ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Saturday, August 9, 2014

എനിക്ക് എന്നെ പറ്റി തോന്നുന്നത്

നിങ്ങളുദ്ദേശിക്കുന്നതുപോലെ ഈസിയായിട്ടുള്ള ഒരു ജീവിതം നയിച്ചിരുന്ന വ്യക്തിയല്ല ഞാന്‍. പത്താം ക്ളാസുമുതല്‍ ഞാന്‍ ജീവിതത്തോട് പടപൊരുതാന്‍ തുടങ്ങിയതാണ്. അന്നുമുതല്‍ ഇന്നുവരെ ആ യുദ്ധം നിര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സയന്‍സും എന്‍ജിനീയറിംങ്ങും ചെറുപ്പം മുതലേ എന്റെ ജീവനായിരുന്നു. ഞാന്‍ ചിന്തിച്ചിരുന്നതില്‍ തൊണ്ണൂറു ശതമാനവും പുതിയ പുതിയ എെഡിയകളെ കുറിച്ചായിരുന്നു. ഞാന്‍ വായിച്ചിരുന്ന പുസ്തകങ്ങളെല്ലാം ശാസ്തപുസ്തകങ്ങളായിരുന്നു. എന്‍ജിനീയറിംഗ് സത്യത്തില്‍ എനിക്ക് ഒരു ജോലി കിട്ടാനുള്ള കോഴ്സ് അല്ലായിരുന്നു, അത് എന്റെ ഒരു സ്വപ്നം തന്നെയായിരുന്നു. ആ വാശിയില്‍ തന്നെയാണ് ഇതുവരെ പഠിച്ചതും ഇനിയും പഠിക്കാനാഗ്രഹിക്കുന്നതും. വിധിയേക്കാള്‍ ഞാന്‍ വിശ്വസിക്കുന്നത് ഹാര്‍ഡ് വര്‍ക്കിലാണ്. ജീവിതത്തിലെ സകല അടിച്ചുപൊളികളും വേണ്ടാ എന്നു വിചാരിച്ചാണ് പഠിച്ചത് . കോളേജില്‍ പോകാതെ പ്ളസ്റ്റുവിന് ചേര്‍ന്നതുതന്നെ മനപ്പൂര്‍വ്വം ആയിരുന്നു. സത്യത്തിൽ ഞാൻ ഒരു വാക്കു കോണ്ടു പോലും വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ആരേയെങ്കിലും ചീത്ത പറഞ്ഞാൽ അവരേക്കാൽ വിഷമം ഉണ്ടാകാറുള്ളത് എനിക്കാണു എന്നതാണു എന്റെ സ്വഭാവം. എന്റെ മനസ്സിലുള്ളത് ഞാൻ പറയുന്നു അത്രമാത്രം. എന്നെങ്കിലുമൊരിക്കൽ എല്ലാത്തിനും എന്തെങ്കിലും ഒരു അർദ്ധം ഉണ്ടാകുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. 
ഞാന്‍ ഓരോ നിസ്സാരകാര്യങ്ങള്‍ക്കും കൊടുക്കുന്ന വില വളരെ വലുതാണു. ഒരു അഞ്ചുരൂപയുടെ പേന പോലും എന്നെ സംമ്പന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. ഞാന്‍ അത് അത് അത്രയും നാള്‍ കൊണ്ടുനടക്കുകയും ചെയ്യും. അത് വിലപിടിപ്പായതുകൊണ്ടല്ല അത്രക്ക് ഗുണമേന്‍മഉണ്ടായിട്ടുമല്ല. എനിക്കത് അത്രക്ക് വിലപിടിപ്പുള്ളതായതുകൊണ്ടാണ്. ഞാന്‍ അത്രക്ക് ശ്രദ്ധിച്ചാണ് ഓരോന്നും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ചെറിയ കാര്യം പോലും നഷ്ടപ്പെടുന്നത് എനിക്ക് ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്. അതൂ പോലെയാണ് എന്റെ ഓരോ കാര്യങ്ങളും. ഞാന്‍ അത്രക്ക് കഷ്ടപ്പെട്ടാണ് ഓരോ നിസ്സാര കാര്യങ്ങളും ചെയ്യുന്നത്. എനിക്ക് എന്തെങ്കിലും ലഭിച്ചപ്പോഴെല്ലാം ഞാന്‍ കൂടുതല്‍ വിനയപ്പെട്ടിട്ടേയുള്ളൂ . അത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതും. ആര്‍ക്കെങ്കിലും വിഷമം തോന്നാന്‍ പറ്റിയ ഒരു സ്വഭാവമോ സാഹചര്യമോ അല്ല എന്റേത് എന്നു ഞാൻ സ്വയം വിശ്വസിക്കുന്നു. ഞാന്‍ എന്റെ നിസ്സാര കുറ്റങ്ങള്‍ വരെ തലനാരിഴകീറി ചിന്തിച്ച് സ്വയം വിഷമിക്കാറുണ്ട്. അത് എനിക്ക് ഒരു നല്ല മനുഷ്യനായി നടക്കണമെന്നുള്ളതുകൊണ്ടും സ്വയം തിരുത്താനും വേണ്ടിയാണ്.

No comments: