ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Saturday, September 27, 2014

നോവ്

അയ്യോ അച്ചാ നോവിച്ചിടല്ലേ
ഈ, കുഞ്ഞു മനസിനെ നോവിച്ചിടല്ലേ
അയ്യോ അമ്മേ നോവിച്ചിടല്ലേ
ഈ, കുഞ്ഞു മനസിനെ നോവിച്ചിടല്ലേ
അയ്യോ വീട്ടാരേ നോവിച്ചിടല്ലേ
ഈ, കുഞ്ഞു മനസിനെ നോവിച്ചിടല്ലേ
അയ്യോ നാട്ടാരേ നോവിച്ചിടല്ലേ
ഈ, കുഞ്ഞു മനസിനെ നോവിച്ചിടല്ലേ
നിങ്ങളറിയുന്നോ നാട്ടാരേ, ഈ
കുഞ്ഞു മനസ്സില്‍ തിങ്ങുന്ന ദു:ഖം
നിങ്ങളറിയുന്നോ നാട്ടാരേ, ഈ
കുഞ്ഞു മനസ്സില്‍ താങ്ങുന്ന ഭാരം
പഞ്ചാരയുമ്മയോ തന്നീടാം
അയ്യോ പിണങ്ങല്ലേ പുന്നാരേ
അമ്പിളിമാമനേം തന്നീടാം
തമ്മില്‍ പിണങ്ങല്ലേ കുഞ്ഞാവേ
പേടിപ്പിക്കല്ലേ നോവിപ്പിക്കല്ലേ
ഈ കുഞ്ഞുവാവക്ക് വേദനിക്കില്ലേ

No comments: