ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, August 8, 2014

ഒരു ചെറിയ തണൽ വ്വുക്ഷത്തിന്റെ കഥഒരു കൊച്ചു വ്വുക്ഷത്തൈ മുളച്ചു വരുകയാണു. അതിന്റെ തളിരികൾ പതുക്കെ വിരിഞ്ഞ് മാനത്തെ നോക്കി പുഞ്ചിരിച്ചു. അതിന്റെ കൊച്ചു വേരുകൾ നിലത്തൂന്നി അതിനെ മറിയാതെ പിടിച്ചു നിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണു. മെല്ലെ മെല്ലെ അതു വളർന്ന് ഒരു ചെറിയവ്രുക്ഷമായി മാറി. ഒറ്റപ്പെട്ടു നിൽക്കുകയായിരുന്ന അതിനു കുറച്ചു കിളികളെ കൂട്ടുകാരായി കിട്ടി. കഡിനമായ ചൂടും, കുളിർമയുള്ള മഞ്ഞും, അപ്പാടെ പിടിച്ചുലക്കുന്ന കാറ്റും, പേമാരിയും അതു പലപ്പോഴായി അനുഭവിച്ചു. എങ്കിലും അതു പിടിച്ചു നിന്ന് പതുക്കെ പതുക്കെ വളർന്നു ഒരു വിധം വലിയ മരമായി മാറി.

അങ്ങനെയിരിക്കെയാണു ഒരു വളരെ വലിയ വരൾച്ച വന്നത്. അതിന്റെ വേരുകൾ വെള്ളം കിട്ടാതെ വിഷമിച്ചു, ഇലകൾ വാടിതുടങ്ങി, ചൂടുകാറ്റിൽ പിടിച്ചു നിൽക്കാൻ അത് നന്നേ വിഷമിച്ചു, ശിഖരങ്ങൾ തളർന്നു തുടങ്ങി. അപ്പോഴേക്കും കൂടുതൽ കിളികൾ അതിലേക്ക് വന്ന് അതിന്റെ കൊമ്പുകളിൽ നിലയുറപ്പിച്ചു. അതിന്റെ ശിഖരങ്ങൾക്ക് താങ്ങാനാവുന്നതിലും ഭാ‍രം അനുഭവിച്ച് അത് വീർപ്പുമുട്ടി. എന്തുചെയ്യണമെന്ന് അതിനു അറിയില്ലയിരുന്നു. പിടിച്ചു നിൽക്കാൻ അത് ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു. സർവ്വ ശക്തിയുമെടുത്ത് തന്റെ വേരുകളെ ഭൂമിയുടെ ആഴത്തിലേക്ക് ഇറക്കിവിട്ട് ഒരിറ്റു വെള്ളത്തിനായി തിരഞ്ഞു. ഒടുവിൽ അതിനെ സഹായിക്കാനെന്നവണ്ണം ചില നീരുറവകൾ വളരെ ആഴത്തിൽ തെളിഞ്ഞു വന്നു. അതിന്റെ പച്ചിലകൾ ഒരു വിധത്തിൽ മാനത്തിലേക്ക് നോക്കി ആശ്വസിച്ചു തുടങ്ങി. കൂടുതൽ കിളികൾ അതിലേക്ക് പറന്നുവന്ന് ശിഖരങ്ങളിൽ വന്നിരുന്നു. അവയൊക്കെ അതിന്റെ സുഹൃത്തുക്കളായി മാറി. ആ മരക്കൊമ്പുകൾ മുഴുവൻ കള കള ശബ്ദത്തിൽ നിറഞ്ഞു, അതിൽ ആ മരം അതിന്റെ വേദനകൾ സ്വയം മറന്നു. ഒരു കുളിർ മഴക്ക് എപ്പോഴും കാതോർക്കുമെങ്കിലും അത് ഇപ്പോഴും വളരെ ദൂരെയാണെന്ന് അതിനറിയാം. പക്ഷെ ശിഖരങ്ങളിൽനിന്ന് ഇലകൾ പതുക്കെ വാടി അടർന്നു വീണു തുടങ്ങി, ശിഖരങ്ങൾ ക്ഷീണിചു, എങ്കിലും അത് ഇപ്പോഴും ഒരു സാങ്കൽപ്പിക വ്വുക്ഷമായി നില കൊള്ളുന്നു. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ അതിന്റെ ഉള്ളിൽ മിടിക്കുന്ന ഒരു കൊച്ചു ഹൃദയത്തെ ഇപ്പോഴും നിഴലിച്ച് കാണാം.

No comments: