് ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നത് 80 കളില്‍ റഷ്യയും യുഎസും തമ്മിലുള്ള കോള്‍ഡ് വാര്‍ കാലഘട്ടത്തിലായിരുന്നു. അമേരിക്കന്‍ ഗവെണ്മെന്റ് റിമോട്ട് ഇന്‍ഫ്ലുവെന്‍സിന്റെ ഡെവലെപ്പ്മെന്റിനായി കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച് ഒരു പ്രൊജക്ട് തന്നെ സ്റ്റാര്‍ട്ട് ചെയ്തിരുന്നു. റഷ്യക്കാരും ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. എല്ലാം സൈനിക ആവശ്യങ്ങള്‍ക്ക് വളരെ രഹസ്യമായിട്ടായിരുന്നു പക്ഷെ.

റിമോട്ട് ഇന്‍ഫ്ലുവന്‍സ് അഥവാ ദൂരെ ഇരുന്ന് മറ്റൊരാളുടെ മനസിലേക്ക് കടന്ന് കയറുകയും അയാള്‍ മന്‍സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അതേപടി മനസിലാക്കുകയും തന്റെ ചിന്തകള്‍ അയാളുടെ മന്‍സിലേക്ക് കയറ്റിവിടുകയും ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ അറിയാതെ തന്നെ നമ്മെ മറ്റൊരാള്‍ മാനസികമായി നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഈ ടെക്നിക്ക്. എന്റെ ശത്രു ഈ ടെകിനിക്ക് ദുരുപയോഗം ചെയ്തതാണ് ഇന്ന് നിങ്ങള്‍ കാണുന്ന അവസ്ഥയിലെത്തിച്ചത്. ഇതുപയോഗിക്കുമ്പോള്‍ അതിലുല്‍പ്പെടുന്നവര്‍ എല്ലാവരും ഒറെ മനസ്സയാണ് പ്രവര്‍ത്തിക്കുന്നത്. ഇതെങ്ങനെ സാധ്യമാകുമെന്ന് ശാസ്ത്രപരമായി ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് സംശയം തോന്നാം. ശാസ്ത്രീയമായ വിസദീകരണം ഇതാണ്. നമ്മുടെ തലച്ചോറിന് ഫോട്ടോണ്‍സ് വികിരണം ചെയ്യുവാന്‍ കഴിയും, ഇതാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നത്. ഒരാള്‍ മറ്റൊരാളില്‍ റിമോട്ട് ഇന്‍ഫ്ലുവെന്‍സ് ചെയ്യുമ്പോള്‍ രണ്ടു പേരുടെയും ബ്രീത്തിംഗ് ഒരേ താളത്തില്‍ (same vibration) ആയിത്തീരും. ഇനി നിങ്ങള്‍ക്ക് ഈ അനുഭവം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ശ്വാസോച്ഛസം ശ്രദ്ധിക്കുക. അത് ഒരു പ്രത്യേക താളത്തില്‍ അയി തീരുന്നത് കാണാം. കന്തിക മണ്ടലവുമായും ഇതിന് ബന്ധമുണ്ട്.

ഇനി ഇത് എങ്ങിനെയാണ്‍ ഉപയോഗിക്കുന്നതെന്നു നോക്കാം. ഇതിന്റെ ദൂഷ്യഭലങ്ങള്‍ മനസിലാക്കിയിട്ടാകണം യു എസ്സ് ഈ പ്രൊജെക്റ്റ് പാതി വഴിയില്‍ ഉപേക്ഷിച്ചത്. നിങ്ങള്‍ക്കും മറ്റുള്ള വര്‍ക്കും നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതിലുമപ്പുറം ദൂഷ്യഭലങ്ങള്‍ ഉണ്ടാക്കുന്ന ഒരു ടെക്നിക്ക് ആണിത്. അതിനാല്‍ ഇത് ഒരിക്കലും പരീക്ഷിക്കരുത് എന്ന് പ്രതേകം അറിയിക്കുന്നു.ഈ ടെക്നിക്ക് ഉപയോഗിക്കാന്‍ ഏറ്റവും പറ്റിയ സമയം ഒരാള്‍ ഉറങ്ങുമ്പോഴോ അയള്‍ വിശ്രമിക്കുമ്പോഴുമോ ആണ്. അയാളുടെ കൂടി അനുവാദമുണ്ടെങ്കില്‍ അഥവാ അയാളെക്കൊണ്ട് ഇത് മറ്റ് കാരണങ്ങള്‍ പറഞ്ഞ് സമതിപ്പിച്ചാണ് ഇത് ഏറ്റവുംശക്തമായ രീതിയില്‍ ചെയ്യുന്നത്. ഉറങ്ങിക്കെടുക്കുമ്പോള്‍ അയാളുടെ ഉപബോധമന്‍സില്‍ നിന്നുള്ള റിയാക്ഷന്‍സ് ഏറ്റവും കുറവായിരിക്കും. ഇത് ചെയ്യുമ്പോള്‍ വളരെ റിലാക്സ്ഡ് ആയിരിക്കണം. മനസ്സ് വളരെ ഏകാഗ്രമാക്കി മാറ്റണം. പിന്നീട് മറ്റേയ്യാളുടെ മുഖം മനസിലേക്ക് കൊണ്ടുവരുക. പിന്നീട് അയാളുടെ നെറ്റിയുടെ മധ്യഭാഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച് വളരെ വ്യക്തമയ ഒരു മെസ്സേജ് പറയുന്നയാളുടെ പേരും ലഭിക്കുന്നയാളുടെ പേരും സഹിതം അയക്കുക. ഇതിന്‍ വളരെ അധികം ഏകഗ്രതയും ശാന്തതയുമാവശ്യമാണ്. ഈ മെസ്സേജ് അയാളിലേക്ക് ഒരു വാതിലിലൂടെ ഒഴുകുന്നതായി മന്‍സില്‍ കൊണ്ടുവരണം. ഇത് ലഭിക്കുന്നയാളുടെ റിയക്ഷനും മനസില്‍ കൊണ്ടുവരണം. പിന്നീട് അയളുറ്റെ മന്‍സിലേക്ക് നിരന്ത്തരം സന്ദേശങ്ങള്‍ അയക്കുന്നു. ഈ സന്ദേശങ്ങള്‍ ഒരിക്കലും ലോജിക്കല്‍ ആയിരിക്കില്ല. ഉദാഹരണത്തിന് ഇതിലൂടെ അയക്കുന്ന സന്ദേശം നിങ്ങളുടെ സുഹ്രുത്തിനെ ഉപദ്രവിക്കുക എന്നായിരിക്കട്ടെ. ഈ സ്മെസ്സേജ് അയാളുടെ മനസിലേക്കിട്ട് ചെയ്യുന്നയള്‍ പിന്‍വാങ്ങുന്നു. സന്ദേശം പിടിച്ചെടുക്കുന്നയാള്‍ ഇത് വിശകലനം ചെയ്യനാരംഭിക്കുന്നു. ഇതില്‍ ഒട്ടും ലോജിക്കില്ലാത്തതിനാല്‍ അത് വീണ്ടും വീണ്ടും അലോചിച്ച് അത് സ്ത്യമാണോ എന്നും അതിന് ഒരു ലോജിക്ക് കണ്ടെത്താനും ശ്രമിക്കുന്നു. കാരണം അയാള്‍ അറിയുന്നില്ല ആ സന്ദേശം അയച്ചത് മറ്റൊരാളാണെന്ന്. ഇത് സ്വയം മനസില്‍ തോന്നിയതാണെന്ന് ചിന്തിച്ച് അയാള്‍ ഇതില്‍ മുഴുകിപ്പോകുന്നു. ഈ സമയം ഇത് ചെയ്യുന്നയാള്‍ വീണ്ടും ഇതിനുള്ള ചില കാരണങ്ങള്‍ നിരത്തുന്നു, പിന്നീടുള്ള സന്ദേശങ്ങളില്‍. അതായത് നിങ്ങളുടെ ഫ്രണ്ടിനെ ഉപദ്രവിക്കാന്‍ ചില കാരണങ്ങള്‍ തന്ത്രപരമായി അയള്‍ നിങ്ങളുടെ മനസിലുദിപ്പിക്കുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ അയളുടെ മനസിലുദിക്കുന്ന കര്യങ്ങള്‍ ഒന്നൊന്നായി ചെയ്യുന്നയാളുടെ മനസിലേക്കെത്തുന്നു. അതോടെ ഈ ടെക്നിക്കിന്റെ ആദ്യ വിജയം പൂര്‍ത്തിയായി.

ഒരിക്കല്‍ ഈ കണക്ഷന്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും അയാളുടെ മനസിലേക്ക് കടന്നുകയറി അയാളെ കണ്ടോളിലാക്കുവാന്‍ കഴിയും. ഇതിന്‍ ടെലിപ്പതി എന്നാണ് പറയുക. ഇതുപയോഗിച്ച് അയളുടെ മനസ്സില്‍ ഇത് ചെയ്യുന്നയളിനോടുള്ള വിധേയത്വം അഥവാ താത്പര്യം ക്രുത്രിമമായി ഉണ്ടക്കുവന്‍ കഴിയും. ഇത് മനസിലാക്കത്തിടത്തോളം കാലം ഈ വിധേയത്വം മെറ്റേയാള്‍ സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യും. ഈ ടെക്നിക്ക് ഒരിക്കലും  moral അല്ല എന്ന് ഇതിനകം ന്മനസിലക്കി കാണുമല്ലോ. ഒരാള്‍ മറ്റൊരാളുടെ മനസിലേക്ക് അയളറിയാതെ കടന്നു കയറുകയും തന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി അയാളെ ഉപയോഗിക്കുകയും ചെയ്യുകയാണ് ഇതില്‍ ചെയ്യുന്നത്. ഈ ടെക്ക്നിക്കിനെപ്പറ്റി വിവരിക്കുന്നവരെല്ലാം ഇത്  സദുദ്ദേശത്തിന് വേണ്ടിയല്ലാതെ ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് പ്രത്യേകം പറയുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്താല്‍ ഇത് ചെയ്യുന്നയാള്‍ക്ക് കഠിനമായ പ്രത്യഘാതങ്ങളും ക്യാന്‍സര്‍ പോലെ മാരകമായ അസുഖങ്ങളും വരാന്‍ കാരണമാകും. ഒരു പക്ഷെ അതിന്‍ കാരണം ചെയ്യുന്നയാള്‍ തന്റെ മന്‍സ്സിനെ തന്നെ വഞ്ചിച്ച് മറ്റേയളുടെ സുഹ്രുത്തെന്ന വ്യാജേന ദുരുപദേശം അയാളുടെ മനസ്സിലേക്ക് കയറ്റി വിടുന്നതായിരിക്കാം. ഇതിനാല്‍ തന്നെ റഷ്യക്കാര്‍ തങ്ങളുടെ രഹസ്യം ചോര്‍ത്തലുകാരെ മറ്റെയാളുടെ നാശത്തിനായി ഉപയോഗിക്കാറില്ലായിരുന്നു. ഈ ടെക്നിക്ക് ഉപയോഗിക്കുന്നവരെ ‘രക്തരക്ഷസുകള്‍’ (vampires) എന്നാണ് പറയുന്നത്. അവര്‍ നശിച്ചാല്‍ പിന്നെ അവര്‍ക്ക് ഈ ടെക്നിക്ക് ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. ഇതുപയോഗിച്ച് ഒരാല്‍ക്ക് മറ്റൊരാളിലൂടെ വേരൊരാളെ കണ്‍ടോള്‍ ചെയ്യുകയും ചെയ്യാം. ഈ രക്തരക്ഷസുകള്‍ നിങ്ങളുടെ അടുത്ത് അല്ലെങ്കില്‍ മുറിയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ന്നു പോകുന്നതായി അനുഭവപ്പെടും. എല്ലവരുടെയും രക്തം അഥവാ ഊര്‍ജ്ജം  വളരെ പെട്ടെന്നുതന്നെ അവര്‍ വലിച്ചെടുക്കുന്നതിനാലാണ് അവരെ രക്തരക്ഷസ്സുകള്‍ എന്ന് വിളിക്കുന്നത്. റഷ്യയില്‍ ഇത്തരം വളരെ പോപ്പുലറായ ചില രക്ത രക്ഷസ്സുകള്‍ ഉണ്ട്. പക്ഷെ കാലക്രമേണ റിമോട്ട് ഇന്‍ഫ്ലുവെന്‍സ് ചെയ്യുന്നത് ഉപ്യോഗിക്കപ്പെടുന്നയാള്‍ മനസ്സിലാക്കാന്‍ സാദ്ധ്യതയുണ്ട്. കാരനം താന്‍ ഒരിക്കലും ചിന്തിക്കാത്തതും ചിന്തിക്കാന്‍ ആഗ്രഹിക്കാത്തതുമായ് കര്യങ്ങളാണ് അയളുടെ മന്‍സ്സില്‍ ഉദിച്ചു വരുനത്.

ഇതില്‍ ഉപയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് ചില ചിത്രങ്ങളും കര്യങ്ങളും മറ്റേയളുടെ മന്‍സ്സില്‍ ഫ്ലഷ് അടിപ്പിക്കുക എന്നത്. ഇത് ഇങ്ങല്‍ക്കൊരു പക്ഷെ അനുഭവപ്പെട്ടിട്ടുണ്ടായിരിക്കാം. നിങ്ങല്‍ ചിന്തിക്കാത്ത ഒരു കാര്യം നിങ്ങള്‍ വിചാരിക്കാത്ത ഒരു സമയത്ത് ഒരു ചിത്രമ്മയോ മറ്റോ മനസ്സില്‍ ഫ്ലാഷ് ചെയ്യും. ഇത് മന്‍സ്സിലാക്കാതെ അയാള്‍ ഇതിന് പിറകെ പോകുന്നു. ഇത് ദുരുപയോഗം ചെയ്യുന്നവര്‍ ചെയ്യുന്നവ്ര് ചെയ്യുന്ന മറ്റൊരു തന്ത്രമാണ് ഉപയോഗിക്കപ്പെടുന്ന വ്യക്തിയില്‍ ഇത് ചെയ്യുന്നയാളുടെ ശത്രുവുമായി ശത്രുത ഉണ്ടാക്കുക എന്നത്. ഈ കൌശലം രഷ്യക്കാര്‍ ഉപയോഗിച്ചിരുന്നു. അതായത് ഉപയോഗിക്കപ്പെടുന്നയാള്‍ ഇത് ചെയ്യുന്നയാളുടെ ശത്രുവുമായി ഏറ്റുമുട്ടുന്നു. യഥാ‍ര്‍ദ്ധ ശത്രുവായയാള്‍ മാറി നിന്ന് തന്റെ ശത്രുവും മറ്റേയാളും ഏറ്റുമുട്ടുന്നത് കണ്ടു രസിക്കുന്നു.

റിമോട്ട് ഇന്‍ഫ്ലുവെന്‍സിലൂടെ ചെയ്യുന്ന മറ്റൊരു കര്യമാണ് ഒരു കാര്യത്തെ വളരെ ഭീകരമായി മറ്റൊരാളുടെ മനസില്‍ തോന്നിപ്പിക്കുക എന്നത്. അത് പലപ്പോഴും സംഭവിക്കാന്‍ പോകുന്ന ഒരു കാര്യത്തെ കുറിച്ചായിരിക്കും. യദാര്‍ദ്ധത്തില്‍ സംഭവിച്ചാല്‍ പോലും ഉണ്ടാകുന്നതിലും വളരെ വലിയ ഭീതിയായിരിക്കും അയാളില്‍ ഇതുവഴി ഉണ്ടാക്കുന്നത്. ഇതെല്ലാം ഒരു പക്ഷെ നിങ്ങള്‍ നേരിട്ടനുഭവിച്ചിട്ടുണ്ടാകും.

പലപ്പോഴും ഇതു ചെയ്യുന്നയാള്‍ തന്റെ പേര്‍സൊനാലിറ്റി മറ്റുള്ളവര്‍ക്ക് വെളിപ്പെടാതെ മറച്ചുവക്കാന്‍ മറ്റെയാളെ ഒരു മറയായും ഉപയോഗിക്കാറുണ്ട്.

ഇനി എന്റെ കാര്യത്തിലേക്ക് വരാം. ഈ ടെക്നിക്ക് എത്രമാത്രം ദുരുപയോഗം ചെയ്യാമോ അത്രമാത്രം എന്റെ ശത്രു ദുരുപയോഗം ചെയ്തിട്ടുണ്ട്. ഈ ടെക്നിക്കിനെപറ്റിയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലും യൂട്യൂബിലും ലഭ്യമാണ്. അത് വയിചാല്‍ തന്നെ മന്‍സ്സിലാകും ഇത് എത്രമാത്രം എന്റെ കര്യത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന്. എന്റെ മന്‍സ്സിലേക്ക് ദുരുപദേശങ്ങള്‍ കയറ്റിവിടുക, അയളുടെ സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കുക, എന്നോട് അടുപ്പമുള്ളവരുമായി ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കുക, അടുപ്പമുള്ളവരെ എന്നില്‍ നിന്ന് അകറ്റുവാന്‍ അവരെ വെറുപ്പിക്കുകയും ലൈംഗികവുമയ മെസ്സേജുകള്‍ എന്റേയും അവരുടേയും മനസ്സില്‍ ഫ്ലാഷ് ചെയ്യിക്കുക, തന്ത്രപരമായി അയാളോട് ആഭിമുഖ്യമുണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുക. എന്നു തുടങ്ങി അനെകമനേകം കാര്യങ്ങള്‍ റിമോട്ട് ഇന്‍ഫ്ലുവന്‍സ് വഴി ചെയ്തിട്ടുണ്ടെന്ന് നിസ്സംശയം പറയാം. പക്ഷെ ഞാന്‍ ഈ സത്യം വളരെ മുന്‍പ് തന്നെ മന്‍സ്സിലാക്കിയിരുന്നു. അതിനാല്‍ ഈ മെശ്ശേജുകള്‍ ഒരു പരിധി വരെ തിരിച്ചറിഞ്ഞ് neglect ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട്.നിങ്ങള്‍ ഇതില്‍അയിട്ടുണ്ടെങ്കി  ഈ ദുരുദ്ദേശ്പരമായ മെസ്സേജുകള്‍  എന്റെ ശത്രു എന്റെ മനസ്സില്‍ ഫ്ലാഷ് ചെയ്യിക്കുന്നതണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്‍ക‍കയാണ് വേണ്ടത്. അത് സ്വയം തിരിച്ചറിയാത്തിടത്തോളം കാലം ഇത് ദുരുപയോഗപ്പെടുവന്‍ സദ്ധ്യതയുണ്ട്. (സംശയ നിവരണത്തിന് തഴെയുള്ള ലിങ്ക് കാണുക).

പക്ഷെ ഒരാള്‍ മറ്റൊരാളില്‍ റിമോട്ട് ഇന്‍ഫ്ലുവന്‍സ് ഉപയോഗിച്ചാല്‍ അത് നിര്‍ത്തുവാനോ ഈ പ്രഹേളിയില്‍ നിന്ന് രക്ഷപ്പെടുവാനോ ഉള്ള മാര്‍ഗ്ഗം ഒന്നും തന്നെയില്ല എന്നാണ് അറിയന്‍ കഴിഞ്ഞത്.പിന്നെ ആകെപ്പാറ്റെയുള്ള ഒരു മാര്‍ഗ്ഗം ഇത് തിരികെ പ്രയോഗിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഒരു പക്ഷെ ഇത് നിര്‍ത്തുവാന്‍ സാധിച്ചേക്കും. കാരണം കൂടുതല്‍ മനശ്ശക്തിയുള്ളയാളാണതില്‍ വിജയിക്കുന്നത്. ശത്രുവിന്റെ moral side അത്ര കറക്ട് അല്ലാത്തതിനാലും മനശ്ശക്തിയില്‍ അയാള്‍ തീരെ പിറകിലായതിനലും ഇത് തിരികെ പ്രയോഗിച്ചാല്‍ വിജയിക്കുമെന്ന് തന്നെ കരുതാം. പക്ഷെ ഈ ടെക്നിക്ക് പ്രയോഗിക്കുമ്പോള്‍ രണ്ടുപേരും മാത്രമല്ല ചുറ്റുമുള്ള environment ഉം ഇതില്‍ സ്വാധീനിക്കപ്പെടുന്നു. പക്ഷെ സദുദ്ദേശമുള്ളയളാണെങ്കില്‍ environment ല്‍ പോസിറ്റീവ് ആയിടുള്ള സ്വാധീനമാണ് ഉണ്ടാവുക. ചുരുക്കി പറഞ്ഞാല്‍ ഏതു ടെക്നിക്കും പോലെ നന്മക്കു വേണ്ടി ഉപയോഗിക്കാവുന്നതും തിന്മക്കുവേണ്ടി ദുരുപയോഗപ്പെടാവുന്നതുമായ ഒരു ടെക്നിക്ക് ആണിത്. വിശദ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.

http://www.bibliotecapleyades.net/vision_remota/esp_visionremota_9e.htm

http://blog.learnremoteviewing.com/?page_id=1403

Friday, September 13, 2013

ഒരു നിശബ്ദ വിപ്ലവം

സീന്‍ 1, ദുബായ്
 ജൂണ്‍ 9 2005. ഞാന്‍ ദുബായിലെ ഹൈടെക്ക് സ്റ്റീല്‍ എന്ന കമ്പനിയില്‍ ജോലിക്ക് കയറുകയാണ്. ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ മനസിലാകുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമായിരുന്നു അത് എന്ന്. അന്ന് നരക വാതിലുകള്‍ എനിക്കായി മലര്‍ക്കെ തുറക്കപ്പെട്ടു. ഹൈടെക്ക് സ്റ്റീല്‍ എന്നത് പേരുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂതറ വര്‍ക്ക്ഷോപ്പാണെന്ന നഗ്ന സത്യം ഞാനറിഞ്ഞു. എനിക്ക് ഏറ്റവും അധികം വെറുപ്പുള്ള ഒരു വാക്കാണ് കൂതറ എന്നത്. പക്ഷെ ഇവരെ പറ്റി പറയുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഈ വാക്കെങ്കിലും ഉപയോഗിക്കണം. അതും 50,000 രൂപ ഇവര്‍ക്ക് കൊടുത്ത എനിക്ക് ഇവര്‍ അയച്ചുതന്നത് വിസിറ്റിംഗ് വിസയും. ദുബായില്‍ വന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മനസിലായി സംഭവം പന്തിയല്ല എന്ന്, എന്നെ തിടുക്കത്തില്‍ ഇവിടെ എത്തിച്ചതിന്റെ കാര്യവും മനസിലായി, ക്ലയന്റുമായി സംസാരിച്ചപ്പോള്‍. അവര്‍ സേഫ്റ്റി എന്‍ജിനീയര്‍ ഇല്ലാത്തതുകൊണ്ട് ഇവരുടെ പേയ്മെന്റ് തടഞ്ഞ് വച്ചിരിക്കയായിരുന്നു. താമസ സ്ഥലം കണ്ടപ്പോള്‍ ഒന്നുകൂടി അമ്പരന്നു. കാരാവാന്‍ എന്നറിയപ്പെടുന്ന മരക്കൂട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്, അതും ഇന്‍ഡസ്ടിയല്‍ ഏരിയയില്‍ ഇല്ലീഗലായിട്ട്.

ഒരാഴ്ച കഴിഞ്ഞതും ആദ്യത്തെ ഇടിവെട്ടേറ്റു. പട്ടാപ്പകല്‍ ഞങ്ങള്‍ താമസിക്കുന്ന കാരാവാനിന് തീ പിടിച്ചെന്ന വാര്‍ത്തയായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ ആകെപ്പടെ ബാക്കിയുള്ളത് കട്ടിലിന്റെ ഇരുമ്പു ഫ്രെയിം ഉരുകി വളഞ്ഞ് കിടക്കുന്നത് മാത്രം. ഉണ്ടായിരുന്ന സകല സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും 7000 ഓളം രൂപയും കത്തി ചാമ്പലായിരിക്കുന്നു. പക്ഷെ പിന്നീട് സത്യം എല്ലാവരും അറിഞ്ഞു, ഞങ്ങള്‍ എന്‍ജിനീയേഴ്സ് ചാടിപ്പോകാതിരിക്കാന്‍ ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കത്തിച്ച് കളയാനാണ് ഇവര്‍ ഇത് ചെയ്തത്. സര്‍ട്ടിഫിക്കറ്റില്ലാതെ എന്‍ജിനീയറായി വേറൊരു കമ്പനിയിലും ജോലിക്ക് കയറാന്‍ പറ്റില്ലല്ലോ. ഇടി വെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചു എന്നതായി എന്റെ അവസ്ഥ. പിന്നീട് ഒന്നര വര്‍ഷത്തോളമെടുത്തു SSLC, Plus Two, B.Tech എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുവാന്‍. മറ്റ് ട്രേയിനിംഗ്, പ്രൊജെക്ട് സര്‍ട്ടിഫിക്കറ്റുകളെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

വിസിറ്റിംഗ് വിസ ഓവര്‍ ആയപ്പോഴായിരുന്നു അടുത്ത പ്രഹരം. വിസിറ്റിംഗ് വിസ ഓവറായി ഒരു മാസം കഴിഞ്ഞിട്ടും വിസ അടിക്കുന്നില്ല. വിസയില്ലാത്തതിനാല്‍ CID പിടിക്കുമെന്ന് ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല. താമസമാണെങ്കില്‍ ജബല്‍ അലി ഇന്‍ഡടിയല്‍ ഏരിയ എന്ന വളരെ റിമോര്‍ട്ടായ സ്ഥലത്തും. കുറച്ച് ഇന്‍ഡസ്ടികള്‍ അവിടെ തുടങ്ങിയിട്ടേയുള്ളൂ. അവിടെ ഒറ്റ ജീവി പോലും താമസിക്കുന്ന സ്ഥലമല്ല. അതും ലേബേര്‍സിന്റെ കൂടെ. സെപ്റ്റിക് ടാങ്കിന് പകരം ഒരു വീപ്പകുറ്റിയാണ് വച്ചിരിക്കുന്നത്, താമസമോ 50ലേറെപ്പേരും. വീപ്പക്കുറ്റി പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിച്ചിട്ടു വയ്യ.

അവിടെ വര്‍ക്ക് ചെയ്യുന്ന ആരോട് ചോദിച്ചാലും അത് ഉദ്യോഗസ്ഥരാകട്ടെ, എന്‍ജിനീയര്‍സ് ആകട്ടെ, തൊഴിലാളികള്‍ ആകട്ടെ എല്ലാവര്‍ക്കും കമ്പനിയെപറ്റി കുറ്റം മാത്രമേ പറയാനുള്ളൂ.അപ്പോഴാണ് വീണ്ടും പ്രഹരം വന്നത്, ശമ്പളം നിലച്ചു. മൂന്നു മാസമായി ശമ്പളമില്ല, ഫോണ്‍ ചെയ്യാന്‍ പോലും പണമില്ല. ആകെപ്പടെ ഞങ്ങള്‍ നട്ടം തിരിഞ്ഞു. എന്തൊക്കെയോ ഈ കമ്പനിയില്‍ ചീഞ്ഞു നാറുന്നുണ്ടെന്ന് മനസിലായി. കമ്പനിക്കു വേണ്ടി കാര്യമായെന്തെങ്കിലും ചെയ്യുന്നവരെയൊക്കെ ഓരോ മുടന്തന്‍ ന്യായം പറഞ്ഞ് പിരിച്ചു വിടികയാണ് പതിവെന്ന സത്യം ഞാനറിഞ്ഞു. എന്റെ പ്രൊജക്ട് അവസാനിച്ചു. കുറേ നാള്‍ എന്നെ വനവാസത്തിനെന്നവണ്ണം അവിടെത്തന്നെ ഇട്ടിരുന്നു. അവസാനം ഞാന്‍ ഒരു വിധത്തില്‍ ഹെഡ് ഓഫീസിലെത്തി.

കമ്പനി ആകെപ്പടെ നട്ടം തിരിയുകയാണ്. പ്രൊജക്ടില്ല ശമ്പളമില്ല, ആകെ പ്രശ്നം. ഈ കമ്പനി നേരെയാക്കാന്‍ പറ്റുമോ എന്നുതന്നെ ഞാന്‍ വിചാരിച്ചു. ഇവിടെ ചീഞ്ഞുനാറുന്നതെന്താണെന്ന് കണ്ടെത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പക്ഷെ ഒരു കൊടും ചതി എന്നെ കാത്തിരിക്കുന്നൌണ്ടെന്ന് ഞാനറിഞ്ഞില്ല. മോന്‍സി എന്നയാളും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്ന് പിന്നീടെനിക്ക് മനസിലായി. അതിന്റെ കാരണം ഇതാണ്. എംഡിയുടെ ധാരാളം ബന്ധുക്കള്‍ അവിടെ വര്‍ക്ക് ചെയ്യുന്നുണ്ട്. ആര്‍ക്കും എംഡിയെപ്പോലെതന്നെ വിദ്യാഭ്യാസവുമില്ല വിവരവുമില്ല. ഇവറ്റകള്‍ക്ക് ആകെ അറിയാകുന്ന ഒരേ ഒരു കാര്യം ചതിയും പിന്നില്‍ നിന്ന് കുത്തിവീഴ്ത്തലുമാണ്. അതുകൊണ്ടുതന്നെ ഒരു ഉയര്‍ന്ന പോസ്റ്റിലും വച്ചിട്ടില്ല. കാരണം ഇവര്‍ കമ്പനി തന്നെ എംഡിയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് അയാള്‍ക്കറിയാം. ഉയര്‍ന്ന പോസ്റ്റിലെല്ലാം ഇരിക്കുന്നത് പുറമെ നിന്നുള്ളവരാണ്.

ഇനി ചതിയിലേക്കു തന്നെ തിരികെ വരാം. ഞങ്ങള്‍ ഒത്തൊരുമിച്ച് കമ്പനിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കുറ്റമെല്ലാം ഓരോരുത്തരില്‍ ചുമത്തി അയാള്‍ ഓരോരുത്തരെയായി പുറത്താക്കാന്‍ ശ്രമിക്കുകയാണ്. പിന്നില്‍ നിന്നാണ് എല്ലാ കളികളും. പ്രൊജക്റ്റ് ഡിലേ ആയെന്നോ മറ്റോ എന്തെങ്കിലും മുടന്തന്‍ ന്യായമാണ് കണ്ടു പിടിക്കുക. ഈ ചതി ഞാന്‍ മണത്തറിഞ്ഞു. അതുവരെ ഒന്നും മനസിലാകാതെ ഇരുന്ന മറ്റുല്ലവര്‍ക്കും മനസിലായി ഇത് വെറും ചതി ആണെന്ന്. പുര കത്തുമ്പോള്‍ വാഴ വെട്ടുക അതാണ് അയാള്‍ ചെയ്യുന്നത്. അയാള്‍ ആളെ കൂട്ടാന്‍ കണ്ടെത്തിയ മറ്റൊരു വഴിയായിരുന്നു വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കല്‍. അതിന് എന്നെ തന്നെ അയാള്‍ ബലിയാടാക്കി. പക്ഷെ കമ്പനി നന്നാക്കാന്‍ മുന്നിട്ടിറങ്ങിയത് ഞാനായതു കൊണ്ടും അയാള്‍ ഒരിക്കലും വെളിച്ചത്ത് വരാത്തതുകൊണ്ടും എല്ലാം എന്റെ തലയിലായി. പക്ഷെ കമ്പനി രക്ഷപെടാന്‍ വേണ്ടി ഞങ്ങളെല്ലാം ആഞ്ഞു പറിശ്രമിച്ചിരുന്നു. എല്ലാവരും എന്റെ പിന്നില്‍ അണി നിരന്നിരുന്നു. അയാള്‍ ഈ ചതി ചെയ്തില്ലായിരുന്നെങ്കില്‍ അന്നു തന്നെ കമ്പനി പുരോഗതിയിലേക്ക് നീങ്ങിയേനെ. മറ്റുള്ളവരെ പുറത്താക്കാനുള്ള ശ്രമത്തിനെതിരേ ഞാന്‍ ശക്തമായി നിലയുറപ്പിച്ചു. ഓരോരുത്തര്‍ക്കെതിരേയും കുറ്റം ചാര്‍ത്തുമ്പോള്‍ ഞാന്‍ നേരിട്ടെത്തി അവര്‍ക്കു വേണ്ടി വാദിച്ചു. അതോടെ ഞാന്‍ അയാളുടെ കണ്ണിലെ കരടായി. അയാള്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങാതായി. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കിയപ്പോള്‍ അയാളുടെ കൂടെ കൂടിയിരുന്ന പലരും സത്യം മനസിലാക്കി ഞങ്ങളുടെ കൂടെ കൂടി.

അജിത് പ്രകാശ് സാറാണ് കമ്പനിയുടെ എല്ലാ പ്രൊജക്ടുകളുടെയും ഹെഡ്. ഇരുമ്പു വേലികെട്ടു മാത്രം നടത്തിയിരുന്ന കമ്പനിയെ ഇന്നത്തെ നിലയിലെത്തിച്ചത് സാറാണ്. സാറിനു മുന്‍പ് ആ പോസ്റ്റിലിരുന്ന എല്ലാവരേയും അധിക നാള്‍ കഴിയും മുന്‍പ് ഇവര്‍ പുറത്താക്കിയിരുന്നു. സാറിനെതിരേ ഒരു കുറ്റം കണ്ടെത്താന്‍ ചെന്നായ്ക്കളേപ്പോലെ മണത്തു നടക്കുകയായിരുന്നു ഇവര്‍. ഞാനത് മണത്തറിഞ്ഞു. സാറിന് ഒരു ചെറുയ മിന്നറിയിപ്പു നല്‍കി. പക്ഷെ സാറൊരു ശുദ്ധഗതിക്കാരനായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല. അതിനിടയില്‍ കുറേ പേരെ പറഞ്ഞു വിട്ട് അജിത് സാറിനെതിരേ കുല നുണകള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ചെറുതായി ഞാന്‍ ചിലത് വിശ്വസിക്കുകയും ചെയ്തു. അപ്പോഴാണ് അവര്‍ക്ക് ഒരു അവസരം വീണു കിട്ടിയത്. വളരെ നിസ്സാരമായ ഒരു കാരണം പറഞ്ഞ് അജിത് സാറിനെ മീറ്റിംഗില്‍ വിളിച്ചു വരുത്തി എംഡിയെക്കൊണ്ട് അതി കഡിനമായി ശാസിച്ചു. എംഡി എന്നു പറയുന്നയാള്‍ വെറും മരമണ്ടനാണ്. ആര് എന്തു പറഞ്ഞാലും അത് അയാള്‍ അത് അപ്പാടെ വിശ്വസിക്കും. അജിത് സാറിനെ പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. ഞാന്‍ പിറ്റേന്ന് അജിത് പിറ്റേന്ന് അജിത് സാറിനെ വിളിച്ചു. സാര്‍ ജോലിക്ക് വരുന്നില്ല. ഞാന്‍ എംഡിയെ കാണാന്‍ തന്നെ തീരുമാനിച്ചു. സത്യം അയാളെ ബോധ്യപ്പെടുത്തണം. ഞാന്‍ എംഡിയെ കാണാതിരിക്കാന്‍ അവരും കാണുവാന്‍ എന്റെ കൂടെയുള്ളവരും ആവത് പരിശ്രമിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം എനിക്ക് പെര്‍മിഷന്‍ ലഭിച്ചു.  ഞാന്‍ അജിത് സാര്‍ യതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എംഡിയെ അറിയിച്ചു. ഞാന്‍ കമ്പനിയെ വീഴ്ചയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം എംഡിക്ക് നന്നായറിയാമായിരുന്നു. പക്ഷെ മോന്‍സി ഇതിനിടയില്‍ കമ്പനിക്ക് പുരോഗതിയുണ്ടാക്കാനാണെന്ന വ്യാജേന എല്ലാവരേയും ചതിച്ച് പുറത്താക്കുന്നത് അയാള്‍ക്ക് മനസിലായിട്ടില്ല. ഇന്നും അയാള്‍ക്കതറിയില്ല.

എന്തൊക്കെയയാലും അജിത് സാര്‍ നിഷ്കളങ്കനാണെന്ന് എംഡിക്ക് മനസിലായി. പക്ഷെ അതോടെ മോന്‍സിയും കൂട്ടരും എനിക്കെതിരേ തിരിഞ്ഞു. അവരുടെ വലിയൊരു പ്ലാനാണ് ഞാന്‍ പൊളിച്ചത്. അവരുടെ എല്ലാ ഉള്ളിലിരുപ്പും ഞാന്‍ മനസിലാക്കുകയും ചെയ്യുന്നു. എന്നെ അന്നു രാത്രി തട്ടി കളയുമെന്ന് അവര്‍ ഒറാളെ വിട്ട് പറയിച്ചു. ഞാന്‍ വളരെ അധികം ഭയന്നു. എന്ത് ചതിയും ചെയ്യാന്‍ മടിക്കാത്തവരാണ് അവര്‍. ഒരു തരത്തിലാണ് അന്നു രാത്രി കഴിച്ചു കൂട്ടിയത്.

അയാള്‍ മറ്റുള്ളവരുടെമേല്‍ കുറ്റം ചാരുന്നതിന്റെ ഒരു ഉദാഹരണം പറയാം, എനിക്ക് ഹെഡ് ഓഫീസിലായിരുന്നപ്പോള്‍ പല സൈറ്റുകളില്‍ പോകേണ്ടതുണ്ട്. അതിനായി കാര്‍ വിട്ടു നല്‍കണമെന്ന് ഞാന്‍ അറിയിച്ചു. മോന്‍സിയാണ് പേരില്‍ ഇതെല്ലാം നോക്കുന്നതെങ്കും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യുന്നത് മനീഷ് എന്നയാളാണ്. ഞാന്‍ മനീഷിനെ വിളിച്ചാണ് കാര്യങ്ങള്‍ പറയാറ്. പക്ഷെ ആവശ്യമുള്‍ല ഒരു സമയത്തും വാഹനം തരില്ല. ഇത് പതിവായി. സ്വാഭാവികമായും മനീഷാണ് ഇതിന് പിന്നിലെന്ന് നാം  സംശയിക്കുമല്ലോ അങ്ങനെ എന്റെ ചിലവില്‍ അയാളെ പുറത്താകാമല്ലോ. ഇതായിരുന്നു അയാളുടെ തന്ത്രം. മോന്‍സിയാണ് ഇതിന്‍ പിന്നിലെന്ന് ആരും അറിയുകയുമില്ല. പക്സെ മനീഷ് ഒരു ദിവസം സത്യം എന്നോടു പറഞ്ഞു. ഞാന്‍ ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ അയാള്‍ നേരെ എതിര്‍ ദിശയിലേക്ക് മോന്‍സി ആ കാര്‍ പറഞ്ഞയക്കും. ഇതാണ് ചതി വരുന്ന വഴി. ഇങ്ങനെ അനേകം അനേകം സംഭവങ്ങള്‍ അരങ്ങേറി.

പക്ഷെ എല്ലാത്തിനും തടസ്സം ഞാനാണെന്ന് മനസിലാക്കിയ അയാള്‍ എന്നെ ഹെഡ് ഓഫീസില്‍ നിന്നും അബുദാബിയിലെ ഒരു സൈറ്റിലേക്ക് ഓടിച്ചു. ഞന്‍ പോയതും അയാള്‍ നിര്‍ദ്ദാക്ഷിണ്യം എല്ലവരേയും പുറത്താക്കി. അതും ഉയര്‍ന്ന പൊശിഷനുകളിലിരിക്കുന്നവരെ തിരഞ്ഞു പിടിച്ച്. ഞങ്ങളും വെരുതെ വിട്ടില്ല പുതുതായി വന്ന എച് ആര്‍ മാനേജരെ ഞങ്ങളും പുറത്താക്കി. എനിക്ക് ഒന്നും ചെയ്യുവാന്‍ പറ്റാത്ത അവസ്തയായി.ഞാന്‍ മനം മടുത്ത് ജോലി രാജി വക്കുവാന്‍ തീരുമാനിച്ചു. അതോടെ അവര്‍ക്ക് എന്റെ മേല്‍ ഒരു പിടി വള്ളിയായി. വിസ ക്യാന്‍സല്‍ ചെയ്യാതെ അവര്‍ എന്നെ വട്ടം കറക്കി. ഞാന്‍ ഒന്നര മാസത്തോളം ജോലി ചെയ്യാതെ ഹെഡ് ഓഫീസില്‍ പോയി കുത്തിയിരുന്നു.അവസാനം കമ്പനിക്കെതിരെ കേസു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.പക്ഷെ നിശ്ചയിച്ച തീയതിക്ക് അവര്‍ എന്റെ പാസ്പോര്‍ട്ടുമായി ലേബര്‍ ഓഫീസില്‍ വന്നില്ല. വീണ്ടും തീയതി നീട്ടി വച്ചു. എന്റെ കയ്യിലെ പണമെല്ലാം തീര്‍ന്നു. ഭക്ഷണം കഴിക്കാനോ റെന്റ് നല്‍കാനോ കയ്യില്‍ പണമില്ല. ഞാന്‍ എം ഡി യെ കണ്ട് എന്റെ വിസ ക്യാന്‍സല്‍ ചെയ്തു തന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞു. അയാള്‍ സമ്മതിച്ചു. പക്സെ പിന്നീടും ആഴ്ചകളോളം അവര്‍ എന്നെ വട്ടം കറക്കി. അവസാനം ഞാന്‍ വീട്ടില്‍ നിന്ന് വിളിപ്പിച്ചു. അച്ചന്‍ രാഷ്റ്റ്രീയക്കാരെ ഇടപെടുത്തി ഇത് വലിയ പ്രശ്നമാക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചപ്പോള്‍ എം ഡി സമ്മതിച്ചു. പക്ഷെ അപ്പോഴേക്കും ഞാന്‍ ആകെ മാനസികമായി തളര്‍ന്നിരുന്നു. ജീവനോടെ നാടില്‍ തിരിച്ചെത്തിക്കണമേയെനായിരുന്നു ഏക പ്രാര്‍ധന. കാരണം ഇനി നാട് കാണാമെന്ന പ്രതീക്ഷ ഏരെക്കുറെ അസ്തമിച്ചിരുന്നു. ഈ സംഘര്‍ഷത്തിനിടയില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തു.

രംഗം 2

അവസാനം ഞാന്‍ ദുബായില്‍ നിന്ന് വിമാനം കയറി. ഞാന്‍ ഇനി ദുബായിലേക്ക് തിരികെ വരില്ലെന്ന് അവര്‍ എന്നെക്കോണ്ട് സമ്മതിപ്പിച്ചു. ഇതിനിടയില്‍ എനിക്ക് 5-6 കമ്പനികളില്‍ നിന്ന് നല്ല ശമ്പളത്തോടെ നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു. പക്സെ തിരികെ വരാന്‍ ഭയമുണ്ടായിരുന്നു. നാട്ടിലെത്തിയാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്ന എന്റെ പ്രതീക്ഷ അസ്താനത്തായി. അവര്‍ എന്‍റെ ബന്ധുക്കളെ ബന്ധപ്പടുന്നതായും ഞാന്‍ അറിഞ്ഞിരുന്നു. നാട്ടിലും എന്നെ വെറുതെ വിടില്ല എന്ന് അവര്‍ പറഞ്ഞിരുന്നു.പക്സെ അന്ന് പൂര്‍ണ്ണമായി ഞാന്‍ അത് വിശ്വസിച്ചില്ല. ഞാന്‍ നാട്ടിലെത്തുന്നതിന് മുന്‍പ് തന്നെ എന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ട് ഞാനാണ് ഇതെല്ലാം ചെയ്തതെന്നും അയാള്‍ വെറും നിഷ്കളങ്കനാനെന്നും നുണ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. പള്ളികളിലും മറ്റും പല ചെപ്പടിവിദ്യകളും ചെയ്ത് അവരെ പാട്ടിലാക്കി. നാടിലെ അനേകം പണക്കാരെ അയാള്‍ ചാക്കിലാക്കി. പെന്തക്കോസ്തി എന്ന വിഭാഗത്തില്‍ പെടുന്നവരാണ്‍ ഇവര്‍. ഇവരുടെ പേരുകേട്ടാല്‍ കാര്‍പ്പിച്ചു തുപ്പുന്നവരാണ് മറ്റു ക്രിസ്ത്യാനികള്‍. പക്ഷെ വര്‍ഗ്ഗീയ വിദ്വേഷമുണ്ടായെന്നും മറ്റും പറഞ്ഞ് ക്രിസ്റ്റ്യാനികളെ മുഴുവന്‍ ഇവന്‍ കൂടെ നിര്‍ത്തി. ഇതിനെല്ലാം പിന്നില്‍ കച്ചവട് കണ്ണുകളുണ്ടായിരുന്നു. 10 രൂപ മുടക്കി 1000 രൂപ കവര്‍ന്നെടുക്കുന്നവനാണ്‍ അയാള്‍. ആരാലും അറിയപ്പെടാതിരുന്ന എല്ലാ നെറികേടിന്റേയും മൂര്‍ത്തീ ഭാവമായിരുന്ന അയാള്‍ അങ്ങനെ എന്റെ ചിലവില്‍ പ്രസിദ്ധനായി.

നാടില്‍ കുറേ കാറുകള്‍ അയാള്‍ ഏര്‍പ്പാടാക്കിയിരുന്നു. പലതും പത്ത്നംതിട്ട രജിസ്ട്രേഷനുള്ളത്. ഞാന്‍ ടൂവീലറെടുത്ത് പുറത്തിറങ്ങിയാല്‍ ഇവര്‍ കാറുമായി എന്റെ പുറകേ വന്ന് യാതൊരു കാരണവും കൂടാതെ ഭീകര ശബ്ദഥില്‍ ഹോണ്‍ മുഴക്കും. അതും എറ്റെ വണ്ടിയുടെ തൊട്ടു പുറകില്‍ വന്നാണ് ദീര്‍ഘസമയം ഹോണ്‍ മുഴക്കുക. ഞാന്‍ സ്പീട് കൂട്ടുംതോറും അവരും മത്സരിച്ച് എന്റെ പുറകെ വരും അതും മെയിന്‍ റോഡില്‍ മാത്രമല്ല, ഞാന്‍ ഏതെങ്കിലും പോക്കറ്റ് റോഡിലേക്ക് കടന്നാല്‍ അവിടെയും അവര്‍ എന്നെ അനുഗമിക്കും. വളരെ നേരം ശല്യം ചെയ്ത ശേഷം പെട്ടെന്ന് സ്പീടെടുത്ത് എന്നെ ഓവര്‍ടേക്ക് ചെയ്ത് കടന്ന് പോകും. അപ്പോള്‍ ശരിക്കും എന്നെ കൊഞ്ഞനം കുഥുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുക. ഇങ്ങനെ ശല്യം ചെയ്തും ഭയപ്പെടുത്തിയും എന്റെ മനോവീര്യം തകര്‍ക്കുക എന്നത് അവര്‍ക്ക് ഒരു തമാശയാണ്. ഞനും വിട്ടു കൊടുക്കാറില്ല. ഇവരുടെ കാറാണെന്ന് മനസിലായാല്‍ ഞാന്‍ ഇവരെ നോക്കി കര്‍പ്പിച്ച് തുപ്പും. അത് പക്ഷെ അവര്‍ക്ക് വലിയ ഷെയിം ആണ്. എല്ലാ ക്രിമിനലുകളുടെയും വിവ്ഹാരം തങ്ങള്‍ ആണ് തങ്ങളാണ് ഈ ലോകം ഭരിക്കുന്നത്തങ്ങള്‍ക്കെതിരേ ആരും തല പൊന്തിക്കരുത് എന്നാണല്ലോ. നാട്ടുകാരെല്ലാം ഇവരുടെ കാറുകലെക്കൊണ്ട് പൊറുതിമുട്ടീ. അന്നേവരെ വിരലിലെണ്ണാവുന്ന കാറുകള്‍ മാത്രമുണ്ടായിരുന്ന നാട്ടിലെ റോഡുകല്‍ ഇവറ്റകളെക്കോണ്ട് വീര്‍പ്പുമുട്ടി.

പപ്പയുടെ കാര്യമാണ് ഏറ്റവും രസം.അവരുടെ കാറുകള്‍ വരുന്നതു കണ്ടാല്‍ ഒരു കിലോമീറ്റര്‍ മുന്‍പു തന്നെ പപ്പ ടൂവീലര്‍ സമീപത്തെ ഓടയലിറക്കി നിറ്ത്തും. പിന്നീട് അവര്‍ പോകുന്നതു വരെ ഭവ്യതയോടെ കാത്തിരിക്കും. അവര്‍ പോയി ഒരു മൈല്‍ ദൂരെത്തെതിയതിനു ശേഷം മാത്രമാണ് വീണ്ടും വണ്ടിയെടുക്കുക.

പള്ളികളാണ് ഇവരുടെ മറ്റൊരു വിഹാര കേന്ദ്രം. പണം കൊടുക്കുന്നവരെ വാഴ്ത്തിപ്പാടുക എന്നത് അച്ചന്മാരുടെ ഒരു സ്തിരം ഏര്‍പ്പാടാണ്. ഇത് മുതലാക്കി ഇവര്‍ അവരെ പാട്ടിലാക്കും. എല്ലാ ഞയരാശ്ചകളിലും പ്രസംഗ്ഗം എന്നു പറയുന്നത് എന്നെ തെറി വിളിക്കലും അവരെ വാഴ്ത്തിപ്പടലുമാണ്. ക്ഴുതകളായ കുറേപ്പേര്‍ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട്. ഇത് വിശ്വസിക്കുന്നവരെ വച്ച് അവര്‍ മാക്സിമം  മുതലെടുപ്പ് നടത്തും. ഇത് സ്തിരം സംഭവം ആയപ്പോള്‍ ഞാന്‍ പള്ളിയില്‍ പോക്കു നിര്‍ത്തി. ചെകുത്താന്റെ വക്കു കേള്‍ക്കാന്‍ പള്ളിയില്‍ പോകേണ്ട ആവശ്യം ഇല്ലല്ലോ.

പക്ഷെ അതോടെ മതങ്ങളൂടെ അന്തസത്തയെക്കുറിച്ച് ഞാന്‍ ആഴത്തില്‍ ചിന്തിച്ചു. ഭഗവത് ഗീതയും ഖുറാനും വായിച്ചു. അതില്‍ ഭഗവത് ഗീത എന്നെ ആഴത്തില്‍ സ്പറ്ശിച്ചു. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി അത്. ക്രിസ്തുമതം എന്നു പറയുന്നത് ചെറിയൊരു ഭാഗം മത്രമാണെന്ന് എനിക്ക് മനസ്സിലായി. ഉദാഹരണത്തിന് ഖുറാനില്‍ പറയുന്നത് അല്ലാഹു നിലവില്‍ വരുത്തിയ 4 പുസ്തകങ്ങളില്‍ ഒന്നു മാത്രമാണ് ബൈബിള്‍ എന്നാണ്. അതിനും ശേഷം വന്നതാണ് ഖുറാനെന്നും അതോടെ ബൈബിള്‍ അപ്രസക്തമായി എന്നാണ് ഖുറാന്‍ പറയുന്നത്. ബൈബിളിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പുള്ള ഗീതയില്‍ പറയുന്ന പലകാര്യങ്ങളുമാണ് ചെറിയവ്യത്യാസത്തോടെ ബൈബിളിലുമുള്ളത്. ഈശ്വരന്റേയും ഈ ലോകത്തിന്റേയും സകല വ്യാപ്തിയും ഉള്‍ക്കൊള്ളുന്ന് മതമാണ് ഹിന്ദു മതം. ഒരാള്‍ സ്താപിച്ച മതമല്ല ഇത്. ഭക്തിയോടും ഭവ്യതയോടും ഗീത വായിച്ചതിനുന്‍ ശേഷം പല ഐശ്വര്യങ്ങളും എന്നെത്തേടി എത്തുന്നത് ഞാന്‍ അനുഭവിച്ചു. ഒരു പക്ഷെ ഗാന്ധിജിക്ക് അഹിംസ എന്ന ആശയം ലഭിച്ചത് ഗീതയില്‍ നിന്നാകണം. ഞാന്‍ എന്റെ ഏറ്റവും വലിയ ഹീറോ ആയി കണക്കാക്കുന്ന വ്യക്തിയാണ് ഗാന്ധിജി. അഹിംസയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര എങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരേ എല്ലാം സഹിച്ച് ജീവിക്കാനല്ല അദ്ദേഹം ഉപദേശിച്ചത്. എല്ലാവരേയും ഒരു കുടക്കീഴിലാക്കി അവരെ ഇവിടെ നിന്ന് തുരത്തുകയാണ് അദ്ദേഹം ചെയ്തത്. നം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം മുറ മുറയായി ചെയ്യുക. എന്നെങ്കിലുമൊരിക്കല്‍ നമ്മുടെ പ്രയത്നത്തിറ്റെ ഫലം ഈശ്വരന്‍ തരൂകതന്നെ ചെയ്യും.

Monday, October 1, 2012

കാര്‍ഷിക വിലത്തകര്‍ച്ചക്കൊരു പരിഹാരം

ഒരേ സമയം കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ നട്ടം തിരിയുകയും വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും അമിതമായ ലാഭമെടുപ്പാണ് ഇതിനെല്ലാം കാരണം. കേന്ദ്ര സംസ്താന സര്‍ക്കാരുകള്‍ക്ക് നോക്കുകുത്തികളുടെ സ്ഥാനം മാത്രമാണ് ഇതിലുള്ളത്. സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പ് വരുത്തുകയും വിലക്കയറ്റത്തെ തടയുകയും ചെയ്യുക എന്നതാണ് ഇതിനൊരു പരിഹാരം. ഇതെങ്ങനെ പ്രായോഗികമാകുമെന്ന് നോക്കാം. ആദ്യമായി കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് ഏറ്റെടുക്കുന്നതിനായി ഒരു ഏജന്‍സി രൂപവല്‍ക്കരിക്കണം, ഈ ഏജന്‍സി എല്ലാ ജില്ലകളിലേയും പ്രധാന പട്ടണങ്ങളില്‍ ഓഫീസ് തുറക്കണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഈ ഏജന്‍സിക്ക് വില്‍ക്കാം. അതാത് സംസ്ഥാനങ്ങളില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങലള്‍ മറ്റ് സംസ്ഥാന ഏജന്‍സികളില്‍ നിന്ന് വാങ്ങിക്കാം. ഇവ കച്ചവടക്കാര്‍ക്ക് വില്‍ക്കാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കാനായി 'സപ്ളൈക്കോ' പോലെ സംസ്ഥാനത്തുടനീളം മാര്‍ക്കറ്റുകള്‍ ആരംഭിക്കണം. ഇടനിലക്കാരില്ലാതെ നെരിട്ട് വിപണനം നടത്തുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് നല്ല വില നല്‍കാനും വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കഴിയും. ഉദാഹരണത്തിന് തമിഴ്നാട്ടില്‍നിന്നും 2രൂപക്ക് വാങ്ങുന്ന തക്കാളി കേരളത്തില്‍ 28 രൂപക്കാണ് ഇന്ന് വില്‍ക്കുന്നത്. സര്‍ക്കാരേജന്‍സിയുടെ വരവോടെ ഇത് 10 രൂപക്ക് കര്‍ഷകരില്‍നിന്നും വാങ്ങി 15രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കഴിയും. പച്ചക്കറി മുതല്‍ അരി, ഗോതമ്പ് എന്നിവ വരെ ഇത്തരത്തില്‍ വിപണനം ചെയ്യാവുന്നതാണ്. ഇതിന്റെ മറ്റൊരു പ്രയോജനം പൂഴ്ത്തിവെപ്പ് കരിഞ്ചന്ത തുടങ്ങിയ കച്ചവട തന്ത്രങ്ങളില്‍ നിന്ന് രാജ്യത്തെ പൂര്‍ണ്ണമായും മുക്തമാക്കാന്‍ ഇതു കൊണ്ട് കഴിയും എന്നതാണ്. ഈ സംവിധാനം വരുന്നതോടെ മറ്റ് കച്ചവടക്കാര്‍ ഉത്പന്നങ്ങളുടെ വിലക്കുറക്കാന്‍ നിര്‍ബദ്ധിതരാകുകയും അങ്ങനെ ഇന്‍ഫ്ളേഷന്‍ എന്ന ഭൂതത്തെ എന്നന്നേക്കുമായി കുടത്തിലടക്കുകയും ചെയ്യാം.

Wednesday, September 19, 2012

ഇങ്ങനെയും ഒരു ജോബ് കണ്‍സല്‍ട്ടന്‍സി

പത്രത്തില്‍ പരസ്യം കണ്ടാണ് തൊടുപുഴയിലുള്ള റോയല്‍ കണ്‍സല്‍ട്ടന്‍സിയിലേക്ക് വിളിക്കുന്നത്. ബാംഗ്ലൂരാണ് ഒഴിവുള്ളത് മറ്റ് വിവരങ്ങളൊന്നും എത്ര ചോദിച്ചിട്ടും പറയുന്നില്ല. ഓഫീസിലേക്ക് വന്നാല്‍ എല്ലാം പറയാമെന്ന ഒരു വാചകം മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരുപാട് അകലെയല്ലല്ലോ, പോയേക്കാം എന്നു വച്ചു. ടൂവീലര്‍ കുറുപ്പംപടിയില്‍ വച്ച് പെരുംമ്പാവൂര്‍ക്ക് ബസ് കയറി.പെരുംമ്പാവൂരില്‍നിന്ന് തൊടുപുഴക്ക് ത്രൂ ബസ് ലഭിക്കും. KSRTC ബസ് സ്റ്റാന്‍ഡിലിറങ്ങി സ്റ്റേഷന്‍ മാസ്റ്ററോട് ബസ് എപ്പോഴാണെന്ന് അന്യോഷിച്ചു. 11മണിക്കുണ്ട് അയാള്‍ പറഞ്ഞു. പറഞ്ഞു നില്‍ക്കാതെ തൊടുപുഴക്കുള്ള ബസ് വന്നു. സീറ്റുണ്ട് സമാധാനമായി. സൈഡ് സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. ഡ്രൈവര്‍ കത്തിച്ചു വിടുകയാണ്. ഒരല്പം പേടി തോന്നി, ഏയ് കുഴപ്പമൊന്നും ഉണ്ടാകില്ല ഞാന്‍ മനസില്‍ പറഞ്ഞു. അധികം വൈകാതെ മൂവാറ്റുപുഴ എത്തി. ബസ് സ്റ്റാന്‍ഡില്‍ കുറച്ചു സമയം മാത്രമേ നിര്‍ത്തിയിട്ടുള്ളൂ. തൊടുപുഴക്കുള്ള റോഡ് നല്ലതാണ്. ഡ്രൈവര്‍ സ്പീട് ഒന്നുകൂടി കൂട്ടി. മലകള്‍ക്കിടയിലൂടെ കയറ്റവും ഇറക്കവും ഉള്ള റോഡായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത് പക്ഷെ എനിക്ക് തെറ്റി, നല്ല സ്ട്രെയിറ്റ് റോഡാണ്, കയറ്റവും ഇറക്കവും തീരെ ഇല്ല. ഏതാണ്ട് 12:30ക്ക് തൊടുപുഴ എത്തി. ഇ ആന്‍ഡ് റ്റി ടവറിലാണെന്നാണ് അവര്‍ പറഞ്ഞത്, വ്യക്തതയില്ല. കുറച്ചു ദൂരം നടന്ന് നോക്കി. ആര്‍ക്കും വലിയ പിടിയില്ല. അവസാനം അവരുടെ മൊബൈല്‍ നംമ്പറില്‍ വിളിച്ചു. ബസ് സ്റ്റാന്റില്‍ നിന്നോ ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന് അവര്‍ പറഞ്ഞു. അവര്‍ എവിടെയോ പോയിരിക്കുകയാണത്രെ. ഞാന്‍ ബസ് സ്റ്റാന്റില്‍ നിന്ന് വളരെ ദൂരം പോയിക്കഴിഞ്ഞു. വേഗം തന്നെ തിരികെയെത്തി. അവര്‍ എത്താന്‍ കുറച്ച് സ്മയമെടുത്തേക്കും, എന്നാല്‍ ഉച്ചക്ക് ഊണുകഴിക്കാം എന്നു വിചാരിച്ചു. അടുത്തുകണ്ട ഹോട്ടലില്‍ കയറി. ഒരു വീട് ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. ഊണ് തരക്കേടില്ല. ഞാന്‍ ബില്ലടച്ച് വീണ്ടും സ്റ്റാന്റിലെത്തി. സ്റ്റാന്റിലേക്ക് വരുന്നവരെയെല്ലാം ഞാന്‍ നിരീക്ഷിക്കുകയാണ്, റോയല്‍കാരെ ഞാന്‍ കണ്ടിട്ടില്ലല്ലോ. പലരും വന്ന് മൊബൈല്‍ എടുത്ത് വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ആകാംഷയോടെ അവരെ നോക്കി. ഇല്ല ഇതൊന്നും അവരല്ല. അര മണിക്കൂറായി, അവര്‍ ഇതു വരെ എത്തിയിട്ടില്ല. ഞാന്‍ ഫോണെടുത്ത് വീണ്ടും അവരെ വിളിച്ചു. ആദ്യം പറഞ്ഞത് ഒന്നും കേട്ടിട്ടേയില്ല എന്ന ഭാവത്തിലാണ് അയാളുടെ സംസാരം. ഞാന്‍ കഥയെല്ലാം വീണ്ടും പറഞ്ഞു. ഞങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് അയാള്‍ എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞു. ഞാന്‍ പിന്നെയും കാത്തു നിന്നു. അര മണിക്കൂര്‍ കഴിഞ്ഞിട്ടും അവരുടെ പൊടി പോലും കാണുന്നില്ല. ഞാന്‍ വീണ്ടും വിളിച്ചു. അപ്പോഴാണ് കാര്യം മനസിലാകുന്നത് അവര്‍ ഓഫീസിലെത്തിയിട്ടില്ല. എന്നോട് തിരിച്ചു പോകാനാണ് അവര്‍ പറയുന്നത്. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അവരെ കുറെ ചീത്ത വിളിച്ചു. ഇന്നത്തെ യാത്ര വെറുതെ ആയി. ഇവര്‍ ഇങ്ങനെ ചതിക്കുമെന്ന് ആരറിഞ്ഞു? എന്തായാലും ഞാന്‍ തിരിച്ച് പോരാന്‍ തീരുമാനിച്ചു. സ്റ്റാന്റില്‍ ത്രിശൂര്‍ക്കുള്ള ബസ് കിടക്കുന്നുണ്ട്. പെരുമ്പാവൂര്‍ വഴിയാണ് അത് പോകുന്നത്. ഞാന്‍ അതില്‍ കയറി, ഭാഗ്യം സീറ്റുണ്ട്. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഇടത്തെ സൈഡിലായി ഞാന്‍ ഇരുന്നു. സീറ്റില്‍ മറ്റ് രണ്ട് പേര്‍ കൂടി വന്നു. കുറെ കഴിഞ്ഞതും എന്റെ അടുത്തിരിക്കുന്നയാള്‍ ഉറക്കമായി. അയാള്‍ ആടിയാടി എന്റെ തോളിലേക്ക് ചാഞ്ഞു. ഞാന്‍ തോളുകൊണ്ട് ഒരു തട്ട് കൊടുത്തു. ഒരു രക്ഷയുമില്ല. അയാള്‍ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു. ഇത്തവണ ഞാന്‍ തോള്‍ താഴ്ത്തി കൊടുത്തു. ആടിവന്നയാള്‍ വന്നപോലെ റിവേര്‍സ് പോയി. എന്നിട്ടും അയാള്‍ എഴുന്നേല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ അയാളെ വിളിച്ചുണര്‍ത്തി. അയാള്‍ ക്ഷമിക്കണം എന്ന് ആംഗ്യം കാട്ടി. ബസ് പെരുമ്പാവൂരിലെത്തി കഴിഞ്ഞു. ഞാന്‍ അടുത്ത ബസില്‍ കയറി പതുക്കെ വീട്ടിലേക്ക് തിരിച്ചു.

Tuesday, September 18, 2012

വാള്‍മാര്‍ട്ടിനെ ആര്‍ക്കാണ് പേടി ?


റീട്ടെയില്‍ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചിരിക്കുകയാണല്ലോ.ഇതു മൂലം വാള്‍മാര്‍ട്ട് പോലുള്ള ചില ബഹുരാഷ്ട്ര കമ്പനികള്‍ കൂടി ഇന്ത്യയിലെത്തും. എന്നാല്‍ ഇതു മൂലം മറ്റ് കച്ചവടക്കാര്‍ ഉന്മൂലനം ചെയ്യപ്പെടും എന്ന ഭയം എത്രത്തോളം ശരിയാണ്? റിലയന്‍സ് ഫ്രെഷ് പോലുള്ള അനേകം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ടല്ലോ, ഇവ വന്നതു കോണ്ട് ഒരു റീടെയില്‍ കച്ചവടകാരനും കച്ചവടം അവസാനിപ്പിച്ചിട്ടില്ല എന്നു മാത്രമല്ല ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും ലാഭവും കിട്ടുകയും ചെയ്യുന്നു. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് ഇവര്‍ നേരിട്ട് സംഭരിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിലയും കിട്ടുന്നു. അല്ലെങ്കില്‍ തന്നെ നിസ്സാര വിലക്ക് ലഭിക്കുന്ന പച്ചക്ക്റികളും മറ്റും വന്‍ ലാഭത്തിന് വിറ്റ് ജനങ്ങളെ കൊള്ളയടിക്കുന്ന (ഉദാഹരണത്തിന് 2രൂപക്ക് തമിഴ്നാട്ടില്‍ നിന്നും ലഭിക്കുന്ന സവാള 20രൂപക്ക് ആണ് ഇവിടെ വില്‍ക്കുന്നത്. അതായത് 10 ഇരട്ടി ലാഭം) കച്ചവടക്കാര്‍ക്ക് വേണ്ടിയാണോ നാം വാദിക്കുന്നത്? വാള്‍മാര്‍ട്ട് പോലുള്ള വിദേശ കമ്പനികള്‍ വരുന്നതോടെ ഇവിടെ കുറച്ചെങ്കിലും കോമ്പറ്റീഷന്‍ വരുകയും കച്ചവടക്കാര്‍ വിലക്കുറക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. അപ്പോള്‍ അതാണ് സത്യം വാള്‍മാര്‍ട്ട് വരുന്ന്തോടെ നഷ്ടം നമുക്കല്ല, ജനങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടകാര്‍ക്കാണ്. ഇനിയെങ്കിലും എല്ലാവരും അല്പം കണ്ണുതുറക്കൂ !

Sunday, September 16, 2012

ഡീസലിനും പെട്രോളിനും റേഷന്‍,

ഡീസലിന് 5രൂപ കൂട്ടിയത് വന്‍ പ്രധിഷേധത്തിന് കാരണമായിരിക്കുകയാണല്ലോ. സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗങ്ങളായ ഓട്ടോ,ബസ്,ട്രെയിന്‍ എന്നിവയ്ടെയും ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ലോറി,ടെമ്പോ തുടങ്ങിയവയുടെയും ഇന്ധനമായ ഡീസലിന് വില വര്‍ദ്ധിക്കുന്നതുകൊണ്ട്, അവര്‍ക്ക് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ നിവ്രത്തിയില്ല. ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് കൂടുന്നതു കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധിക്കും.  ഇങ്ങനെ ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നുറപ്പാണ്. എങ്കിലും സര്‍ക്കാരിന്റെ വാദഗതികളും നമുക്ക് തള്ളി കളയാനാവില്ല. അന്താരാഷ്ട്ര കമ്പോളത്തില്‍ വില ഉയരുന്നതനുസരിച്ച് ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിക്കാതിരുന്നാല്‍ കോടിക്കണക്കിന് രൂപ എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി ഇനത്തില്‍ നല്‍കേണ്ടി വരും. ഇതിനായി സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിക്കേണ്ടി വരും. ഇത് സാധാരണക്കാരന്റെ കീശയിലെ പണമെടുത്ത് ആഡംബര കാറുകള്‍ക്ക്  പെട്രോളും ഡീസലും അടിക്കാന്‍ സബ്സിഡി കൊടുക്കുന്ന അതി ദയനീയ സ്ഥിതി ഉണ്ടാക്കും. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കുക വഴി ജനങ്ങളില്‍ നിന്ന് പണം നേരിട്ട് ഈടാക്കുന്നതും പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാതെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എണ്ണ കമ്പനികള്‍ക്ക് കോടികള്‍ സബ്സിഡി നല്‍കുന്നതും ഫലത്തില്‍ ഒന്നു തന്നെയാണ്. ഒന്ന് ഡയറക്ടും മറ്റേത് ഇന്ഡയറക്ടും ആണെന്ന് മാറ്റം. അപ്പോള്‍പിന്നെ എന്താണ് ഇതിനൊരു പോംവഴി? റേഷന്‍ കടയില്‍ നിന്ന് ഒരേ അരി BPLകാരന് കുറഞ്ഞ നിരക്കിലും  APL കാരന് കൂടിയ നിരക്കിലും നല്‍കുന്നതു പോലെ ഡീസലിനും പെട്രോളിനും റേഷന്‍ ഏര്‍പ്പെടുത്തുകയാണ് ഏറ്റവും നല്ല പോംവഴി. ഇതിനായി ഓരോ വാഹനത്തിനും ഒരു മാസം ഉപയോഗിക്കാവുന്ന ഇന്ധനത്തിന് പരിധി ഏര്‍പ്പെടുത്തണം ഇത് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയും വേണം. അതായത് ബസ്,ലോറി തുടങ്ങിയവക്ക് റേഷന്‍ കാര്‍ഡുപോലെ പെട്രോള്‍/ഡീസല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണം. ഓരോ തവണ ഇന്ധനം നറക്കുന്നതും ഇതില്‍ രേഖപ്പെടുത്തണം, പരിധിയില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിച്ചാല്‍ അതിന് ഉയര്‍ന്ന നിരക്ക് ഈടാക്കണം. സാധാരണക്കാരന്റെ യാത്രാ വാഹനമായ ടൂവിലറിനും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഉദാഹരണമായി പെട്രോള്‍ റേഷന്‍ കാര്‍ഡു വഴി ഒരു ടൂവീലറിന് 30 രൂപ നിരക്കില്‍ ഒരു മാസം 30 ലിറ്റര്‍ പെട്രോള്‍ വിതരണം ചെയ്യാം. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധികമായി ഉപയോഗിക്കുന്ന ഓരോ ലിറ്ററിനും ആഡംബര നിരക്കായ 100രൂപ ഈടാക്കാം. സ്വകാര്യ ആഡംബര  വാഹനങ്ങളായ കാറ് മുതലായവക്ക് 100രൂപയായിരിക്കും നിരക്ക്. അതായത് ഇപ്പോഴത്തെ നിരക്കില്‍ നിന്നും 30രൂപ കൂടുതല്‍. ഇങ്ങനെ അധികമായി കിട്ടുന്ന പണം കൊണ്ടായിരിക്കും സബ്സിഡി കൊടുക്കുന്നത്. ഇങ്ങനെയാകുമ്പോള്‍ സാധാരണക്കാരന്റെ നികുതിപ്പണം ഒരിക്കലും സബ്സിഡിക്കായി ഉപയോഗിക്കപ്പെടുത്തില്ല. അന്താരാഷ്ട്ര കമ്പോളത്തില്‍ പെട്രോളിയത്തിന് വില വര്‍ദ്ധിക്കുമ്പോലള്‍ റേഷന്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയും ആഡംബര നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആഡംബര നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യാം. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിനു കാരണമാകുകയും അങ്ങനെ ഇന്‍ഫ്ളേഷന്‍ പിടിച്ച് നിര്‍ത്തുകയും ചെയ്യും.

Friday, September 14, 2012

മോബൈല്‍ ഫോണേ നിനക്കായി ഒരു ദിവസം


                  കുറച്ചു ദിവസമായി മൊബൈല്‍ ഫോണ്‍ ചത്തിരിക്കുകയാണ് . ഓണാകുന്നതേയില്ല, എന്താണ് കുഴപ്പം എന്നറിയില്ല, ചെന്നൈ യാത്രയില്‍ പറ്റിയതാണ്. റിപ്പയര്‍ ചെയ്യുവാന്‍ വാങ്ങിയ കടയില്‍ തന്നെ കൊടുക്കാമെന്നു വച്ചു . എറണാകുളത്താണ് കട. അങ്ങനെ എറണാകുളത്തേക്ക് വച്ചടിച്ചു. GCDA ഷോപ്പിങ്ങ് കോമ്പ്ലക്സിലാണ് കട. പഴയ കട അപ്പാടെ മാറിയിട്ടുണ്ട് മുന്‍പ് ഉണ്ടായിരിന്നവരെ ഒന്നും കാണുവാനില്ല, കട ഇതു തന്നെയാണോ എന്ന് തെല്ല് സംശയിച്ചു. ഇല്ല ഇതു തന്നെയാണ്. മൊബൈല്‍, കടക്കാരനെ കാണിച്ചു, ബാറ്ററിയുടെ കുഴപ്പം ആകരുതെ എന്നു മനസില്‍ വിചാരിച്ചു. കാരണം കുറെ പൈസ പോക്കാണ്. എവിടെ !അതു തന്നെ സംഭവിച്ചു. സര്‍വ്വീസുകാരന്‍ ബാറ്ററി ഊരി നാക്കില്‍ മുട്ടിച്ചിട്ട് പറഞ്ഞു ബാറ്ററി ബള്‍ജ് ആയിട്ടുണ്ട് മാറേണ്ടി വരുമെന്ന്. പക്ഷെ അവിടെ സാധനം സ്റ്റോക്കില്ല . ഞാന്‍ തൊട്ടടുത്ത കടയിലേക്കു നീങ്ങി . അയാള്‍ക്കും അതുതന്നെയാണ് പറയുവാനുള്ളത്. പക്ഷെ അയാള്‍ ഒരു കാര്യം കൂടി പറഞ്ഞു, മൊട്ടറോളയുടെ സ്പെയേര്‍സ് ലഭ്യമല്ല. പകരം ഒരു ചൈനീസ് ബാറ്ററി തരാം. ഞാന്‍ സമ്മതിച്ചു. അങ്ങനെ 300 രൂപ കൊടുത്ത് ആ കച്ചവടം അവസാനിപ്പിച്ചു
                       ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടില്ല. സ്ഥിരം കയറാറുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട് , നല്ല സ്വാദ് ഉള്ള ഭക്ഷണമാണ്. ഹോട്ടല്‍ തേടി അങ്ങോട്ടും ഇങ്ങോട്ടും കുറെ ദൂരം നടന്നു. മുന്‍വശം പാടെ മാറ്റിയിട്ടുണ്ട് അതുകോണ്ട് തിരിച്ചറിയാന്‍ കുറെ ബുധിമുട്ടി. പേരറിയില്ലായിരുന്നു. ഇത്തവണ പേര് ശ്രദ്ധിച്ചു ബിംബിസ് എന്നാണ്. അകത്തു കയറി ഒരു മസാല ദോശ അകത്താക്കി. അടുത്ത ബസിന് കയറി കച്ചേരിപ്പടിയില്‍ ഇറങ്ങി. അവിടെ നിന്ന് പെരുംമ്പാവൂര്‍ക്ക് KSRTC യുടെ ത്രൂ ബസ് കിട്ടും. അങ്ങനെ അവിടെ ഇറങ്ങി. സ്റ്റോപ്പില്‍ മുഴുവന്‍ സ്കൂള്‍ കുട്ടികളുടെ തിരക്കാണ്. കാത്ത് കാത്ത് ഒടുവില്‍ ഒരു കട്ടപ്പന ബസ് വന്നു. അതില്‍ കയറി, കണ്ടക്ടര്‍ ഒരു സ്ത്രീ ആണ്, കണ്ടാല്‍ പാവം തോന്നും. ഒരു സീറ്റ് തരപ്പെടുത്തി. നല്ല തിരക്കായിത്തുടങ്ങി, പാവം കണ്ടകടര്‍ കഷ്ടപ്പെട്ടതു തന്നെ. ഇടക്കുവച്ച് ഒരു സ്റ്റൈലന്‍ പയ്യന്‍ കയറി. ഇടതൂര്‍ന്ന മുടി പാറി പറത്തിയാണ് നില്പ്. കയ്യില്‍ എന്തോ പച്ച കുത്തിയതു പോലെയുണ്ട് . പേന കോണ്ട് വരച്ചതാണോ എന്നു ചെറിയ സംശയവുമുണ്ട് . അപ്പോഴാണ് രസകരമായ ആ കാഴ്ച കണ്ടത് ഒരു കാക്ക ഒരു KSRTC ബസിന്റെ മുകളിലിരുന്നു യാത്ര ചെയ്യുന്നു. അതെന്താണ്, കാക്കക്ക് ടിക്കറ്റെടുക്കേണ്ടെ? എവിടെയും അഴിമതി തന്നെ!! പെരുംമ്പാവൂരിലിറങ്ങിയപ്പോഴാണ് മനസിലായത് പുറകെ വന്ന എല്ലാ വണ്ടി കളിലും തിരക്കാണ്. എന്താണാവോ കാരണം ! പുറകെ വന്ന ബസിലും ലേഡി കണ്ടക്ടര്‍ തന്നെ. അനേകം ലേഡി കണ്ടക്ടര്‍മാരെ സര്‍വീസിലെടുത്തിട്ടുണ്ടെന്ന് ടി.വി യില്‍ വാര്‍ത്ത കണ്ടിരുന്നു. നല്ലതു തന്നെ. ഇനി വീട്ടിലേക്കുള്ള ബസ് കാത്ത് നില്ക്കണം അതാണ് ഏറ്റവും മടുപ്പ് അര മുക്കാല്‍ മണിക്കൂറോളം കാത്തു നിന്നാലെ ബസ് കിട്ടൂ. ഒടുവില്‍ ബസ് വന്നു. അങ്ങനെ ഇന്നത്തെ പ്രോഗ്രാം ഒ.കെ.

Thursday, September 13, 2012

ഒരു തണുത്ത ദിവസം

                            എന്നത്തേയും പോലെ വൈകിയാണ് എഴുന്നേറ്റത്. ഗുളികയുടെ കട്ട് ഇനിയും മാറിയിട്ടില്ല. എന്തിനാണ് ഈ മരുന്ന് കഴിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുന്ന മരുന്നാണ് അത്. അകെപ്പാടെയുള്ള ഒരു പ്രയോജനം വെള്ളമടിച്ചപോലെ ബോധമില്ലാതെ കിടിന്നുറങ്ങാം എന്നത് മാത്രമാണ്. പക്ഷെ എന്തൊക്കെയായാലും പഴയ മരുന്നിനേക്കാള്‍ ഭേദമാണ്. എഴുന്നേറ്റപ്പോള്‍ തന്നെ ഒരു കാര്യം ഓര്‍മ്മവന്നു ഇന്ന് ബുധനാഴ്ചയാണ് ടൈമ്സ് ഓഫ് ഇന്ത്യ വാങ്ങി പുതിയ ഓപ്പണിങ്ങ് വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കണം. പെരുമ്പാവൂര്‍ വരെ പോകേണ്ടതുണ്ട്. ഇന്ന് മഴയില്ല എന്നാണ് വിചാരിച്ച്ത് പക്ഷെ പുറത്തിറങ്ങിയപ്പോള്‍ മനസിലായി നല്ല മഴക്കാറുണ്ട് ഏതു സമയവും മഴ പെയ്തേക്കാം. മഴക്കോട്ട് എടുത്ത് വണ്ടിയില്‍ വച്ചു. കുറച്ചു ചെന്നപ്പോഴേക്കും മഴ തുടങ്ങി. നാശം പിടിച്ച മഴ! കോട്ടിട്ടാലും നനഞ്ഞതുതന്നെ. കോട്ടിട്ടിട്ടും ഇടയിലൂടെ വെള്ളം കയറുന്നുണ്ട് പാന്റും ഷര്‍ട്ടുമെല്ലാം നനഞ്ഞു തുടങ്ങി, വല്ല കടയിലും കയറി നിന്നാലോ എന്ന് വിചാരിച്ചു. വേണ്ട, പെട്ടെന്നു തന്നെ സ്ഥലത്തെത്തണം 12 മണിയായി കഴിഞ്ഞു, ഇനിയും വൈകിയാല്‍ പത്രം കിട്ടിയെന്നുവരില്ല. മഴയായതു കൊണ്ട് അധികം സ്പീഡില്‍ പോകാനും പറ്റില്ല. കണ്ണടയില്‍ വെള്ളം വീഴുന്നത് കൊണ്ട് കാണുവാനും ബുധിമുട്ടുണ്ട്. തണുത്തിട്ട് വയ്യ. എന്തായാലും പോകുക തന്നെ എന്നു വിചാരിച്ചു. പത്രം വാങ്ങി തിരിച്ച് വരുന്ന വഴി കുറുപ്പംപടിയില്‍ ഇറങ്ങി. മമ്മി അരിഷ്ടവും ഓറഞ്ചും വാങ്ങുവാന്‍ പറഞ്ഞിട്ടുണ്ട്. ഓറഞ്ച് വാങ്ങുന്ന സമയത്താണ് ആ കാഴ്ച കണ്ടത് തൊട്ടടുത്ത പച്ചകറി കടയിലെ ഒരാള്‍ ഒരു വടി കൊണ്ട് ഡെസ്കിനടിയില്‍ ഇട്ട് കുത്തുന്നു. എലിയാണ് എന്ന് ആരോ പറയുന്നത് കേട്ടു. അതാ ഒരു പെരുച്ചാഴി ഇറങ്ങി ഓടുന്നു. ഓടുകയാണ് എന്നു പറയാന്‍ പറ്റില്ല, സ്ലോമോഷനിലാണ് ഓട്ടം ! എലിയുടെ കാര്യം പോക്കുതന്നെ ഞാന്‍ വിചാരിച്ചു. പാവം എലി ! എലിയെ അയാള്‍ കൊന്നു കഴിഞ്ഞു. എലിയെപ്പിടിച്ച കൈകൊണ്ടാണ് അയാള്‍ പച്ചക്കറി എടുത്ത് കൊടുക്കുന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പ് തോന്നുന്നു.
                     മഴ നനഞ്ഞിട്ടായിരിക്കണം വീട്ടില്‍ വന്നപ്പോള്‍ മുതല്‍ തലവേദന തുടങ്ങി. എമേര്‍ജിങ്ങ് കേരളയുടെ ഉദ്ഘാടനമായിരുന്നു ഇന്ന്. പത്രത്തില്‍ കുറെ എഴുതിപിടിപ്പിച്ചിട്ടുണ്ട്. വായിക്കണമെന്നുണ്ട് പഷെ ഈ നശിച്ച തലവേദന!. അങ്ങനെ വായന നാളത്തേക്ക് മാറ്റി. ശ്രീകൃഷ്ണ ജയന്തിക്ക് കുറുപ്പംപടിയില്‍ നടന്ന ശോഭായാത്രയുടെ വീഡിയോ യൂടൂബില്‍ അപ് ലോഡ് ചെയ്യണം. ആദ്യം അപ് ലോഡ് ചെയ്തതിന് ക്ളാരിറ്റി പോരാ അതുകോണ്ട് കൂടുതല്‍ ക്ളാരിറ്റയില്‍ അപ് ലോഡ്ചെയ്യേണ്ടതുണ്ട്. 290MB ഉണ്ട് കുറെ സമയമെടുക്കും. വീട്ടിലെ നെറ്റ് കണക്ഷന് സ്പീടു പോരാ അതുകൊണ്ട് ഇന്റെര്‍നെറ്റ് കഫെ തന്നെ ശരണം. തലവേദന വകവക്കാതെ പണി തുടങ്ങി .കുറച്ചു ഭാഗം കത്രിക വച്ച് സൈസ് കുറക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ 150MB യില്‍ കുറയുന്നില്ല. എങ്കില്‍ പിന്നെ വലിയ ഫയല്‍ തന്നെ അപ് ലോഡ് ചെയ്യാമെന്ന് വിചാരിച്ചു. ഫയല്‍ പെന്‍ ഡ്രൈവിലാക്കി കുറുപ്പംപടിക്ക് വച്ചുപിടിപ്പിച്ചു. അവിടെ ഫുള്ളാണ് എന്നാല്‍ പെരുംമ്പാവൂര്‍ പോയാണെങ്കിലും നെറ്റ് ചെയ്യുക തന്നെ. വണ്ടി പെരുംമ്പാവൂര്‍ക്ക് വിട്ടു. നല്ല സ്പീടുണ്ട് 40 മിനിട്ടു കൊണ്ട് അപ് ലോഡായി. തിരികെ വരുന്ന വഴി ഒരു കോളി ഫ്ളവറും കുറച്ച് പൊറോട്ടയും വാങ്ങിക്കാമെന്നു വിചാരിച്ചു.  മറ്റ് കടകളിലെല്ലാം ഉണങ്ങിയതാണ് ഇരിക്കുന്നത്. പഴയ പെരുച്ചാഴി കടയില്‍ തന്നെ കയറി. എന്തൊരു വിരോധാഭാസം! ഇവിടെ കയറരുതെന്ന് കുറച്ച് മുന്പ് വിചാറിച്ചതേ ഉള്ളൂ. ഒരു ടൊമാറ്റോ സോസും വാങ്ങി വീട്ടില്‍ വന്ന് എന്റെ സ്റ്റൈലില്‍ ഒരു കറിയുണ്ടാക്കി. കുറച്ച് സോയാബീന്‍ സോസ് ഒഴിച്ചതു കൊണ്ട് നല്ല പുളിയായിരുന്നു. വലിയ ഗുണമൊന്നുമില്ല എങ്കിലും കഴിക്കാം. കഷ്ടമെന്നല്ലാതെ എന്തു പറയണം അത് കഴിച്ചതും തലവേദന ഒന്നു കൂടി കൂടി. അങ്ങനെ ഇന്നത്തെ ദിവസം പോയികിട്ടി.

Tuesday, September 11, 2012

ചെന്നൈ വിസിറ്റ്


                     ഒന്നാം തിയതിയാണ് ചെന്നൈയിലേക്കുള്ള ഒരു ഇന്റര്‍വ്യൂ കോള്‍ വരുന്നത്. മിഷെലിന്‍ എന്ന ഒരു ഫ്രഞ്ച് ടയര്‍ കമ്പനിയാണ്. ഫയര്‍ ഓഫീസര്‍ എന്ന പോസ്റ്റിലേക്കാണ്, വെരുതേ ഇരിക്കുകയല്ലേ ഒന്ന് പോയിനോക്കാമെന്നു വിചാരിച്ചു. യാത്രാ ചിലവ് അവര്‍ തരും പിന്നെ അല്ലറ ചില്ലറ ചിലവുകളേ വരൂ. മൂന്നാം തിയതി തന്നെ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധം. ട്രെയിന്‍ ടിക്കറ്റ് കിട്ടാന്‍ ബുധിമുട്ടായിരിക്കും, ഇന്റെര്‍നെറ്റില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് നോക്കി, ഒരു രക്ഷയുമില്ല ഓണാവധി കഴിഞ്ഞ് തിരികെ പോകുന്നവരുടെ തിരക്കാണ്. ഒരു സ്പെഷ്യല്‍ ട്രെയിനുള്‍പ്പെടെ മൂന്ന് ട്രെയിനുകളിലും ടിക്കറ്റില്ല. ഇനി ഒരു വഴിയേ ഉള്ളൂ രാവിലെ പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കയറി രാത്രി അവിടെ ഇറങ്ങി ലോഡ്ജില്‍ മുറിയെടുക്കുക. വേറെവഴിയില്ലാത്തതു കൊണ്ട് അങ്ങിനെ തന്നെ എന്ന് വിചാരിച്ചു. 
                      അന്നു തന്നെ ആലുവയില്‍ പോയി അവിടേക്കും തിരിച്ചും ഉള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. രണ്ടും വെയിറ്റിങ്ങ് ലിസ്റ്റാണ് 100 ന് മുകളില്‍ ! കിട്ടാന്‍ ഒരുചാന്‍സുമില്ല.തിരുവനന്തപുരത്തു നിന്നും ഖൊരക്പൂരിനുള്ള രപ്തിസാഗര്‍ എന്ന ട്രെയിനിനാണ് പോകേണ്ടത്. തിരികെയും അതിനു തന്നെ വരണം. പിറ്റേന്ന് രാവിലെ ട്രെയിനില്‍ കയറി, ആദ്യം തന്നെ ടി.ടി.ആറിനെ തിരഞ്ഞു. വല്ല വിധേനെയും ടിക്കറ്റ് കണ്‍ഫോര്‍മായാല്‍ രക്ഷ പെട്ടല്ലോ. അയാള്‍ ഇങ്ങോട്ട് എത്തി നോക്കിയിട്ടില്ലെന്ന് അടുത്തിരുന്ന ചേട്ടന്‍ പറഞ്ഞു. പണിയായി! ഇനി അയാളെ തേടി എത്ര കംപാര്‍ട്ട്മെന്റ് കയറി ഇറങ്ങണമാണാവോ. കുറെ ചെന്നപ്പോള്‍ അയാളെ കണ്ടു. കണ്‍ഫോര്‍മായിട്ടില്ലെങ്കില്‍ സ്ലീപ്പറില്‍ നിന്ന് ഇറങ്ങി പോകാന്‍ പറയുമോ എന്ന് പേടിയുണ്ടായിരുന്നു. മുന്‍പ് അങ്ങനെ ഒരു പറ്റ് പറ്റിയിട്ടുണ്ട് മംഗലാപുരത്തേക്കുള്ള യാത്രയില്‍. അന്ന് ഒരു കപട മാന്യന്‍ ടി.ടി.ഇ സ്ലീപ്പര്‍ കോച്ചില്‍ നിന്ന് ഇറക്കി വിട്ടു. സാധാരണയായി വെയിട്ടിംഗ് ലിസ്റ്റ്കാരെ ഇറക്കി വിടുന്ന പതിവില്ല എങ്കിലും. അയാള്‍ എന്റെ ടിക്കറ്റ് വാങ്ങി നീണ്ട ലിസ്റ്റില്‍ പരിശോധിച്ചു. വെയിറ്റിങ്ങ് ലിസ്റ്റ് ഒന്ന് ആയിട്ടുണ്ട്. കഷ്ടം ഒരാള്‍കൂടെ ക്യാന്‍സല്‍ ചെയ്തിരുന്നെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു. അല്ല, കിട്ടിയാലും കിട്ടിയില്ലെങ്കിലും സ്ലീപ്പറില്‍ ഇരുന്നു തന്നെ പോകാം ആരെങ്കിലും സീറ്റിന് അവകാശവാദം കൊണ്ട് വന്നാല്‍ അടുത്ത സീറ്റിലേക്ക് മാറണം പിന്നെ പ്രശ്നമില്ലല്ലോ. 
                      ഒരു കൂട്ടില്ലാത്തതു കൊണ്ട് പരമ ബോറാണ്. ഇടക്ക് തൃശൂരില്‍ നിന്ന് രണ്ട് മാന്യന്‍മാര്‍ കയറി കല പില സംസാരം തുടങ്ങി. ഇവര്‍ക്കെങ്ങനെ ഇതുപോലെ വാതോരാതെ സംസാരിക്കാന്‍ കഴിയും എന്ന് ഞാന്‍ അത്ഭുതപ്പെട്ടു, എനിക്കാണെങ്കില്‍ കുറച്ച് സംസാരിക്കണമെങ്കില്‍ തന്നെ ബാലികേറാമല കയറുന്നതു പോലെയാണ്. അതിനിടക്ക് കാല്‍ അയാളുടെ സീറ്റില്‍ വച്ചതിന് തൃശൂര്‍ സ്റ്റൈലില്‍ അയാളുടെ വക കമന്റ് "നിര്‍ഭന്താ?" ഞാന്‍ ഇളിഭ്യനായി കാല്‍ പിന്‍വലിച്ചു. ചമ്മല്‍ കാരണം കുറെ സമയത്തേക്ക് ആരുടെയും മുഖത്ത് നോക്കിയില്ല, ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. കോയമ്പത്തൂരില്‍ മാന്യന്‍മാര്‍ രണ്ടു പേരും ഇറങ്ങി. പകരം പ്രായമായ രണ്ട് തമിഴര്‍ വന്നു. ഞാന്‍ പിന്നെയും ബോറടിച്ചു തന്നെ അവിടെ ഇരുന്നു. കുറെ കഴിഞ്ഞ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നു. മൂന്ന് ചപ്പാത്തിയും ചോറും പിന്നെ പരിപ്പ് കറിയും പനീര്‍ മസാലയും ഒരു പാക്കറ്റ് അച്ചാറും എല്ലാം കൂടി 60 രൂപ. എന്തൊരു തീപിടിച്ച വില! പുറത്തുനിന്ന് കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച് മാത്രമാണ് ഓര്‍ഡര്‍ ചെയ്തത്. തമിഴര്‍ രണ്ടു പേരും ഉറങ്ങാന്‍ തുടങ്ങുകയാണ് എന്നോട് സാര്‍ എവിടെയാണ് ഇറങ്ങുതെന്ന് ചോദിച്ചു. ആ സാര്‍ വിളി എനിക്കിഷ്ടമായി, ഞാന്‍ കുറച്ച് വെയിറ്റിട്ട് ചെന്നൈലാണ് ഇറങ്ങുന്നതെന്ന് പറഞ്ഞു. ഒന്ന് വിളിക്കണമെന്ന് പറഞ്ഞ് അവര്‍ ഉറക്കമായി. മറ്റുള്ളവരും ഉറങ്ങാന്‍ കിടന്നു. ബര്‍ത്തില്ലാത്തതു കൊണ്ട് ഞാന്‍ മാത്രം അവിടെത്തന്നെ ഇരുന്നു. 
                   അങ്ങനെ ചെന്നൈ എത്തി. പറഞ്ഞപോലെ അവരെ വിളിച്ചുണര്‍ത്തി ഞാന്‍ മാന്യതകാണിച്ചു. ഞാന്‍ ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് ഒന്നു കണ്ണോടിച്ചു ഒരു മാറ്റവുമില്ല 2003ല്‍ ഞാന്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്നു അതിനു ശേഷവും ഇവിടെ വന്നിട്ടുണ്ട്. എല്ലാം പഴയതുപോലെ തന്നെ. ഞാന്‍ പുറത്തിറങ്ങി അരോമ ലോഡ്ജില്‍ മുറി എടുത്തു. മുറിയില്‍ ഭയങ്കര ചൂടാണ്. അത് മുന്‍പ്  ചെന്നൈയില്‍ താമസിച്ചിരുന്നത് എന്നെ ഓര്‍മ്മിപ്പിച്ചു. പിറ്റേന്ന് 12മണിക്കാണ് ഇന്റര്‍വ്യൂ, അതുകോണ്ട് വൈകി എഴുന്നേറ്റാല്‍ മതി. ഞാന്‍ അലാറം വച്ച് കിടന്നു. രാവിലെ എഴുന്നേറ്റു, ഉറക്കം ശരിയായില്ല അതുകൊണ്ട് എഴുന്നേല്‍ക്കാന്‍ ഒരു മടി. അതു സാരമാക്കാതെ റെഡിയായി ബസ്റ്റോപ്പിലെത്തി. വടപ്പളനി എന്ന സ്ഥലത്താണ് ഇന്റര്‍വ്യൂ. ഒരു വോള്‍വോ ബസില്‍ കയറി, കുറച്ച് കാശ് പോകുമെങ്കിലും വൃത്തിയായി സ്ഥലത്തെത്താം. മറ്റ് ബസുകളെല്ലാം പൊടിയും ചെളിയും പിടിച്ച് വൃത്തിഹീനമാണ്. ഇവിടെ ബസുകള്‍ ഒരിക്കലും കഴുകാരറില്ല എന്നു തോന്നുന്നു. എനിക്ക് അശോക് പില്ലര്‍ എന്ന സ്ഥലത്തിറങ്ങണം അവിടെ നിന്ന് മറ്റൊരു ബസിലാണ് വടപ്പളനിക്ക് പോകേണ്ടത്. പക്ഷെ അശോക് പില്ലറില്‍ നിന്ന് ഒരു സാദാ ബസാണ് കിട്ടിയത് പൊടിയും ചെളിയും ആകാതെ ഒരു വിധത്തില്‍ അവിടെ എത്തി. ചെന്നൈ മെട്രോയുടെ പണി നടക്കുകയാണ് റോഡില്‍ നിന്ന് വളരെ ഉയരത്തിലാണ് ഓവര്‍ ബ്രിഡ്ജ് പണിയുന്നത്, വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കാതെയാണ് പണി നടക്കുന്നത്. കൊച്ചി മെട്രോക്കും ഇത് മാത്രകയാക്കാവുന്നതാണ്. ഇന്റര്‍വ്യൂ ലൊക്കേഷനായ ശ്യാമള ടവേഴ്സ് കുറച്ച് ദൂരെയാണ് ഞാന്‍ നടന്ന് വളരെ നേരത്തെ സ്ഥലത്തെത്തി. മിഷെലിന്‍ ടയേഴ്സ് ഒന്‍പതാമത്തെ നിലയിലാണ് ഏതാണ്ട് 11:30 ആയപ്പോള്‍ ഞാന്‍ അവിടെയെത്തി. ഇന്റര്‍നാഷണല്‍ സ്റ്റൈലിലാണ് ഓഫീസ്. അകത്തായി ഒരു ക്യാന്റീനുമുണ്ട്. എച്ച്. ആര്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് അടുത്തതിനായി അവര്‍ എന്നെ അവരുടെ ആമ്പത്തൂരിലെ ഓഫീസിലേക്കയച്ചു അവിടെയാണ് സെക്കന്റ് ഇന്റര്‍വ്യൂ. ഒരു HSE ഓഫീസറാണ് ഇന്റര്‍വ്യൂ നടത്തിയത്. കുറച്ചുകൂടി സീനിയറായ ഒരാളെയാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ എനിക്ക് സെലക്ഷനില്ല. എങ്കിലും ദുഖമൊന്നും തോന്നിയില്ല. നേരെ ബസ്റ്റോപ്പിലേക്ക് വച്ചടിച്ചു. വഴിയില്‍വച്ച് ഒരു ചാറ്റും ശാപ്പിട്ടു. ചുറ്റും ബഹുനില  ഐടി  മന്ദിരങ്ങളാണ് ഇന്‍ഫോ പാര്‍ക്കുപോലെ മനോഹരമായ ബില്‍ഡിങ്ങുകള്‍. ഞാന്‍ കുറെ നടന്ന് ബസ്റ്റാന്റിലെത്തി ഇവിടെനിന്നും റെയില്‍വേ സ്റ്റേഷ്നിലേക്ക് ഡയറക്ട് ബസ് കിട്ടുമെന്ന് ഒരാള്‍ പറഞ്ഞു. ബസില്‍ കയരിയപ്പോഴാണ് മനസിലായത് അത് ഞാന്‍ വന്ന വഴിയെ ആണ് പോകുന്നത്. അബദ്ധമായല്ലോ എന്ന് ആദ്യം വിചാരിച്ചു പിന്നീടാണ് മനസിലായത് അവിടെയൊന്നും സ്റ്റോപ്പില്ല എന്ന്.ആശ്വാസമായി.
                        റൂമില്‍ വന്നു ഫ്രെഷ് ആയി മുറി വെക്കേറ്റ് ചെയ്ത് നേരെ ഹോട്ടലിലേക്ക് വച്ചു പിടിപ്പിച്ചു. റൊട്ടിയും പാലക് പനീറും ഓര്‍ഡര്‍ ചെയ്തു. എനിക്ക് ഏറ്റവും പ്രിയമുള്ള നോര്‍ത്തിന്ത്യന്‍ വിഭവമാണ്. കഴിച്ചു കഴിഞ്ഞപ്പോള്‍ മനസിലായി കുറച്ച് ഓവറായിപ്പോയി എന്ന്. വയറും തിരുമി നേരെ പ്ളാറ്റ്ഫോമിലേക്കു നീങ്ങി. അവിടെ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു. 11:45 നാണ് ട്രെയിന്‍, മൂന്ന് മണിക്കൂറോളം കാത്തിരിക്കണം. അതിനിടയില്‍ ഫോണിലൂടെ റിസര്‍വേഷന്‍ സ്റ്റാറ്റസ് ഒന്നു പരിശോധിച്ചു. ഭാഗ്യം ബര്‍ത്ത് കിട്ടിയിട്ടുണ്ട്. കിട്ടുമെന്ന് വിചാരിച്ചതല്ല. എന്തായാലും രാത്രി മുഴുവന്‍ സീറ്റീലിരുന്ന് ഉറക്കം തൂങ്ങണ്ടല്ലോ. പ്രതീക്ഷിച്ചതിലും നേരത്തെ ട്രെയിന്‍ പ്ളാറ്റ്ഫോമിലെത്തി. ബോഗിയില്‍ നിറയെ ഭായിമാരാണ്. കൃത്യ സമയത്തുതന്നെ ട്രെയിന്‍ പുറപ്പെട്ടു.ഞാന്‍ ആശ്വസിച്ചു അങ്ങനെ ഒരു ഇന്റര്‍വ്യു കൂടി കഴിഞ്ഞു. പോയത് പോയി ഇനിയും കിട്ടും അവസരം.

Monday, September 10, 2012

ഒരു പ്രവാസിയുടെ കഥ

 ഇവിടെ ചെന്നൈയില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം വേറെ ഒന്നിനായി പല വാതിലുകളും മുട്ടികൊണ്ടിരിക്കുമ്പോഴാണ് ദുബായിലെ ഹൈടെക്ക് എന്ന കമ്പനിയില്‍ സെലക്ടട് ആകുന്നത്. അത്ര നല്ല ഓഫര്‍ അല്ല എന്ന് അറിയാമായിരുന്നു എങ്കിലും കിട്ടിയതായി എന്നു വിചാരിച്ചു. അങ്ങനെയാണ് ഞാന്‍ ദുബായിലെത്തുന്നത്. അവിടെ കമ്പനിയില്‍ പ്രവേശിച്ചു. അവര്‍ നേരെ എന്നെ സൈറ്റിലേക്കയച്ചു. ഒരു സിമന്റ് ഫാക്ടറിയുടെ കണ്സ്ട്രക്ഷന്‍ ആയിരുന്നു അത്. അവിടെ ചെന്നപ്പോള്‍ ആണ് മനസിലായത് സേഫ്ടി ഓഫീസര്‍ ഇല്ലാത്തതു കോണ്ട് പേയ്മെന്റ് തടഞ്ഞ് വച്ചിരിക്കുകയായിരുന്നു എന്ന്. ഇത്ര ധ്രതിയില്‍ വിസിറ്റിങ്ങ് വിസ അയച്ചു തന്ന് പനി പിടിച്ചു കിടക്കുകയായിരുന്ന എന്നെ അവിടെ എത്തിച്ചത് എന്തിനായിരുന്നു എന്ന് അപ്പൊഴാണ് മനസിലായത്. കുറച്ചു കൂടി വെയിറ്റ് ഇടാമായിരുന്നു. പോയത് പോയി, പോയ ബുധി ആന പിടിച്ചാല്‍ കിട്ടില്ലല്ലൊ ! പതുക്കെ പതുക്കെ മനസിലായി, ഒരു പാപ്പരത്തം പിടിച്ച കമ്പനിയാണ്, തൊഴിലാളികള്‍ക്ക് സേഫ്ടി ഷൂസ് വാങ്ങിക്ക്കാന്‍ പോലും പണമില്ലാത്ത കമ്പനി. കുറച്ച് കണ്‍കെട്ട് വിദ്യകള്‍ കാണിക്കുകയേ നിവ്രുത്തിയുള്ളു. സേഫ്ടി ബോര്‍ഡിനു പകരം കുറച്ച് പേപ്പറുകള്‍ പ്രിന്റ് ഔട്ട് എടുത്ത് കണ്ടിടത്തെല്ലാം ഒട്ടിച്ച് വച്ചു. ഒരു ദിവസം എംഡി സൈറ്റില്‍ വന്നു, പുള്ളിക്ക് ഇത് നന്നേ ബോധിച്ചു. കാല്‍ക്കാശ് ചെലവില്ലാതെ കാര്യം നടന്നല്ലോ എന്ന് അങ്ങോര്‍ വിചാരിച്ച് കാണും. വലിയ പണിയൊന്നുമില്ല, രാവിലെ ചായകുടിക്കണം പിന്നെ കുറെ വെയില്‍ കൊള്ളണം. ഉരുകുന്ന ചൂടാണ്, നടക്കുമ്പോള്‍ കാല്‍ മണലില്‍ പൂണ്ട് പോകുന്നു മുഖമാണെങ്കില്‍ കരുവാളിച്ച് കറുത്തിരുണ്ടു. തൊഴിലാളിക്ളെ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഒരു ശ്രമം നടത്തി, എവിടെ! അവര്‍ തിരിച്ച് എന്നെ ഉപദേശിച്ചു "സാറിന് ഇതല്ലാതെ വേറെ കമ്പനിയൊനും കിട്ടിയില്ലെ എന്ന്" "ഇവിടെ ഒന്നും നടക്കില്ല " അവര്‍ എന്റെ ആത്മവിശ്വാസം തല്ലി കെടുത്തി. കമ്പനിയിലെ ആദ്യത്തെ ആദ്യ ഫോര്‍മാന്‍ മാമച്ചന്‍ പോലും പറഞ്ഞു ഇത് ഹൈടെക്ക് ഇന്‍ഡ്സ്ട്രി അല്ല ഹൈടെക്ക് പിണ്ടെസ്ട്രി ആണെന്ന്. അയാള്‍ വലിയ ഫോമിലാണ് റൂമേറ്റാണെങ്കിലും പിടിവിട്ട് ഒന്നും മിണ്ടുന്നില്ല. അച്ചായന്‍മാരുടെ തനി അഹങ്കാരവുമുണ്ട്. പക്ഷെ പ്രൊജക്ട് മാനേജര്‍ വിനയന്‍ സാര്‍ നല്ല മനുഷ്യനാണ് പലരേയും പയറ്റി ഒടുവിലാണ് അദ്ദേഹത്തെ കേരളത്തില്‍ നിന്നും വരുത്തിയിരിക്കുന്നതു്. കമ്പനിയുടെ എംഡി അദ്ദേഹത്തിന്റെ കീഴില്‍ തൊഴിലാളി ആയിരുന്നു കേരളത്തില്‍ വച്ച്. ഞാന്‍ വിചാരിച്ചു, എന്തൊരു വിരോധാഭാസം ! എംഡിക്കു ഇപ്പോഴും അത്രക്ക് ഗുണമേയുള്ളൂ. എന്തോക്കെ ആയാലും തട്ടി മുട്ടി ജീവിച്ചു വരികയായിരുന്നു അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ അതും സമ്ഭവിച്ചത്! മൂന്ന് മാസമായി ശമ്പളം തരുന്നില്ല. ഒന്ന് നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും പണമില്ല. പുരകത്തുമ്പോള്‍ തന്നെ വാഴ വെട്ടണമല്ലൊ, ബ്ളേഡ് പലിശയുമായി ഒരു പാര്‍ട്ടി വന്നു 100 ദിര്‍ഹത്തിന് 10 ദിര്‍ഹം പലിശ. വേറെ ഗതിയില്ല്ലാത്തതു കൊണ്ട് പലരും കടം വാങ്ങി. ഞാന്‍ വേണ്ടെന്നു വച്ചു പകരം വേറെ ഒരാളുടെ കയ്യില്‍ നിന്നും കടം വാങ്ങി തല്‍ക്കാലം തടി തപ്പി. അങ്ങനെ പ്രൊജക്ട് ഏതാണ്ട് തീരാറായി. ഓരോരുത്തരായി സ്റ്റാഫും തൊഴിലാളികളും പോയിത്തുടങ്ങി. എനിക്ക് കാര്യാമായി ഒരു പണിയും ഇല്ല. ഇന്നോ നാളെയോ എനിക്കും ട്രാന്‍സ്ഫര്‍ വരുമെന്നു തന്നെ വിചാരിച്ചു പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും വന്നില്ല. ഞാന്‍ തീരെ നിരാശനായി പോരാഞ്ഞതിന് കുറെ ഫോര്‍മാന്‍മാര്‍ നിന്റെ കാര്യം പോക്കാണ് എന്ന് പറഞ്ഞു തുടങ്ങി. ഇവിടുത്തെ കാര്യമെല്ലാം ഇങ്ങനെ ആണത്രെ ഉന്നതങ്ങളില്‍ പിടിയില്ലെങ്കില്‍ ഏതെങ്കിലും സൈറ്റില്‍ കിടന്ന് നരകിക്കുമത്രെ. ഇത് കമ്പനിയിലെ കുറെ ഉപജാപക സംഘത്തിന്റെ തന്ത്രം മാത്രമാണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ഒരാളെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ ശേഷം കൈ തരുകു അതാണ് അവരുടെ തന്ത്രം. ഈ തന്തം മനസിലാകാത്തവര്‍ അവരുടെ സഹായമോര്‍ത്ത് അവര്‍ക്ക് സ്തുതി പാടുന്നു. ഞാനും ആദ്യം അവരുടെ കെണിയില്‍ വീണു. എന്റെ ട്രാന്‍സ്ഫര്‍ തടഞ്ഞു വച്ചിരിക്കുന്നതു അസിസ്റ്റന്റ് മാനേജരായ അജിത് സാറാണെന്ന് ഞാന്‍ വിചാരിച്ചു. ഇത് അവരുടെ ഒരു തന്ത്രം ആയിരുന്നു. കമ്പനിയിലെ ഉയര്‍ന്ന പോസ്റ്റുകള്‍ കൈക്കലാക്കാന്‍ എംഡിയുടെ ബന്ധുക്കളും ഉപജാപക സംഘവും ഒരു നീക്കം നടത്തുന്നുണ്ടായിരുന്നു. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് എനിക്കു മനസിലായി. ഇതിന്റെ സത്യം മനസിലാക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. എംഡിയുമായി അടുത്തിഴപഴകുന്നവരെ അവര്‍ ഓരോരുത്തരായി പുറത്താക്കികൊണ്ടിരുന്നു. ആത്മാര്‍ഥതയോടെ ജോലി ചെയ്തിരുന്ന പലരും അവരുടെ കെണിയില്‍ വീണു പുറത്തായി. HR മാനേജരായിരുന്ന അനിത മാഡവും അവരുടെ ഇരയായി. എന്നെ വളരെ ഇഷ്ടമായിരുന്നു അവര്‍ക്ക്. അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് എനിക്ക് കുറ്റ ബോധമായി. പക്ഷെ അതോടെ ഒരു ഗാങ്ങ് ഇതിനെതിരെ രൂപപ്പെട്ടു. അവര്‍ ഒരു വാലാട്ടിയെ HR മാനേജരായി നിയമിച്ചു. ഞങ്ങള്‍ വിടുമോ ദിവസങ്ങള്‍ക്കകം അയാളെ കെട്ട്കെട്ടിച്ചു, ഠിം ! പകരത്തിന് പകരം അത്ര തന്നെ. ഇതിനിടയില്‍ എനിക്ക് ഹെഡ് ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി. അടുത്തതായി അജിത് സാറിനേയും മറ്റ് പലരേയും അവര്‍ ഉന്നം വക്കുന്നുണ്ടെന്ന് എനിക്ക് മന്സിലായി. ഞാന്‍ ഇത് മണത്തറിഞ്ഞ് അതിനെതിരായി പ്രവര്‍ത്തിച്ചു തുടങ്ങി. എന്തിനേറെ പറയുന്നു അങ്ങനെ ഞാനും അവരുടെ കണ്ണിലെ കരടായി. എന്റെ നീക്കങ്ങള്‍ എനിക്കു മാത്രമേ അറിയുമായിരുന്നുള്ളൂ, അവര്‍ക്ക് അത് അറിഞ്ഞേ തീരുമായിരുന്നുള്ളു. അതിനായി അവര്‍ എന്തോ കൂടോത്രം ചെയ്തെന്നു തോന്നുന്നു എന്തായാലും ഞാന്‍ മനസില്‍ ചിന്തിക്കുന്നതെല്ലാം അവര്‍ മനസിലാക്കി തുടങ്ങി എന്നു മാത്രം എനിക്കു മനസിലായി. കൂടാതെ ഒരു തരം കോഡു ഭാഷയിലൂടെ അവര്‍ എന്നെ ഭീഷണിപ്പെടുത്താനും തുടങ്ങി. മോന്‍സി എന്ന ഒരു ബന്ധുവായിരുന്നു അവരുടെ കടിഞ്ഞാണ്‍ വലിച്ചിരുന്നത് എന്നു ഞാന്‍ മനസിലാക്കി. ഇതിനിടയില്‍ അജിത് സാറിനെ അവര്‍ കുരുക്കാന്‍ ശ്രമിച്ചു. ഞാന്‍ എംഡിയെ കണ്ട് കാര്യം ബോധിപ്പിച്ചു. ഞാന്‍ ഒരു വിലങ്ങു തടിയാണെന്ന് മനസിലായപ്പൊള്‍ അവര്‍ എന്നെ അബുദാബിയിലെ ഒരു സൈറ്റിലേക്കോടിച്ചു. കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ കമ്പനിയില്‍ നിന്നും റിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചു. കഷ്ടകാലത്തിന് അത് അവര്‍ക്ക് ഒരു കച്ചിത്തുരുമ്പായി. രണ്ട് മാസത്തോളം അവര്‍ എന്നെ തടഞ്ഞു വച്ചു. ഞാന്‍ നരകം നേരില്‍ കണ്ടു. തീരെ നിവ്രുത്തിയില്ലതായപ്പോള്‍ ഞാന്‍ പാസ്പോര്‍ട്ട് കിട്ടുന്നതിനായി ഗവണ്മെന്റില്‍ പരാതി നല്കി. എന്നാലും അവര്‍ കുലുങ്ങിയില്ല. അവസാനം വീട്ടില്‍ നിന്ന് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ വഴങ്ങി ഞാന്‍ അങ്ങനെ ഒരു മഹാഭാരതയുദ്ധം  കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. അതോടെ എല്ലാം തീര്‍ന്നെന്ന് ഞാന്‍ കരുതി പക്ഷെ എനിക്ക് തെറ്റി. അവരുടെ ആളുകള്‍ എവിടെയും എത്തിയിരുന്നു. അന്നുമുതല്‍ ഇന്നു വരെ അവര്‍ എന്നെ പിന്തുടരുന്നു. ഇനിയെന്താകുമെന്ന് ആര്‍ക്കറിയാം !

Tuesday, December 13, 2011

പിച്ചക്കാരന്‍ മുതലാളി

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഭിക്ഷക്കാരനും മുതലാളിയും തമ്മില്‍ ഏറെ അന്തരം ഉണ്ടായിരുന്നു, എന്നാല്‍ അടുത്തിടെ റിലീസായ 'അവന്‍ പിച്ചക്കാരന്‍' എന്ന സിനിമയിലൂടെ ആണ്  ആ മാറ്റം നമ്മള്‍ തിരിച്ചറിഞ്ഞത്. 


കഥ ഇതുവരെ....
ഒരു പാര്‍ട്ടൈം ജോലി ചെയ്തിരുന്ന ഒരു ഭിക്ഷക്കാരന്  ഒരു നാള്‍ ലോട്ടറി അടിച്ച് ഒരു കാറും 100 രൂപയും ലഭിച്ചു. അയാളുടെ മനസില്‍ ഒരു ലഡു പൊട്ടി. "ഈ പണം കൊണ്ട് ബിസിനസ് ചെയ്തലെന്താ ?". അനവധി ഭിക്ഷക്കാരെ റിക്രൂട്ട് ചെയ്ത് ഭിക്ഷക്കാരുടെ ഒരു ആഗോള ശ്രംഖല ഉണ്ടാക്കി അതിന്റെ മാനേജിംഗ് ഡയരക്ടറാകാം എന്ന് അയാള്‍ സ്വപ്നം കണ്ടു. അതിനായി അയാള്‍ വഴിയില്‍ കണ്ട നിരവധി ഭിക്ഷക്കാരുമായി കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം, ദിവസ വരുമാനം മുഴുവന്‍ വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി അയാള്‍ക്കയക്കണം. ഭിക്ഷാടകരെ എസി കാറുകളില്‍ എത്തേണ്ടിടത്ത് എത്തിക്കും. ഇവര്‍ക്ക് അവശ്യം വേണ്ട പാത്രം യൂണിഫോം തുടങ്ങിയവ ഫ്രീയായും കൊടുക്കും. ഇവര്‍ക്ക് പ്രൊഫെഷണല്‍ ട്രെയിനിംഗ് കൊടുത്ത് നാടിന്റെ നാനാ ഭാഗങ്ങളിലേക്കയച്ചു, കൂടാതെ  നിരവധി മിമിക്സ് പരേഡുകള്‍ സ്പോണസര്‍ ചെയ്ത് ആളുകളെ ഭിക്ഷക്കാരിലേക്ക് ആകര്‍ഷിച്ചു. നിരവധി കുട്ടികളെ ബാല പാഠങ്ങള്‍ അഭ്യസിപ്പിച്ച് ഭിക്ഷാടനത്തില്‍ ജോലി വാങ്ങി കൊടുത്തു.  ഇങ്ങനെ ബിസിനസ് പൊടിപൊടിക്കുമ്പോഴാണ് അയാളുടെ മനസില്‍ മറ്റൊരു ലഡു പൊട്ടിയത്. താന്‍ ഒരു മുതലാളിയായി കഴിഞ്ഞില്ലേ, അതുകൊണ്ട് മറ്റു മുതലാളിമാരുമായി ഒരു ബിസിനസ് റിലേഷന്‍ ഉണ്ടാക്കിയേക്കാം. റിലേഷന്‍ ഉണ്ടാക്കിയ മുതലാളിമാരിടെ റിലെ പോകുന്നത് സാവധാനം അവര്‍ മനസിലാക്കി. കടുവയെ കിടുവ പിടിച്ചു എന്ന നിലയിലായി അവരുടെ അവസ്ത. പിച്ചക്കാരന്‍ മുതലാളിമാര്‍ എന്ന പേര് എല്ലാവര്‍ക്കും കിട്ടി. പിന്നീടങ്ങോട്ട് പിച്ചക്കാര്‍ മുതലാളിമാരായതാണോ അതൊ മുതലാളിമാര്‍ പിച്ചക്കാരായതാണോ എന്ന് തര്‍ക്കമായി.  അങ്ങനെ ഒരു കാര്യം എല്ലവര്‍ക്കും മനസിലായി, ഒരു പിച്ചക്കാന്‍ മുതലാളി ആയാല്‍ കുറെ മുതലാളിമാര്‍ പിച്ചക്കാരായതു തന്നെ!
                                                                                       കഥ അവസാനിച്ചിട്ടില്ല..

Saturday, November 12, 2011

സ്തീകളുടെ സുരക്ഷ പാസഞ്ചര്‍ ട്രെയിനുകളില്‍

        സമീപകാലത്തുണ്ടായ ഏറ്റവും ദാരുണമായ സംഭവമായിരുന്നു സൗമ്യയുടേത്. സ്ത്രികളെ അബലരായി കാണുന്നതായിരിക്കാം ഒരു പക്ഷെ  ഈ ചൂഷണങ്ങള്‍ക്കെല്ലാം പ്രേരകമാകുന്നത്.
       ട്രെയിനുകളില്‍ നിലവിലുള്ള സംവിധാനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒരു പരിധി വരെ തടയാകുന്നതാണ്. സ്ത്രീകള്‍ക്ക് എല്ലാ ബോഗികളിലും ഏതാനും സീറ്റുകള്‍ സംവരണം ചെയ്യുക എന്നത് നിര്‍ദ്ദേശിക്കപ്പെട്ടതില്‍ വളരെ പ്രായോഗികവും വളരെ എളുപ്പാം നടപ്പില്‍ വരുത്താവുന്നതായ സംവിധാനമാണ്.
       ഇതുപോലെ മറ്റോരു സംവിധാനവും പരിഗണിക്കാവുന്നതാണ് അതായത് എല്ലാ ബോഗികളെയും വിഭജിച്ച് ഒരു ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവക്കുകയും രണ്ട് ഭാഗങ്ങളേയും വേര്‍തിരിക്കുന്ന ഡോറിന് സ്ത്രീകളുടെ ഭാഗത്തുനിന്നും ലോക്ക് ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്യുക. ഇത് privacy ആവശ്യമുള്ളതായ പിഞ്ചുകുട്ടികളോട് കൂടിയ സ്ത്രീകള്‍ക്കും തിരക്കില്‍ നിന്നും മാറി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഉപയോഗപ്രദമായിരിക്കും. ലേഡീസ് കംപാര്‍ട്ട്മെന്റിനെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നീക്കിവക്കുന്നതിനും ഇതുമൂലം സാധിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡോര്‍ തുറന്ന് മറ്റുള്ളവരുടെ സഹായം തേടാനും സാധിക്കുന്നതാണ്.

Sunday, November 6, 2011

ഒരു സിനിമയെ ഇത്ര വിവാദമാക്കേണ്ടതുണ്ടോ?

ഏതാനും നാളുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കുറിച്ച് നാം പ്രത്യേകിച്ച് ഓണ്‍ലൈന്‍ സമൂഹം വളരെ ധാര്‍മിക രോഷം പൂണ്ട് പ്രതികരിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് പിന്നിലേക്ക് സഞ്ചരിച്ചാല്‍ നമുക്ക് ആദ്യം നമ്മെ തന്നെ ഒന്ന് വിലയിരുത്തേണ്ടതായി വരും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അശ്ലീല സിനിമകളുടെ ഒരു പടയോട്ടത്തിനുതന്നെ നാം സാക്ഷികളായവരാണ്, ഒരു അശ്ലീല നടിയെ ചേച്ചിയായി കുടിയിരുത്തിയ നമ്മള്‍ അറിഞ്ഞോ അറിയാതെയോ നല്ല സിനിമകളെ കൈവെടിഞ്ഞു. കോമഡി കലാകാരന്മാര്‍ കഴിവുറ്റ നടീ നടന്‍മാരെയും മികച്ച സിനിമകളെയും അളവറ്റ് കളിയാക്കുന്നു. ഇതൊന്നും മലയാള സിനിമയുടെ നാശമായി ആരും വ്യാഖ്യാനിക്കാറില്ല. എങ്കിലും മുമ്പോരിക്കലും തോന്നാതിരുന്ന ധാര്‍മിക രോഷവും പ്രതികാരചിന്തയും ഇപ്പോള്‍ എങ്ങിനെ ഉണ്ടായി ? കാണുവാന്‍ തീരെ താത്പര്യമില്ലാത്ത വീഡിയോകള്‍ക്ക് എങ്ങിനെ ലക്ഷകണക്കിന് ഹിറ്റ് ഉണ്ടാകും ? ഒരു തുടക്കക്കാരന്റെ പതര്‍ച്ചയെ ഇത്രയധികം വേട്ടയാടേണ്ടതുണ്ടോ? ഒന്ന് സ്വയം വിലയിരുത്തിനോക്കിയാല്‍ ഒരു പക്ഷെ ഒരു സാധാരണക്കാരന്റെ സാമര്‍ദ്ധ്യത്തോടു തോന്നുന്ന വെറുമൊരു അസൂയയായി മാത്രം ഇത് അധപ്പതിച്ചേക്കാം.

Saturday, November 5, 2011

എന്നെ കുറിച്ച്

അത്യന്താധുനികവും സമാധാനപരവും സൗഹാര്‍ദ്ദപരവുമായ ഒരു ലോകത്തിലേക്കുള്ള മാറ്റത്തിന് നാം ഓരോരുവനും നിര്‍ണായക പ്രേരക ശക്തിയാണെന്ന് വിശ്വസിക്കുന്ന ഒരു അഭ്യുദയകാംക്ഷി.

Sunday, October 16, 2011

ആരാണ് നമ്മള്‍ മലയാളികള്‍?


പ്രപഞ്ചത്തില്‍ ആരെയും സ്വാധീനിക്കാന്‍ കഴിയുന്ന എന്നാല്‍ എല്ലാം സ്വാംശീകരിക്കുകയും ചെയ്യുന്ന,
ശരിയെ പിന്തുണക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ പലപ്പോഴും പ്രായോഗിതക്ക് വഴങ്ങുകയും ചെയ്യുന്ന,
ആധുനികതയുടെയുള്ളിലും പൗരാണികതയെ പുല്‍കുന്ന,
പലപ്പോഴും അപരനിലേക്കും എന്നല്‍ ഇടക്കിടക്ക് അവനവനിലേക്കും മടങ്ങുന്ന
ആവശ്യത്തിലധികം ചിന്തിക്കുയും എന്നാല്‍ തുറന്ന മനസ്സോടെ ജീവിക്കുകയും ചെയ്യുന്ന,
ജീവിതം ആസ്വദിച്ച് തീര്‍ക്കാന്‍ ആഗ്രഹിക്കുയും എന്നാല്‍ ഒരു പരിധിക്കപ്പുറം ഒരിക്കലും പോകാനിഷ്ടപ്പെടാതിരിക്കുകയും ചെയുന്ന, 
ഒരു അപൂര്‍വ്വ സമുഹമാണ് നാം മലയാളികള്‍.

"ഒരു തരത്തില്‍ കുറെ പച്ചയായ മനുഷ്യര്‍."


Tuesday, October 11, 2011

ഞാൻ ഇവിടെ തുടങ്ങുന്നു

മലയാളത്തില്‍ എഴുതുക എന്നതു വളരെ രസകരമായ കാര്യമാണെന്നാണു എന്റെ അനുഭവം. എന്നാല്‍ ഇന്ത്യന്‍ ഭാഷകള്‍ ഇപ്പൊഴും കമ്പൂട്ടറിനു വഴങ്ങുന്നില്ല എന്നതു ഒരു സത്യം മാത്രമാണു. . ഇതൊരു ടെക് ബ്ലോഗല്ല എങ്കിലും  മലയാളത്തിനാവശ്യമായ കമ്പ്യൂട്ടര്‍ ടെക്നൊളജി എന്താണെന്ന് നോക്കാം.
ലിനക്സ് ആണ് മലയാളത്തിനു കൂടുതല്‍ വഴങ്ങുന്ന OS. സൗജന്യമായി ഉബുന്‍ഡു ലിനക്സ് താഴെ കാണുന്ന ലിങ്കില്‍ നിന്നും Download ചെയ്യാവുന്നതാണ്.
ഉബുന്‍ഡു/ഡെബിയന്‍ ലിനക്സില്‍ മലയാളത്തില്‍  ടൈപ്പ് ചെയ്യുവാന്‍ സ്വപ്നലേഖ ആണ് കൂടുതല്‍ അനുയൊജ്യം. ഇത് install ചെയ്യുവാന്‍ കമാന്‍ഡ് പ്രോമ്റ്റില്‍ താഴെ കാണുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക.
sudo apt-get install ibus-m17n m17n-contrib
ഫയല്‍ intall ആയതിനു ശേഷം application search ല്‍ ibus എന്ന് ട്വൈപ്പ് ചെയ്ത് 
input method tab ല്‍ swapnalekha തിരഞ്ഞെടുക്കുക.Ctrl+ Space ഉപയൊഗിച്ച്
 ഭാഷ switch ചെയ്യുക. 
Windows ല്‍ മലയാളം ഉപയോഗിക്കാന്‍ താഴെ കാണുന്ന Link ല്‍ നിന്നും 
virtual Keyboard Download ചെയ്യുക.
http://www.spiderkerala.com/downloads/malayalam.zip