ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, July 8, 2014

ആനമുട്ടയും കുഞ്ഞിയാനയും !


പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ട് ആനകളുണ്ടായിരുന്നു. ഒന്ന് പൂവനാനയും മറ്റേത് പിടിയാനയും. രണ്ടു പേരും തമ്മിൽ വലിയ ഇഷ്ടത്തിലായിരുന്നു. അങ്ങനെ അവർ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നതിനിടക്കാണു പീടിയാനക്ക് മുട്ടയിടാൻ സമയമായത്. പൂവനാന വലിയൊരു കുഴി കുഴിച്ച് അതിൽ ചുള്ളികമ്പുകളെല്ലാം അടുക്കി വച്ച് മനോഹരമായ ഒരു കൂടുണ്ടാക്കി. കൂറേ കഴിഞ്ഞ് പിടിയാന മനോഹരമായ ഒരു വലിയ മുട്ടയിട്ടു. രണ്ടു പേർക്കും വലിയ സന്തോഷമായി.

 അമ്മയാനയാണു അടയിരിക്കുന്നത്. അച്ഛനാന രാവിലെ വലിയൊരു പാത്രവുമെടുത്ത് രാവിലെ തന്നെ തീറ്റി ശേഖരിക്കാനിറങ്ങും. കാട്ടിൽനിന്ന് മാമ്പഴം, ചക്കപ്പഴം,മുന്തിരി, ആപ്പിൾ തുടങ്ങി അമ്മയാനക്കു വേണ്ട എല്ലാ പഴങ്ങളും പച്ചക്കറികളും ശേഖരിക്കും. അടയിരുന്നു ബോറടിക്കുമ്പോൾ അമ്മയാനക്കു പകരം അച്ചനാന കുറേ സമയം അടയിരിക്കും. അങ്ങനെ ഇരുപത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ പതുക്കെ പതുക്കെ മുട്ട വിരിഞ്ഞ് ഒരു കുഞ്ഞിയാന പുറത്ത് വന്നു. അച്ചനാനക്കും അമ്മയാനക്കും ഭയങ്കര സന്തോഷമായി. അച്ചനാന പഴയപോലെ കാട്ടിൽ നിന്ന് തീറ്റി ശേഖരിച്ചു കൊണ്ടുവരും എന്നിട്ട് തുമ്പിക്കൈകൊണ്ട് തീറ്റിയെടുത്ത് അമ്മയാനയുടെ കയ്യിൽ കൊടുക്കും. പിന്നെ അമ്മയാനയാണു കുഞ്ഞിയാനക്ക് തീറ്റി വായിൽ വച്ചു കൊടുക്കുന്നത്. കുഞ്ഞിയാന എപ്പോഴും പീ . . പീ . . എന്ന് കരഞ്ഞുകൊണ്ടിരിക്കും. കരയുമ്പോഴെല്ലാം കുഞ്ഞിയാനക്ക് പാലുകൊടുക്കണം. അതിനു അച്ചനാന എന്നും ടൌണിൽ പോയി വലിയൊരു കുപ്പിയിൽ പാലു വാങ്ങി കൊണ്ടുവരും. അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ കുഞ്ഞിയാനക്ക് പിച്ച വച്ചു നടക്കാറായെന്നു അച്ചനാനക്കും അമ്മയാനക്കും മനസ്സിലായി. അങ്ങനെ അച്ചനാന കുഞ്ഞിയാനയെ പൊക്കിയെടുത്ത് കൂടിനു പുറത്തു വച്ചു. പക്ഷെ കുഞ്ഞിയാനക്ക് എഴുന്നേറ്റു നിൽക്കാറൊന്നും ആയിട്ടില്ല. പതുക്കെ പതുക്കെ മുട്ടുകുത്തി നടക്കാൻ മാത്രമേ പറ്റൂ. ഇടക്കിടക്ക് അച്ചനാനയും അമ്മയാനയും മാറി മാറി കുഞ്ഞാനയെ പുറത്ത് ഇരുത്തി കൊണ്ടു പോകും. അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ കുഞ്ഞാന ഓടിച്ചാടി നടന്നു തുടഞ്ഞി. അങ്ങനെ അവർ മൂന്നു പേരുംകാട്ടിൽ സുഖമായി ജീവിച്ചു.
കഥ തീർന്നു.

No comments: